സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഗുസ്തി; ഇന്ത്യയുടെ പ്രിയപ്പെട്ട ഡംഗൽ
ഇന്ത്യയെ മൊത്തത്തിൽ വിഷമത്തിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞ ദിവസം പാരിസ് ഒളിംപിക്‌സിൽ ഉണ്ടായത്. വെള്ളി മെഡൽ ഉറപ്പിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം അമിതഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടു.വളരെ പ്രാചീനമായ ചരിത്രമുള്ള ഒരു കായികയിനമാണ് ഗുസ്തി അഥവാ റസ്ലിങ്. 15000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ

ഇന്ത്യയെ മൊത്തത്തിൽ വിഷമത്തിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞ ദിവസം പാരിസ് ഒളിംപിക്‌സിൽ ഉണ്ടായത്. വെള്ളി മെഡൽ ഉറപ്പിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം അമിതഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടു.വളരെ പ്രാചീനമായ ചരിത്രമുള്ള ഒരു കായികയിനമാണ് ഗുസ്തി അഥവാ റസ്ലിങ്. 15000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ ഗുസ്തിപിടിത്തത്തിന്റെ ചിത്രീകരണങ്ങളുണ്ടായിരുന്നു.പുരാതന ഗ്രീസിന്റെ സംസ്‌കാരത്തിന്റെ ഭാഗമമായിരുന്നു ഗുസ്തി.
ഗുസ്തി നടക്കുന്ന ഇടങ്ങൾ വെറും പ്രദർശനശാലകൾ മാത്രമല്ലാതെ ചർച്ചകളുടെയും പഠനത്തിന്റെയുമൊക്കെ മേഖലകളായും ഗ്രീസിൽ നിലകൊണ്ടു. പിൽക്കാലത്ത് റോമക്കാർ ഗ്രീസിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് തങ്ങളുടെ നാട്ടിലും ഗുസ്തി വിപുലമാക്കി. പ്രാചീനകാലത്ത് ഗ്രീസിലുണ്ടായിരുന്ന ഒളിംപിക്‌സിൽ 708 ബിസിയിൽ നടന്ന പതിനെട്ടാം പതിപ്പിലാണ് ഗുസ്തി ആദ്യമായി എത്തുന്നത്. അന്നുമുതൽ പ്രാചീന ഒളിംപിക്‌സിൽ കേന്ദ്രസ്ഥാനം ഇതു വഹിക്കുന്നു. നമ്മുടെ രാജ്യമായ ഇന്ത്യയ്ക്കും ഗുസ്തി സംബന്ധിച്ച് വലിയൊരു ചരിത്രം അവകാശപ്പെടാനുണ്ട്. ബിസി 7000 മുതൽ ഗുസ്തി ഇന്ത്യയിലുണ്ടായിരുന്നു. വേദങ്ങളിൽ ഗുസ്തിയെപ്പറ്റി പരാമർശമുണ്ട്.
മല്ലയുദ്ധമെന്നായിരുന്നു ഗുസ്തി പണ്ട് ഇന്ത്യയിൽ അറിയപ്പെട്ടിരുന്നത്. രാമായണത്തിലും മഹാഭാരതത്തിലും ഇതെപ്പറ്റി പരാമർശമുണ്ട്. മഹാഭാരതത്തിലെ ഭീമൻ വളരെ ശക്തനായൊരു പുരുഷനും മികച്ച ഒരു മല്ലയുദ്ധക്കാരനുമായിരുന്നു. ബലരാമൻ, കർണൻ, കീചകൻ, ജരാസന്ധൻ തുടങ്ങിയ മഹാഭാരത കഥാപാത്രങ്ങളും ഗുസ്തിയിൽ പ്രാവീണ്യമുള്ളവരായിരുന്നു. മുഗൾ കാലത്ത് പേർഷ്യൻ രീതികൾ മല്ലയുദ്ധത്തിലേക്കു കൊണ്ടുവരികയും ഫയൽവാനി എന്ന ഗുസ്തി വകഭേദം ഉണ്ടാകുകയും ചെയ്തു. ഗുസ്തിക്കാരെ ഫയൽവാൻ എന്നു വിളിക്കാറുള്ളത് നമുക്കറിയാം. ഇടക്കാലത്ത് ഇന്ത്യയിൽ ഗുസ്തി വളരെ പ്രസിദ്ധി ആർജിച്ചു.ഡംഗൽ എന്ന പേരിലും ഇതറിയപ്പെടുന്നു.