ഓസ്ട്രേലിയയിലുണ്ട് ഒരു തിരുവിതാംകൂർ, പിന്നൊരു മലബാറും
കേരളത്തിന്റെ ചരിത്രപരമായ മേഖലകളായിരുന്നു തിരുവിതാംകൂറും മലബാറും. എന്നാൽ ഇതേ പേരിൽ ഓസ്‌ട്രേലിയയിൽ രണ്ട് സ്ഥലങ്ങളുണ്ടെന്നറിയാമോ? ഏറ്റവും വലിയ കൗതുകം ഇതല്ല. ഈ പ്രദേശങ്ങൾക്ക് ഈ പേരു നൽകിയതിൽ മലയാളികൾക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നുള്ളതാണ്. ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള

കേരളത്തിന്റെ ചരിത്രപരമായ മേഖലകളായിരുന്നു തിരുവിതാംകൂറും മലബാറും. എന്നാൽ ഇതേ പേരിൽ ഓസ്‌ട്രേലിയയിൽ രണ്ട് സ്ഥലങ്ങളുണ്ടെന്നറിയാമോ? ഏറ്റവും വലിയ കൗതുകം ഇതല്ല. ഈ പ്രദേശങ്ങൾക്ക് ഈ പേരു നൽകിയതിൽ മലയാളികൾക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നുള്ളതാണ്. ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള പ്രാന്തപ്രദേശമാണ് ട്രാവൻകൂർ. ഏകദേശം രണ്ടായിരത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. ടുല്ലാമറൈൻ ഫ്രീവേയ്ക്കും മൗണ്ട് അലക്‌സാണ്ടർ റോഡിനും ഇടയ്ക്കായാണ് ഈ പ്രദേശം.
ഈ മേഖലയ്ക്ക് ഈ പേരു വരാൻ കാരണം ട്രാവൻകൂർ മാൻഷൻ എന്നൊരു വലിയ കെട്ടിടം ഇവിടെ ഉണ്ടായിരുന്നതു കൊണ്ടാണ്. ഹെന്റി മാഡെൻ എന്നയാളാണ് ഈ കെട്ടിടവും ചുറ്റുമുള്ള സ്ഥലവും വാങ്ങിയത്. മുൻപ് ഫ്‌ലെമിങ്ടൻ ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഹ്യൂ ഗ്ലാസ് എന്നയാളുടെ പേരിലായിരുന്നു. മാഡൻ ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്നു. അതിനാൽതന്നെ ഇന്ത്യയോട് പ്രിയവുമായിരുന്നു. ട്രാവൻകുർ മാൻഷനു ചുറ്റുമുള്ള പല പ്രദേശങ്ങൾക്കും ഇന്ത്യൻ പേരുകളാണ്. ബറോഡ സ്ട്രീറ്റ്, ലക്‌നൗ സ്ട്രീറ്റ്, ബംഗാൾ സ്ട്രീറ്റ്, കാഷ്മീർ സ്ട്രീറ്റ്, മാംഗളൂർ സ്ട്രീറ്റ് തുടങ്ങിയവയെല്ലാം ഇതിനു ചുറ്റുമുള്ള ഉദാഹരണങ്ങൾ.
പണ്ടിവിടെ ഒരു പേപ്പർ ഫാക്ടറി നിലനിന്നിരുന്നു. എന്നാൽ ഒരു തീപിടിത്തത്തെത്തുടർന്ന് ഈ ഫാക്ടറി നശിച്ചു. പിന്നീട് ഈ ഫാക്ടറി നിന്ന സ്ഥലത്തു താമസകേന്ദ്രങ്ങൾ ഉയർന്നുതുടങ്ങി. ഇനി മലബാറിനെക്കുറിച്ചറിയാം. ഓസ്‌ട്രേലിയയിലെ പ്രശസ്ത നഗരമായ സിഡ്‌നിക്കു സമീപത്തുള്ള പ്രാന്തപ്രദേശമാണ് മലബാർ. സിഡ്‌നിയിലെ ലോങ് ബേയ്ക്കു സമീപമാണ് ഈ പ്രാന്തപ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ 1931ൽ ഒരു കാർഗോ കപ്പൽ മുങ്ങിയിരുന്നു. എംവി മലബാർ എന്നായിരുന്നു ഈ കപ്പലിന്റെ പേര്. കേരളത്തിലെ മലബാർ മേഖലയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ കപ്പലിനു പേരു നൽകിയിരുന്നത്. ഏതായാലും ആ പേരിൽ നിന്നു സ്ഥലത്തിനും മലബാർ എന്നു പേര് കിട്ടുകയാണുണ്ടായത്.