ദേശീയ ഉപഭോക്തൃദിനം ഡിസംബർ 24, ലോക ഉപഭോക്തൃ ദിനം മാർച്ച് 15.... ഇതെന്താ അച്ഛാ ഇങ്ങനെ?’ സാമൂഹികശാസ്ത്ര ക്വിസിനുള്ള തയാറെടുപ്പിനിടെ ചിന്നു മോൾ ചോദിച്ചു. ‘ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന തീയതിയാണ് 1986 ഡിസംബർ 24. ഉപഭോക്താക്കളുടെ അവകാശങ്ങളെ പരാമർശിച്ചു കൊണ്ട് യുഎസ് മുൻ പ്രസിഡന്റ് ജോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ഉപഭോക്തൃദിനം ഡിസംബർ 24, ലോക ഉപഭോക്തൃ ദിനം മാർച്ച് 15.... ഇതെന്താ അച്ഛാ ഇങ്ങനെ?’ സാമൂഹികശാസ്ത്ര ക്വിസിനുള്ള തയാറെടുപ്പിനിടെ ചിന്നു മോൾ ചോദിച്ചു.

‘ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന തീയതിയാണ് 1986  ഡിസംബർ 24. ഉപഭോക്താക്കളുടെ അവകാശങ്ങളെ  പരാമർശിച്ചു കൊണ്ട്  യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡി ആദ്യമായി പാർലമെന്റിൽ പ്രസംഗിച്ച ദിവസമാണ് മാർച്ച് 15. 1962ലായിരുന്നു ഇത്. ഇപ്പോൾ മനസ്സിലായോ ഈ രണ്ടു ദിവസങ്ങളുടെയും പ്രാധാന്യം?’

ADVERTISEMENT

‘മനസ്സിലായി...ഈ ഉപഭോക്താവ് എന്നതിന്റെ ശരിയായ അർഥം എന്താണ്?"

‘ഉപഭോഗം നടത്തുന്നയാളാണ് ഉപഭോക്താവ്. ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നത് ഉപഭോഗവും’

‘ഓ... സാധനങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ മാത്രമല്ല, ബസിലും, ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്ര ചെയ്യുമ്പോഴും സിനിമ കാണുമ്പോഴും ആശുപത്രിയിൽ ചികിത്സ തേടുമ്പോഴുമെല്ലാം നാം ഉപഭോക്താക്കളാണ് അല്ലേ....’

‘അതെ... അതുകൊണ്ട് ഏറ്റവും ന്യായമായ വിലയ്ക്ക്, ഏറ്റവും ഗുണമേന്മയുള്ള സാധന–സേവനങ്ങൾ വിശ്വസ്തതയോടെ ലഭിക്കാൻ ഉപഭോക്താവ് ആഗ്രഹിക്കുന്നു.’

ADVERTISEMENT

‘സാധന– സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യങ്ങൾ സഫലീകരിക്കുന്നതിനെ 'സംതൃപ്തി' എന്നു പറയാം അല്ലേ... ’

‘അതേയതേ..’

‘അച്ഛാ, റസ്റ്ററന്റുകളിൽ റെയ്ഡ് നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തതായി വാർത്തകൾ വരാറുണ്ടല്ലോ.. അതും ഉപഭോക്തൃ സംരക്ഷണവുമായി ബന്ധമില്ലേ..?’

‘ഉണ്ടല്ലോ... ഗുണമേന്മയില്ലാത്ത സാധനങ്ങൾ വിൽക്കുന്നതും  മായം ചേർക്കുന്നതും  അളവുതൂക്കങ്ങളിൽ കൃത്രിമം വരുത്തുന്നതുമെല്ലാം ഉപഭോക്താവിനെ കബളിപ്പിക്കുകയോ ചൂഷണം ചെയ്യുന്നതോ ആയാണ് പരിഗണിക്കുന്നത്. നീ പറഞ്ഞ, ഹോട്ടലിലെ മിന്നൽ പരിശോധന ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കാൻ തന്നെയാണ്’.

ADVERTISEMENT

‘ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപരിധിയിൽ വരുന്ന പ്രധാന അവകാശങ്ങൾ ഏതെല്ലാമാണ്?’

‘ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ, ഗുണമേന്മാ വിവരങ്ങൾ പൂർണമായും ലഭ്യമാകാൻ, കൃത്യമായ വിലയ്ക്ക് സാധന–സേവനങ്ങൾ ലഭ്യമാകാ‍ൻ, ഉപഭോക്തൃ വിദ്യാഭ്യാസം നേടാൻ– ഇവയ്ക്കെല്ലാമുള്ള അവകാശങ്ങളാണ് ഈ നിയമം ഉറപ്പാക്കുന്നത്.’

‘ഓ .. അപ്പോൾ ഈ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഉപഭോക്താവിന് നീതി ലഭിക്കുന്നതിനായുള്ള സ്ഥാപനങ്ങളാണ് 'ഉപഭോക്തൃ കോടതികൾ അല്ലേ...’

‘അതെ.. ജില്ലാ- സംസ്ഥാന- ദേശീയതലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഉപഭോക്തൃ കോടതികൾ നിലവിലുണ്ട്’

‘സാധാരണ കോടതികളും ഇവയും തമ്മിൽ എന്താണു വ്യത്യാസം?’

‘ലളിതമായ നടപടിക്രമങ്ങൾ, താരതമ്യേന വേഗത്തിൽ നീതി, കുറഞ്ഞ കോടതിച്ചെലവുകൾ ഇവയെല്ലാം ഉപഭോക്തൃ കോടതികളുടെ സവിശേഷതകളാണ്’

‘ഇനി ഏതൊക്കെ സന്ദർഭങ്ങളിൽ ഒരു ഉപഭോക്താവിന് ഇത്തരം കോടതികളിൽ പരാതി നൽകാനാകും എന്നു കൂടി പറയാമോ?’

‘വാങ്ങുന്ന സാധനങ്ങൾക്ക് കേടുപാടുകളുണ്ടെങ്കിൽ, തൃപ്തികരമായ സേവനമല്ല ലഭിക്കുന്നതെങ്കിൽ, എംആർപിയേക്കാൾ കൂടുതൽ പണമാണ് ഈടാക്കുന്നതെങ്കിൽ, പരസ്യം മൂലം കബളിക്കപ്പെടുകയാണങ്കിൽ ഒക്കെ ഇത്തരം കോടതികളിൽ പരാതി നൽകാം ’

‘ഭക്ഷ്യസുരക്ഷാ വകുപ്പിനേപ്പോലുള്ള മറ്റു സ്ഥാപനങ്ങളുണ്ടോ?’

‘ഉണ്ട് , അളവുതൂക്ക നിലവാരം ഉറപ്പാക്കാനായുള്ള ലീഗൽ മെട്രോളജി വകുപ്പ്, മരുന്നുവില നിയന്ത്രിക്കാനുള്ള കേന്ദ്ര ഔഷധ വിലനിയന്ത്രണ കമ്മിറ്റി തുടങ്ങിയവയാണവ’

‘ഇക്കാര്യങ്ങളെല്ലാം അറിയേണ്ടതും ഉപഭോക്താവിന്റെ അവകാശങ്ങളല്ലേ...’

‘അതേ ചിന്നൂ... ഇവിടെയാണ് ഉപഭോക്‌തൃ വിദ്യാഭ്യാസത്തിന്റെ പ്രസക്തി’

Content Summary : National customer day