സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു ഗ്രഹമല്ലത്രേ, ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായിമാറി. എങ്കിലും പ്ലൂട്ടോ ഇന്നും നമുക്ക് പ്രിയപ്പെട്ടവൻ തന്നെ.

ഗ്രഹസ്ഥാനമൊക്കെ നഷ്ടമായെങ്കിലും പ്ലൂട്ടോയ്ക്ക് 5 ചന്ദ്രൻമാരാണ് ഉള്ളത്. ഷാറോൺ, നിക്സ്, സ്റ്റൈക്സ്, കെർബെറോസ്, ഹൈഡ്ര എന്നിവ.ഇപ്പോഴിതാ ആദ്യമായി ഷാറോണിന്റെ ഉപരിതലത്തിൽ കാർബൺ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വളരെ യാദൃച്ഛികമായാണ് ഈ കണ്ടെത്തൽ നടന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ADVERTISEMENT

ഒരുകാലത്ത് നമ്മുടെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന പ്ലൂട്ടോ, നെപ്റ്റിയൂണിനപ്പുറത്തുള്ള ഒരു പ്രദേശമായ കൈപ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രഹമാണ് (ഡ്വാർഫ് പ്ലാനറ്റ്)്. 1930-ൽ ജ്യോതിശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി. 2006ൽ ഇന്റർനാഷനൽ ആസ്‌ട്രോണമിക്കൽ യൂണിയൻ (IAU) അതിനെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തുന്നതുവരെ ഏകദേശം 76 വർഷത്തോളം പ്ലൂട്ടോ ഗ്രഹനില നിലനിർത്തി. ഏകദേശം 2,377 കിലോമീറ്റർ വ്യാസമുള്ള ഗോളമാണ് പ്ലൂട്ടോ. ഇത് ഭൂമിയുടെ ചന്ദ്രന്റെ മൂന്നിൽ രണ്ട് വലുപ്പം മാത്രമാണ്. പ്ലൂട്ടോയുടെ ഉപരിതലത്തിൽ നൈട്രജൻ, മീഥേൻ, കാർബൺ മോണോക്‌സൈഡ് എന്നിവയുൾപ്പെടെ വിവിധ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു.

പ്ലൂട്ടോയുടെ ഏറ്റവും കൗതുകകരമായ ഒരു സവിശേഷത സങ്കീർണവും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ അന്തരീക്ഷമാണ്. നൈട്രജൻ സമ്പുഷ്ടമായ അന്തരീക്ഷമാണ് പ്ലൂട്ടോയ്ക്ക്.നാസയുടെ ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയിട്ടുണ്ട്. പർവതങ്ങളും സമതലങ്ങളും ഐസ് ഫീൽഡുകളും ഉള്ള വൈവിധ്യമാർന്ന പ്രദേശങ്ങൾ ഇതു വെളിപ്പെടുത്തി. സൗരയൂഥത്തിന്റെ പുറംഭാഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയും ഇതു കൂട്ടി. കൈപ്പർ ബെൽറ്റിന്റെയും ആദ്യകാല സൗരയൂഥത്തിന്റെയും നിഗൂഢതകളിലേക്കുള്ള ഒരു കണ്ണിയെ പ്രതിനിധീകരിക്കുന്ന പ്ലൂട്ടോ ജ്യോതിശാസ്ത്രജ്ഞർക്ക് ആകർഷകമായ പഠന വസ്തുവായി തുടരുന്നു.

ADVERTISEMENT

1978ൽ ജ്യോതിശ്ശാസ്ത്രജ്ഞരായ ജയിംസ് ക്രിസ്റ്റിയും റോബർട് ഹാരിങ്ടനുമാണ് ഷാറോണിനെ കണ്ടെത്തിയത്. പ്ലൂട്ടോയുമായി ഷാറോണിന് കുറേയേറെ സാമ്യമുണ്ട്. അതിനാൽതന്നെ പ്ലൂട്ടോയുടെ കുഞ്ഞൻ ഇരട്ടയെന്നും ഇതറിയപ്പെടാറുണ്ട്.

English Summary:

Pluto's Moon Charon Has Carbon Dioxide: Is There Life?