ചെറുതാകുന്ന ചന്ദ്രൻ, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചാന്ദ്രകുലുക്കങ്ങൾ; അത്ര സുരക്ഷിതമല്ല ചന്ദ്രോപരിതലം
ചന്ദ്രന്റെ ഉൽപത്തിക്കു ശേഷം കഴിഞ്ഞ 100 മില്യൻ വർഷങ്ങൾക്കിടയിൽ അതിന്റെ വ്യാസത്തിന് 45 മീറ്ററോളം കുറവു വന്നിട്ടുണ്ട്. ഒരു മുന്തിരി ചുരുങ്ങി ഉണക്കമുന്തിരിയാകുന്നത് പോലെ ഉള്ളിലേക്കു ചുരുങ്ങൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണു പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും വേലിയേറ്റം പോലെ ഭൂമിയിലെ

ചന്ദ്രന്റെ ഉൽപത്തിക്കു ശേഷം കഴിഞ്ഞ 100 മില്യൻ വർഷങ്ങൾക്കിടയിൽ അതിന്റെ വ്യാസത്തിന് 45 മീറ്ററോളം കുറവു വന്നിട്ടുണ്ട്. ഒരു മുന്തിരി ചുരുങ്ങി ഉണക്കമുന്തിരിയാകുന്നത് പോലെ ഉള്ളിലേക്കു ചുരുങ്ങൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണു പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും വേലിയേറ്റം പോലെ ഭൂമിയിലെ എന്തെങ്കിലും പ്രതിഭാസങ്ങളെ സ്വാധീനിക്കാൻ പറ്റാത്ത വിധം തീരെ ചെറിയ ഒരു മാറ്റമായി തൽക്കാലം ഇതിനെ കരുതിയാൽ മതി.
അത്യധികം ചൂടുള്ള അകക്കാമ്പിന്റെ ഉരുകിയ ബാഹ്യവശത്തെ ചൂട് കുറയുന്നു അഥവാ തണുക്കുന്നു. അതിനാൽ, ആന്തരിക വ്യാപ്തം വ്യത്യാസപ്പെടുന്നു. ഉപരിതലവും അതിനനുസരിച്ച് മാറേണ്ടിവരുന്നു. ഈ വലിവ് ഉപരിതലത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ചന്ദ്രൻ ചുരുങ്ങുന്നു.
തണുത്തുറഞ്ഞ വൻ ജലശേഖരമുണ്ടെന്ന നിഗമനത്താൽ പണ്ടുമുതൽ തന്നെ ശാസ്ത്രജ്ഞരുടെ ഇഷ്ടയിടമാണു ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ചന്ദ്രയാൻ 3 അവിടെ സുരക്ഷിതമായി ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തോടുള്ള വിവിധ രാജ്യങ്ങളുടെ താൽപര്യവും കൂടി. ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഇടത്താവളമായി അവിടം ഉപയോഗിക്കാനുള്ള സാധ്യതകൾ ശാസ്ത്രലോകം ആരായുകയാണ്. ഏതാനും വർഷങ്ങൾക്കകം നാസയുടെ ആർട്ടിമിസ് -IIIൽ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം അവിടെ ഇറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
നാസയുടെ സഹായത്താൽ സ്മിത്ത്സോണിയൻ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലെ സെന്റർ ഫോർ എർത്ത് ആൻഡ് പ്ലാനറ്ററി സ്റ്റഡീസ് നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം നാം സ്വപ്നം കാണുന്നതുപോലെ അത്ര സുരക്ഷിതമല്ല അവിടം. നിരന്തരമായി, മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചാന്ദ്രകുലുക്കങ്ങൾ (moonquakes) ചന്ദ്രോപരിതലത്തിൽ നടക്കുന്നു. പ്രത്യേകിച്ചും ദക്ഷിണ ധ്രുവത്തിൽ. ആർട്ടിമിസ് ദൗത്യ പ്രദേശവും ഈ പ്രകമ്പന മേഖലയിൽ ആണെന്നത് ചെറിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങളായി കാര്യമായ മാറ്റങ്ങൾ ഇല്ലാതെ നിരുപദ്രവമായി തുടരുന്ന ഒരിടമാണ് ചന്ദ്രൻ എന്ന ധാരണ മാറ്റേണ്ടിയിരിക്കുന്നു.
2009ൽ നാസ വിക്ഷേപിച്ച ലൂണാർ റിക്കണസെൻസ് ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ മണ്ണിടിച്ചിൽ കണ്ടെത്തിയിരുന്നു. അപ്പോളോ സഞ്ചാരികൾ ചന്ദ്രനിൽ നിക്ഷേപിച്ചിരുന്ന പരീക്ഷണ ഉപകരണങ്ങൾ നൽകിയ ഡേറ്റയിലും ചാന്ദ്രകുലുക്കങ്ങൾ നടന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു. ചന്ദ്രോപരിതലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുലുക്കം റിക്ടർ സ്കെയിലിൽ പറഞ്ഞാൽ 5.7 ആണ്. ഭൂമിയെ സംബന്ധിച്ച് ഇത് ഇടത്തരം ആണെങ്കിലും, ഗുരുത്വാകർഷണബലം കുറവായതിനാൽ ചന്ദ്രനെ സംബന്ധിച്ച് വലുത് തന്നെയാണ്.