കടലിലെ സർക്കസ് സുന്ദരൻ; വിസിലടിക്കുന്ന ഡോൾഫിനുകളെ അടുത്തറിയാം
നീണ്ട മൂക്കും ചര്യയും വെള്ളയും ഇടകലർന്ന നിറവുമായി കടലിൽ മുങ്ങിപ്പൊങ്ങുന്ന അതിബുദ്ധിശാലിയയായ ഡോൾഫിനുകൾ ആർക്കും കണ്ണിനു കുളിമ നൽകുന്ന കാഴ്ചയാണ്. ചെറുപ്പത്തിലേ പിടിച്ചു മെരുക്കി , അക്വാ ഷോകളിൽ അഭ്യാസപ്രകനടനത്തിനായി എത്തിക്കുന്ന ഡോൾഫിനുകൾ അത്ര നിസാരക്കാരല്ല. കാണുന്ന ഭംഗിക്കും കൗതുകത്തിനും അപ്പുറം

നീണ്ട മൂക്കും ചാരയും വെള്ളയും ഇടകലർന്ന നിറവുമായി കടലിൽ മുങ്ങിപ്പൊങ്ങുന്ന അതിബുദ്ധിശാലിയയായ ഡോൾഫിനുകൾ ആർക്കും കണ്ണിനു കുളിമ നൽകുന്ന കാഴ്ചയാണ്. ചെറുപ്പത്തിലേ പിടിച്ചു മെരുക്കി, അക്വാഷോകളിൽ അഭ്യാസപ്രകനടനത്തിനായി എത്തിക്കുന്ന ഡോൾഫിനുകൾ അത്ര നിസാരക്കാരല്ല. കാണുന്ന ഭംഗിക്കും കൗതുകത്തിനും അപ്പുറം ഡോൾഫിനുകൾ കേമന്മാരാണ്. ബുദ്ധിയാണ് ഡോൾഫിനുകളുടെ പ്രധാന ആക്ഷണം. ഓർക്ക എന്ന് പേരുള്ള കൊലയാളി തിമിംഗലം ഡോൾഫിനുകളുടെ വംശമാണെന്ന് പറയുമ്പോൾ തന്നെ ഡോൾഫിനുകളുടെ റേഞ്ച് എന്താണെന്ന് മനസ്സിലാക്കാമല്ലോ.
ഡോൾഫിനുകൾ മാംസഭുക്കുകളാണ്. കടലിലെ മറ്റ് മീനുകളാണ് പ്രധാനഭക്ഷണം. ബോട്ടിൽനോസ് ഡോൾഫിനുകൾ ആണ് സാധാരണമായി എല്ലായിടത്തും കാണപ്പെടുന്നത്. കൂട്ടത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് ഡോൾഫിനുകൾ. എന്നാൽ അപൂർവമായി ഒറ്റപെട്ടു കഴിയുന്ന ഡോൾഫിനുകളും കടലിലുണ്ട്. മനുഷ്യരോട് അടുത്തു നിൽക്കുന്നവരാണ് ഡോൾഫിനുകൾ എങ്കിലും ആക്രമണസ്വഭാവം കാണിക്കുന്നതിലും ഇവർ പുറകിലല്ല. തലയ്ക്ക് മുകളിലായി കാണപ്പെടുന്ന ബ്ലോഹോൾ വഴിയാണ് ഡോൾഫിനുകൾ ശ്വസിക്കുന്നത്.
ഡോൾഫിനുകൾക്ക് മികച്ച കാഴ്ചശക്തിയും കേൾവിയുമുണ്ട്. ഓർമശക്തി വളരെ കൂടുതലായതിനാൽ തന്നെ ഇവയുടെ ഓരോ ചലനങ്ങളും ചടുലവും അപ്രതീക്ഷിതവുമായിരിക്കും. വിസിൽ അടിക്കുന്നത് പോലെ നീണ്ട ശബ്ദം ഉണ്ടാക്കിയാണ് ഇവർ പരസ്പരം സാന്നിധ്യം അറിയിക്കുന്നതും ആശയവിനിമയം ചെയ്യുന്നതും.
സസ്തനികളായ ഡോൾഫിനുകൾ കുഞ്ഞുങ്ങളെ വളർത്തുന്നതിലും മുന്നിലാണ്. ബുദ്ധിശാലികളായ ഇവയെ വേണ്ട രീതിയിൽ പരിശീലിപ്പിച്ച് സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റാനിസ്റ്റ ഗാംഗെറ്റിക്ക എന്നയിനം ഡോൾഫിനുകളെ ഗംഗാനദിയിൽ കാണാൻ സാധിക്കും. രണ്ടര മീറ്ററോളം നീളവും 250 കിലോവരെ ഭാരവും ഉള്ള ഡോൾഫിനുകൾ സമുദ്രത്തിലുണ്ട്. പകൽസമയങ്ങളിൽ വളരെ ആക്ടീവായി കാണപ്പെടുന്ന ഡോൾഫിനുകൾ വിശ്രമിക്കുന്നത് രാത്രികാലങ്ങളിലാണ്. ഇവരുടെ ഉറക്കവും പ്രത്യേകത നിറഞ്ഞതാണ്. ഉറക്കത്തോട് വലിയ താല്പര്യമുള്ളവരല്ല ഡോൾഫിനുകൾ. പെൺ ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആൺ ഡോൾഫിനുകൾ അപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ. ഒരു കണ്ണ് മാത്രം അടച്ച് ആണ് ഇവ ഉറങ്ങുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
നല്ല കാഴ്ചശക്തിയുള്ള ഇവയ്ക്ക് 15 മീറ്റർ ദൂരത്തിലുള്ളതെന്തും കാണാൻ കഴിയും. 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. ഡോൾഫിനുകൾക്ക് 80,000 വരെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ശ്രവിക്കാൻ കഴിയും. കേൾവിശക്തിയു ടെ കാര്യത്തിലും ഇവരെ വെല്ലാൻ ആരുമില്ലെന്ന് മനസിലാക്കാം. ഏകദേശം ഒരു വർഷക്കാലമാണ് ഇവയുടെ ഗർഭകാലം. മാർച്ചു മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോൾഫിനുകളുടെ പ്രജനനകാലം. 16 മാസം പ്രായമാകുന്നതുവരെ അമ്മ ഡോൾഫിൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. 25 വയസ് വരെയാണ് ഡോൾഫിനുകളുടെ ശരാശരിആയുസ് കണക്കാക്കുന്നത്.
പല ഇടങ്ങളിലും വംശനാശന ഭീഷണി നേരിടുന്നവയാണ് ഡോൾഫിനുകൾ. പ്രത്യേകിച്ച്, നദികളിൽ കാണപ്പെടുന്ന ഡോൾഫിനുകൾ വംശനാശഭീഷണി കൂടുതലായി നേരിടുന്നു. മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകൾതട്ടിയും വലയിൽ കുടുങ്ങിയുമൊക്കെയാണ് ഇവ മരണപ്പെടുന്നത്.