ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന!
ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയും വരച്ചും തയാറാക്കിയതിന്റെ പിന്നിൽ ആരൊക്കെയാണ്? എഴുതപ്പെട്ട ആ ഭരണഘടന എവിടെയാണ് ഇപ്പോൾ സൂക്ഷിച്ചുവച്ചിട്ടുള്ളത്? ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതിയുള്ള ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ കയ്യെഴുത്തുപ്രതിയുടെ വിശേഷങ്ങൾ പ്രത്യേക ക്യാബിൻ ഇന്ത്യൻ ഭരണഘടനയുടെ
ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയും വരച്ചും തയാറാക്കിയതിന്റെ പിന്നിൽ ആരൊക്കെയാണ്? എഴുതപ്പെട്ട ആ ഭരണഘടന എവിടെയാണ് ഇപ്പോൾ സൂക്ഷിച്ചുവച്ചിട്ടുള്ളത്? ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതിയുള്ള ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ കയ്യെഴുത്തുപ്രതിയുടെ വിശേഷങ്ങൾ പ്രത്യേക ക്യാബിൻ ഇന്ത്യൻ ഭരണഘടനയുടെ
ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയും വരച്ചും തയാറാക്കിയതിന്റെ പിന്നിൽ ആരൊക്കെയാണ്? എഴുതപ്പെട്ട ആ ഭരണഘടന എവിടെയാണ് ഇപ്പോൾ സൂക്ഷിച്ചുവച്ചിട്ടുള്ളത്? ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതിയുള്ള ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ കയ്യെഴുത്തുപ്രതിയുടെ വിശേഷങ്ങൾ പ്രത്യേക ക്യാബിൻ ഇന്ത്യൻ ഭരണഘടനയുടെ
ഭരണഘടനയുടെ അസ്സൽ പ്രതി എഴുതിയും വരച്ചും തയാറാക്കിയതിന്റെ പിന്നിൽ ആരൊക്കെയാണ്? എഴുതപ്പെട്ട ആ ഭരണഘടന എവിടെയാണ് ഇപ്പോൾ സൂക്ഷിച്ചുവച്ചിട്ടുള്ളത്? ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതിയുള്ള ഇന്ത്യൻ ഭരണഘടനയുടെ അസ്സൽ കയ്യെഴുത്തുപ്രതിയുടെ വിശേഷങ്ങൾ
പ്രത്യേക ക്യാബിൻ
ഇന്ത്യൻ ഭരണഘടനയുടെ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള യഥാർഥ കയ്യെഴുത്തുപ്രതികൾ പാർലമെന്റ് ലൈബ്രറിയിലാണു സൂക്ഷിച്ചിട്ടുള്ളത്. കേടുവരാത്ത രീതിയിൽ പ്രത്യേക സംവിധാനത്തിലാണ് ഇവ പരിപാലിക്കുന്നത്. ഹീലിയം നിറച്ച ഒരു കവചത്തിനുള്ളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണ് സംരക്ഷിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്നു നശിച്ചുപോകാതിരിക്കാനാണ് ഈ ക്രമീകരണം.
ഹീലിയത്തിന്റെ നിഷ്ക്രിയത്വം (inert), പ്രതിപ്രവർത്തനമില്ലായ്മ (non-reactive) എന്നീ സവിശേഷതകളാണ് ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈർപ്പാവസ്ഥ നിരീക്ഷിക്കാൻ മോണിറ്ററുകളും പൂർണ നിരീക്ഷണത്തിനു സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും സജ്ജീകരിച്ചാണ് ഭരണഘടനയുടെ അസ്സൽ പ്രതികൾ കാത്തുസൂക്ഷിക്കുന്നത്. പ്രത്യേക താപനിലയാണ് ഈ മുറിയിൽ ക്രമീകരിച്ചിരിക്കുന്നത്.
കയ്യെഴുത്തിന്റെ സൗന്ദര്യം
കയ്യെഴുത്ത് കലാകാരൻമാരുടെ കുടുംബത്തിൽ പിറന്ന പ്രേം ബിഹാരി നാരായൻ റെയ്സാദാ സക്സേന ഒറ്റയ്ക്കാണ് ഇംഗ്ലിഷിലുള്ള ഭരണഘടനയിലെ വാചകങ്ങൾ മുഴുവൻ കടലാസിലേക്ക് പകർത്തിയത്. അദ്ദേഹത്തെ ആ ദൗത്യം ഏൽപിച്ചത് ജവാഹർലാൽ നെഹ്റു ആയിരുന്നു. കൈകൊണ്ടു തന്നെ എഴുതിയ ഭരണഘടന എന്ന ആശയം നെഹ്റുവിന്റേതായിരുന്നു. അതിമനോഹരമായ ഒഴുക്കുള്ള ഇറ്റാലിക് ശൈലിയിലാണ് പ്രേം ബിഹാരി ഭരണഘടന പകർത്തി എഴുതിയത്. 6 മാസത്തെ സേവനത്തിന് അദ്ദേഹം പ്രതിഫലമൊന്നും കൈപ്പറ്റിയില്ല. താൻ എഴുതുന്ന എല്ലാ പേജുകളിലും തന്റെ പേരു കൂടി ചേർക്കണമെന്നും അവസാന പേജിൽ, അച്ഛൻ ബിഹാരി നാരായന്റെ പേരുകൂടി ഉൾപ്പെടുത്തണമെന്നും മാത്രമായിരുന്നു ആവശ്യം. മിക്ക പേജുകളുടെയും അടിഭാഗത്ത്, ഇടതുവശത്തായി പ്രേം എന്ന് ചെറിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഭരണഘടന എഴുതാനായി യുകെയിൽനിന്നും ചെക്കോസ്ലൊവാക്യയിൽനിന്നും കൊണ്ടുവന്ന 303 നിബ്ബുകൾ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പിലെ കലിഗ്രഫി വസന്ത് ക്രിഷൻ വൈദ്യയാണ് നിർവഹിച്ചത്.
പകർത്തി എഴുതാനായി പ്രേം ബിഹാരിക്ക് കോൺസ്റ്റിറ്റ്യൂഷൻ ഹാളിനുള്ളിലെ ഒരു മുറി തന്നെ അനുവദിച്ചുനൽകി.
സംസ്കാരങ്ങളുടെ വരപ്രസാദം
പേജുകളെ ചെറുവരകൾകൊണ്ടും ചിത്രങ്ങൾകൊണ്ടും മനോഹരമാക്കിയതു ശാന്തിനികേതനിൽനിന്നുള്ള ചിത്രകാരൻമാരാണ്. പ്രാചീന കാലം മുതൽ ഇന്ത്യയിൽ നിലനിന്ന വിവിധ സംസ്കാരങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുമൊക്കെ അടങ്ങിയ കലാത്മകമായ ആവിഷ്കാരം അഥവാ ചിതീകരണങ്ങളാണ് (ILLUSTRATIONS) അസ്സൽ പ്രതിയിലുള്ള വരകൾ. ഇവ ഇന്ത്യയുടെ പാരമ്പര്യം വിളിച്ചോതുന്നു.
അസ്സൽ പതിപ്പിൽ ആകെയുള്ളത് 22 വരകളാണ്. ഇതിൽ 20–ാം നൂറ്റാണ്ടിലെ രണ്ടു നേതാക്കളുടെ ഛായാചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്: മഹാത്മാ ഗാന്ധിയും നേതാജി സുഭാഷ് ചന്ദ്ര ബോസും.
കടലാസിന്റെ ആയുസ്സ് ആയിരം വർഷം
പ്രത്യേക രീതിയിൽ പതംവരുത്തിയ തോൽക്കടലാസുകളിലാണ് (Parchment paper) ഭരണഘടനയുടെ കൈയെഴുത്തുപ്രതികൾ തയാറാക്കിയിട്ടുള്ളത്. കേടു സംഭവിക്കാതെ ഈ കടലാസുകൾ ആയിരം വർഷത്തെ കാലാവധി ഉറപ്പുതരുന്നു. ഇംഗ്ലിഷ് പതിപ്പ് തയാറാക്കാൻ 221 പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആകെ ഭാരം 3.75 കിലോഗ്രാം. പേജിന്റെ നീളം 22 ഇഞ്ച്. വീതി 16 ഇഞ്ച്. ഹിന്ദി പതിപ്പിന് 252 പേപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
165 ദിവസം
1946 ഡിസംബർ 9ന് ആദ്യമായി കൂടിയ ഭരണഘടന സഭ 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണു ഭരണഘടനയുടെ അന്തിമ രൂപം തയാറാക്കിയത്. 11 തവണയായി 165 ദിവസം സഭ സമ്മേളിച്ചു.
284 കയ്യൊപ്പ്
1950 ജനുവരി 24ന് വീണ്ടുമൊരിക്കൽക്കൂടി ഭരണഘടന നിർമാണ സഭയിലെ അംഗങ്ങൾ ഒത്തു ചേർന്നതിന് ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു: ഭരണഘടനയിൽ ഒപ്പുവയ്ക്കാൻ. അവസാന പേജുകളിൽ 284 അംഗങ്ങളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇതിൽ 13 മലയാളികളും ഉൾപ്പെടും. (തുടക്കത്തിൽ ഭരണഘടനാ നിർമാണ സമിതിയിൽ ഉണ്ടായിരുന്നത് 389 അംഗങ്ങളായിരുന്നു. പാക്കിസ്ഥാൻ വേർപെട്ടതോടെ അംഗസംഖ്യ 299 ആയി). ആദ്യ ഒപ്പ് പ്രധാനമന്ത്രി നെഹ്റുവിന്റേതാണ്, അവസാന ഒപ്പിട്ടിരിക്കുന്നത് ഫിറോസ് ഗാന്ധി. ഭരണഘടന നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവച്ചശേഷം ഭരണഘടനയുടെ കയ്യെഴുത്തു പ്രതി ഫോട്ടോ ലിത്തോഗ്രാഫ് ചെയ്തത് ഡെറാഡൂണിലെ സർവേ ഓഫ് ഇന്ത്യ ഓഫിസാണ്. ശാസ്ത്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആറും (കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്) നാഷനൽ ഫിസിക്കൽ ലബോറട്ടറിയും സംയുക്തമായിട്ടാണ് ഇപ്പോൾ ഭരണഘടനയുടെ കയ്യെഴുത്തുപ്രതികൾ സംരക്ഷിക്കുന്നത്.
ഒരാൾക്ക് ചെലവ് 5.25 രൂപ
നമ്മുടെ ഭരണഘടന തയാറാക്കാൻ അന്നു വേണ്ടിവന്ന ചെലവ് എത്രയാണെന്ന് അറിയുമോ? 63.96 ലക്ഷം രൂപ. അന്നത്തെ ജനസംഖ്യ വച്ചുനോക്കുമ്പോൾ ഭരണഘടന തയാറാക്കാൻ വേണ്ടിവന്ന പ്രതിശീർഷ ചെലവ് 5.25 രൂപ.