യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. നെപ്റ്റ്യൂൺ കഴിഞ്ഞാൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന ഗ്രഹമായതിനാൽ യുറാനസിനെപ്പറ്റിയുള്ള പഠനങ്ങളും വളരെ പരിമിതമാണ്. നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കുറച്ചെങ്കിലും അറിവുകൾ പകർന്നത്. ഐസ് ജയന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. നെപ്റ്റ്യൂൺ കഴിഞ്ഞാൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന ഗ്രഹമായതിനാൽ യുറാനസിനെപ്പറ്റിയുള്ള പഠനങ്ങളും വളരെ പരിമിതമാണ്. നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കുറച്ചെങ്കിലും അറിവുകൾ പകർന്നത്.

ഐസ് ജയന്റ് എന്നാണ് യുറാനസ് അറിയപ്പെടുന്നത്. വ്യാഴം, ശനി ഗ്രഹങ്ങൾ വാതകഭീമൻമാരെന്ന് അറിയപ്പെടുമ്പോഴാണിത്. ഈ ഗ്രഹത്തിൽ ശിതീകരിച്ച രീതിയിൽ വെള്ളമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ പഠനം പറയുന്നത് ഈ ഗ്രഹത്തിൽ വെള്ളമല്ല മറിച്ച് ദ്രാവകമുറഞ്ഞ രീതിയിലുള്ള മീഥെയ്ൻ സാന്നിധ്യമാണ് ഉള്ളതെന്നാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയുള്ളപ്പോഴും വലിയ തോതിൽ വെള്ളം ഗ്രഹത്തിലുണ്ടാകാനുള്ള സാധ്യതയും ഗവേഷകർ തള്ളുന്നില്ല.

ADVERTISEMENT

ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ്. സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമനായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവൻ വാതകങ്ങൾ നിറഞ്ഞതാണ്. സൗരയൂഥത്തിലെ ഏറ്റവും കൂളായ കക്ഷിയാണു യുറാനസ്. –216 ഡിഗ്രി സെൽഷ്യസാണ് താപനില.17 ഭൗമമണിക്കൂർ ചേരുമ്പോൾ ഇവിടെ ഒരു ദിവസമാകും. ഭൂമിയിലെ 84 വർഷങ്ങൾ ചേരുന്നതാണ് ഇവിടത്തെ ഒരുവർഷം.വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രൻമാരും ഇവിടെയുണ്ട്. മണിക്കൂറിൽ 900 കിലോമീറ്ററിലധികം വേഗത്തിൽ വീശിയടിക്കുന്ന മഞ്ഞുകാറ്റുകൾ ഗ്രഹത്തിലുണ്ട്.

യുറാനസിനെ വലംവയ്ക്കുന്ന 27 ചന്ദ്രൻമാരിൽ നാലെണ്ണത്തിനുള്ളിൽ മഹാസമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകരുടെ പഠനം. യുറാനസിന്റെ പ്രധാന ചന്ദ്രൻമാരായ ഏരിയൽ, ഉംബ്രിയേൽ, ടൈറ്റാനിയ,ഒബെറോൺ എന്നീ ചന്ദ്രൻമാർക്കുള്ളിലാണ് ഉപ്പുരസമുള്ള സമുദ്രഘടനകൾ സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കിലോമീറ്ററുകളോളം ആഴമുള്ളതാണ് ഈ സമുദ്രങ്ങൾ.

ADVERTISEMENT

എങ്ങനെയാകും ഈ സമുദ്രങ്ങൾ കടുത്ത തണുപ്പിനുള്ളിലും ശിതീകരിച്ച് കട്ടിയാകാതെ ദ്രാവകങ്ങളായി നിലനിൽക്കുന്നത്. പല കാരണങ്ങൾ ഇതിനായി പറയുന്നുണ്ട്. യുറാനസിന്റെ ചന്ദ്രൻമാർക്കുള്ളിൽ നിന്നുള്ള കടുത്ത ചൂടാണ് ഒരു കാരണമായി പറയുന്നത്. അതുപോലെതന്നെ ജലത്തിൽ സ്ഥിതി ചെയ്യുന്ന ഉപ്പുകൾ, മറ്റു ലവണങ്ങൾ, അമോണിയ തുടങ്ങിയവയും ഇത്തരമൊരു അവസ്ഥയ്ക്ക് വഴിവയ്ക്കാം. ശനിഗ്രഹത്തിനുള്ളതുപോലെ വലയങ്ങൾ യുറാനസിനുണ്ട്. പക്ഷേ ശനിയുടേതു പോലെ അത്ര തെളിഞ്ഞ രീതിയിലുള്ള വലയങ്ങളല്ല ഇവ. 13 വലയങ്ങളാണു യുറാനസിനുള്ളത്. ഗ്രഹത്തിന്റെ ഉപരിതലത്തോട് ചേർന്നുള്ള വലയം സീറ്റ റിങ് എന്നാണ് അറിയപ്പെടുന്നത്. അതീവ നേർത്ത രീതിയിലുള്ള വലയമാണ് സീറ്റ.

English Summary:

Frozen Methane Dominates Uranus's Composition, New Study Shows