ഒട്ടകപ്പക്ഷി കഴിഞ്ഞാൽ വലുപ്പത്തിൽ രണ്ടാമത്! രണ്ടുമീറ്റർ വരെ പൊക്കം വയ്ക്കുന്ന എമു
ഒട്ടകപ്പക്ഷികൾ കഴിഞ്ഞാൽ ലോകത്ത് വലുപ്പത്തിൽ രണ്ടാമതുള്ള പക്ഷികളാണ് എമു. മെയിൻലാൻഡ് എമു എന്നാണ് ഇവ ഇപ്പോൾ അറിയപ്പെടുന്നത്. നിലവിൽ ഓസ്ട്രേലിയയിലാണ് ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത്. ഇന്ന് ഓസ്ട്രേലിയയിലുള്ള മെയിൻലാൻഡ് എമുപ്പക്ഷികൾക്ക് രണ്ടുമീറ്റർ വരെയൊക്കെ പൊക്കം വയ്ക്കാറുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ

ഒട്ടകപ്പക്ഷികൾ കഴിഞ്ഞാൽ ലോകത്ത് വലുപ്പത്തിൽ രണ്ടാമതുള്ള പക്ഷികളാണ് എമു. മെയിൻലാൻഡ് എമു എന്നാണ് ഇവ ഇപ്പോൾ അറിയപ്പെടുന്നത്. നിലവിൽ ഓസ്ട്രേലിയയിലാണ് ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത്. ഇന്ന് ഓസ്ട്രേലിയയിലുള്ള മെയിൻലാൻഡ് എമുപ്പക്ഷികൾക്ക് രണ്ടുമീറ്റർ വരെയൊക്കെ പൊക്കം വയ്ക്കാറുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെയൊക്കെ ഓടാൻ ശേഷിയുള്ള ഇവ ഒട്ടകപക്ഷികളെപ്പോലെ തന്നെ പറക്കാറില്ല. കംഗാരൂ പോലെതന്നെ ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക ചിഹ്നമായാണു എമുപ്പക്ഷികൾ പരിഗണിക്കപ്പെടുന്നത്. കസോവരി എന്ന മറ്റൊരു പ്രശസ്തമായ പക്ഷി എമുവിന്റെ ബന്ധുവാണ്. ഇന്ന് ഇന്ത്യയുൾപ്പെടെ ലോകത്തിൽ പലയിടത്തും എമുപ്പക്ഷികളെ ഇറച്ചി, മുട്ട എന്നിവയ്ക്കായി വളർത്തുന്നുണ്ട്.
എന്നാൽ പണ്ട് എമുപ്പക്ഷികളിൽ ഒരൊറ്റ വിഭാഗമായിരുന്നില്ല ഉണ്ടായിരുന്നത്. ഇതിൽ കുള്ളൻ എമുക്കൾ എന്നൊരിനം പക്ഷികൾ വംശനാശം വന്നു മറഞ്ഞുപോയി. പണ്ട് തെക്കൻ ഓസ്ട്രേലിയൻ മേഖലയിൽ മൂന്നു തരം എമുപ്പക്ഷികൾ ജീവിച്ചിരുന്നത്രേ. ടാസ്മാനിയൻ എമു, കിങ് ഐലൻഡ് എമു, കാംഗരൂ ഐലൻഡ് എമു എന്നിവയാണ് ഇവ.എന്നാൽ ഒരു ഹിമയുഗ കാലഘത്തിൽ കടൽജലനിരപ്പ് ഉയർന്നതിനാൽ ദ്വീപുകളുടെ വിസ്തീർണം കുറയുകയും തൽഫലമായി ഇൻസുലർ ഡ്വാർഫിസം എന്നറിയപ്പെടുന്ന പരിണാമപ്രക്രിയയാൽ ഇവയുടെ ശരീരം 44 ശതമാനത്തോളം ചെറുതാകുകയും ചെയ്തു. ദ്വീപുകളിലും മറ്റും ഭക്ഷണശ്രോതസ്സുകൾ കുറവാകുമ്പോൾ അതിജീവനത്തിനായി ജീവികളുടെ ഭാവിതലമുറയുടെ ശരീരവലുപ്പം കുറയുന്നതാണ് ഇതിനു കാരണം.
ഇങ്ങനെയാണു കുള്ളൻ എമുക്കളുടെ ഉദ്ഭവം. എന്നാൽ എന്നാൽ വലുപ്പത്തിലെ കുറവ് മുട്ടകളെ ബാധിച്ചില്ല. മെയിൻലാൻഡ് എമുപ്പക്ഷികൾ ഇടുന്ന അതേ വലുപ്പത്തിലുള്ള മുട്ടകളാണ് കുള്ളൻ എമുക്കളുടേതും. യൂറോപ്യൻമാർ ഓസ്ട്രേലിയയിൽ വന്നതോടെയാണു എമുക്കളുടെ കഷ്ടകാലം തുടങ്ങിയത്. ഇറച്ചിക്കു വേണ്ടി വലിയ രീതിയിൽ ഇവ വേട്ടയാടപ്പെട്ടു. മെയിൻലാൻഡ് എമുക്കൾ അതിജീവനം നടത്തിയെങ്കിലും പൊതുവേ ദോഷദശയിലായിരുന്ന കുള്ളൻ എമുക്കൾ പതിയെ വംശനാശത്തെ അഭിമുഖീകരിച്ചു തുടങ്ങി. 1805ൽ കിങ് ഐലൻഡ് എമുക്കൾ ദ്വീപിൽ നിന്നു മാഞ്ഞു. ഇവയിൽ അവസാനം കണ്ടെത്തിയ രണ്ട് ഇണപ്പക്ഷികളെ പാരിസിൽ വളർത്താൻ നോക്കിയെങ്കിലും 1822ൽ ഇവ ചത്തു. കംഗാരു ഐലൻഡിലെ കുള്ളൻ എമുക്കൾ 1830 ലും ടാസ്മാനിയിലെ പക്ഷികൾ 1850ലും ചത്തൊടങ്ങിയതോടെ കുള്ളൻ എമു വംശത്തിന് അവസാനമായി.