വ്യാഴത്തിന്റെ ഉപ​ഗ്രമാണ് യൂറോപ്പ. മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ് ഇവിടം. കാരണം അവിടെ ജീവനുണ്ടാവാനുള്ള സാധ്യതയുണ്ട്. തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ വലിയൊരു സമുദ്രം തന്നെ ഉണ്ടെന്നാണ് നിലവിലുള്ള നിഗമനം. അതാണ് ജീവനുണ്ടാകാം എന്ന നി​ഗമനത്തിനു കാരണം. യൂറോപ്പയിൽ സമുദ്രമുണ്ട് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴത്തിന്റെ ഉപ​ഗ്രമാണ് യൂറോപ്പ. മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണ് ഇവിടം. കാരണം അവിടെ ജീവനുണ്ടാവാനുള്ള സാധ്യതയുണ്ട്. തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ വലിയൊരു സമുദ്രം തന്നെ ഉണ്ടെന്നാണ് നിലവിലുള്ള നിഗമനം. അതാണ് ജീവനുണ്ടാകാം എന്ന നി​ഗമനത്തിനു കാരണം. യൂറോപ്പയിൽ സമുദ്രമുണ്ട് എന്ന നിഗമനത്തിലെത്തിയപ്പോൾ മുതൽ നാസയുടെയും ബഹിരാകാശഗവേഷകരുടെയും ഒരു സ്വപ്നമാണ് അവിടേക്ക് ഒരു ദൗത്യം. യൂറോപ്പ ക്ലിപ്പർ എന്നു പേരിട്ട ആ ദൗത്യമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. 

ADVERTISEMENT

യൂറോപ്പയിൽ ഇറങ്ങി പരീക്ഷണം നടത്തുന്ന ഒരു ദൗത്യമല്ല യൂറോപ്പ ക്ലിപ്പർ. വ്യാഴത്തിനു ചുറ്റുമാണ് ക്ലിപ്പർ സഞ്ചരിക്കുക. അതിനിടയിൽ യൂറോപ്പയുടെ അടുത്തുകൂടി 50 തവണയോളം പേടകം കടന്നുപോവും. ചിലപ്പോഴൊക്കെ യൂറോപ്പയുടെ തൊട്ടടുത്ത്, അതായത് വെറും 25കിലോമീറ്റർ അകലെക്കൂടിപ്പോലും കടന്നുപോവുന്ന വിധത്തിലാണ് സജ്ജീകരണം. ആ സമയത്താവും നിരീക്ഷണം. അത്യാധുനിക ക്യാമറകളും സ്പെക്ട്രോമീറ്ററുകളും ഒക്കെയുണ്ടാവും യൂറോപ്പ ക്ലിപ്പറിൽ. 

യൂറോപ്പയിൽ ജീവനുണ്ടോ എന്നു നോക്കൽ യൂറോപ്പ ക്ലിപ്പറിന്റെ ദൗത്യമല്ല. മറിച്ച് യൂറോപ്പയ്ക്കടിയിൽ ജീവന് അനുകൂലമായ സാഹചര്യമുണ്ടോ എന്ന പരിശോധനയാവും മുഖ്യം. ഗ്രഹാന്തരയാത്രയ്ക്കായി നാസ നിർമിക്കുന്ന ഏറ്റവും വലിയ ബഹിരാകാശപേടകം കൂടിയാവും ഇത്. സൗരോർജത്തിലാണ് ക്ലിപ്പർ പ്രവർത്തിക്കുന്നത്. വ്യാഴത്തിന്റെ അടുത്തായതിനാൽ സൂര്യപ്രകാശം കുറവായിരിക്കും. അതിനാൽത്തന്നെ വളരെ വലിയ സോളർ പാനലുകൾ ഉണ്ടെങ്കിലേ ആവശ്യത്തിനു വൈദ്യുതി കിട്ടൂ. പാനൽ വിടർത്തിക്കഴിഞ്ഞാൽ അതിന് 30 മീറ്റർ നീളമുണ്ടാവും.  ഭാരവും കൂടുതലാണ്. കൃത്യമായിപ്പറഞ്ഞാൽ 3241കിലോഗ്രാം. 

ADVERTISEMENT

2024 ഒക്ടോബറിലാവും യൂറോപ്പ ക്ലിപ്പറിന്റെ വിക്ഷേപണം. അന്നു വിക്ഷേപിച്ചാലും പെട്ടെന്നൊന്നും ഇത് വ്യാഴത്തിനു ചുറ്റും എത്തില്ല. 2030ലാവും ക്ലിപ്പർ വ്യാഴത്തിലെത്തുക. 

ADVERTISEMENT

നമ്മുടെ പേര് എങ്ങനെ എഴുതിച്ചേർക്കാം

യൂറോപ്പയിലേക്കു പോകുന്ന ഈ പേടകത്തിൽ നമ്മുടെ പേരുകൾകൂടി കൊണ്ടുപോകാനുള്ള സംവിധാനമുണ്ട്. ലോകത്തുള്ള ആർക്കും തങ്ങളുടെ പേര് യൂറോപ്പ ക്ലിപ്പറിന്റെ ഭാഗമാക്കാം. യൂറോപ്പ ക്ലിപ്പർ മിഷനു വേണ്ടി ഒരു കവിതതന്നെ തയ്യാറാക്കിയിട്ടുണ്ട്. യു എസ് കവി ആയ Ada Limn എഴുതിയ ഒരു കവിത. In Praise of Mystery: A Poem for Europa എന്നതാണ് കവിതയുടെ പേര്. ജലം ഭൂമിയെയും യൂറോപ്പയെയും പരസ്പരം ബന്ധിപ്പിക്കുന്നു എന്ന തീമിലാണ് കവിത. ഈ സന്ദേശത്തിലാവും നമ്മൾ പേരുകൊണ്ട് ഒപ്പുവയ്ക്കുക. കൂട്ടുകാരുടെ പേര് ചേർക്കാൻ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം നിർദേശങ്ങൾക്കനുസരിച്ച് പൂരിപ്പിച്ചാൽ മതിയാകും.

Content Summary : Send your name to space as part of Europa Clipper mission