ക്ഷീരപഥത്തിലെ തമോഗർത്തം കാട്ടിത്തരുന്ന പച്ച അസ്ത്രചിഹ്നം! വ്യത്യസ്തമാണ് ഈ ആപ്പ്
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. ഈ നിഗൂഢ തമോഗർത്തം എവിടെയെന്നറിയാനായി ഒരു ഐഫോൺ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പാണിത്. രക്ഷിതാക്കളുടെയോ

സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. ഈ നിഗൂഢ തമോഗർത്തം എവിടെയെന്നറിയാനായി ഒരു ഐഫോൺ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പാണിത്. രക്ഷിതാക്കളുടെയോ ബന്ധുക്കളുടെയോ കയ്യിൽ ഐഫോൺ ഉണ്ടെങ്കിൽ അവരുടെ സമ്മതത്തോടെ ഇതൊന്ന് കാട്ടിത്തരാൻ ആവശ്യപ്പെടാം.
ഗലാക്റ്റിക് കോംപസ് എന്നാണ് ഈ ആപ്പിന്റെ പേര്. ഫെബ്രുവരി 15 മുതൽ ഐഫോൺ ആപ് സ്റ്റോറിൽ ഇതു ലഭ്യമാണ്. ഈ ആപ്പ് തുറന്നാൽ ഒരു പച്ച അസ്ത്രത്തിന്റെ ചിഹ്നം തെളിയും. നമ്മുടെ താരാപഥമായ ക്ഷീരപഥം എവിടെയെന്നു കാട്ടുന്നതാണ് ഈ ചിഹ്നം. 10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ അഥവാ ക്ഷീരപഥം. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. ഇതിന്റെ ചുരുളിലെ കൈകളിൽ ഒന്നിലാണ് നമ്മുടെ സൗരയൂഥം ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥിതി ചെയ്യുന്നത്.
1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. അക്കാലത്ത് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് നിന്നു വരുന്ന ദുരൂഹമായ റേഡിയോതരംഗങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു. എൺപതുകളുടെ തുടക്കത്തിൽ റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ രണ്ട് യുവശാസ്ത്രജ്ഞർ ഈ റേഡിയോതരംഗത്തിനടുത്ത് നക്ഷത്രങ്ങൾ അതിവേഗതയിൽ പോകുന്നത് കണ്ട് ഇവയുടെ ചലനം വിലയിരുത്തി. തുടർന്നാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് തമോഗർത്തമാണ് സ്ഥിതി ചെയ്യുന്നതെന്ന തിരിച്ചറിയലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്.
സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു. സൂര്യനെക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. നക്ഷത്രങ്ങളുടെ പരിണാമദശയ്ക്കൊ ടുവിലെ സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്.
എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്. സജിറ്റേറിയസ് എ സ്റ്റാറിനെപ്പോലെ അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്‌ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.