ട്രംപിനും കാലങ്ങൾ മുൻപ്! യുഎസ് പ്രസിഡന്റിനെ വധിച്ച ദുരൂഹ വെടിവയ്പ്
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രചാരണത്തിനിടെ ആയുധധാരി വെടിവച്ചു കൊലപ്പെടുത്താൻ നോക്കിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അനേകം യുഎസ് പ്രസിഡന്റുമാർക്ക് നേരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇവയിൽ ചില പ്രസിഡന്റുമാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ ഏറെ കുപ്രസിദ്ധമാണ് ജോൺ. എഫ്. കെന്നഡിയുടെ

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രചാരണത്തിനിടെ ആയുധധാരി വെടിവച്ചു കൊലപ്പെടുത്താൻ നോക്കിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അനേകം യുഎസ് പ്രസിഡന്റുമാർക്ക് നേരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇവയിൽ ചില പ്രസിഡന്റുമാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ ഏറെ കുപ്രസിദ്ധമാണ് ജോൺ. എഫ്. കെന്നഡിയുടെ മരണം. 1963ൽ അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ ഡാലസിൽ ഇലക്ഷൻ പ്രചരണ റാലി നടക്കുകയാണ്. അന്നത്തെ യുഎസ് പ്രസിഡന്റ് മുകൾ ഭാഗം തുറന്ന ലീമോസീൻ കാറിൽ നിന്നു നേരിട്ടു മോട്ടർ റാലി നയിക്കുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. ഡാലസിലെ ജനങ്ങളുടെ വരവേൽപ് ഏറ്റുവാങ്ങി ആ മോട്ടർറാലി ഡീലി പ്ലാസയിലെ ടെക്‌സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപമെത്തി. പെട്ടെന്നായിരുന്നു ആ വെടിവയ്പ്. ടെക്‌സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽ നിന്ന് ഒരു അക്രമി മൂന്നു തവണ വെടിയുതിർത്തു.
തലയ്ക്കും പുറത്തും വെടിയേറ്റ് പ്രസിഡന്റ് പിന്നിലേക്കു വീണു. ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾ ആ വാർത്ത ചെയ്തു തുടങ്ങി.. 'പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റു മരിച്ചു.'ലോകം നടുങ്ങിയ നിമിഷം. വിവിധ രാജ്യങ്ങളിൽ ആ വാർത്ത അലയൊലികൾ സൃഷ്ടിച്ചു. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, ടെക്‌സസ് ഗവർണറായ ജോൺ ബി കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റിരുന്നു. പരുക്കുകളോടെ അവർ രക്ഷപ്പെട്ടു.
കൊല്ലപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നില്ല കെന്നഡി. ഏബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി എന്നിവരൊക്കെ നേരത്തെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും അവരുടെ മരണത്തിനൊന്നും കിട്ടാത്ത രാജ്യാന്തര പ്രാധാന്യമാണു കെന്നഡി വധത്തിനു കിട്ടിയത്. കാരണമുണ്ടായിരുന്നു. അന്ന് ശീതയുദ്ധ കാലമായിരുന്നു. ശീതയുദ്ധം നിലനിൽക്കുന്ന സമയത്തു സംഭവിച്ച കെന്നഡി വധം ലോകം വീണ്ടും പ്രശ്‌നങ്ങളിലേക്കു പോകുമോയെന്ന ആശങ്ക ഉടനടി ഉയർത്തി. ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വരെ ചുരുങ്ങിയ സമയത്തിൽ പലരും ചർച്ച ചെയ്തു.
എന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്വാൾഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു അത്. കെന്നഡിയുടെ നയങ്ങളോട് എതിർപ്പുള്ളയാളായിരുന്നു ലീ. എന്നാൽ ഇന്നും യുഎസ്സിലെ 67 ശതമാനം പേർ കെന്നഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നുണ്ട്.