തിരിച്ചുവരുന്ന കസെറ്റുകൾ: ആരായിരുന്നു ലൂ ഓറ്റെൻസ് എന്ന പ്രതിഭ
പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂടിനുള്ളിൽ കറങ്ങുന്ന റീലുകളിൽ ചുറ്റിയ ടേപ്പുകൾ. കസെറ്റുവള്ളി എന്നു നാടൻ ഭാഷയിൽ പറഞ്ഞിരുന്ന ഈ അദ്ഭുത വള്ളികളിൽ ജനങ്ങൾ പുതിയ സിനിമകളിലെ ഗാനങ്ങൾ കേട്ടു...ടേപ്പ് റിക്കോർഡറുകൾ തരംഗമായിരുന്ന കാലത്ത് ചൂടപ്പം പോലെയാണ് കസെറ്റുകൾ വിറ്റുപോയത്. പിൽക്കാലത്ത് സിഡി യുഗം

പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂടിനുള്ളിൽ കറങ്ങുന്ന റീലുകളിൽ ചുറ്റിയ ടേപ്പുകൾ. കസെറ്റുവള്ളി എന്നു നാടൻ ഭാഷയിൽ പറഞ്ഞിരുന്ന ഈ അദ്ഭുത വള്ളികളിൽ ജനങ്ങൾ പുതിയ സിനിമകളിലെ ഗാനങ്ങൾ കേട്ടു...ടേപ്പ് റിക്കോർഡറുകൾ തരംഗമായിരുന്ന കാലത്ത് ചൂടപ്പം പോലെയാണ് കസെറ്റുകൾ വിറ്റുപോയത്. പിൽക്കാലത്ത് സിഡി യുഗം വന്നതോടെ ഇവ പതിയെ മറയാൻ തുടങ്ങി. ഒരു ദശാബ്ദത്തിന്റെ ഓർമകളും പേറി. ഇപ്പോൾ കസെറ്റുകൾ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണെന്നു വിദഗ്ധർ പറയുന്നു. കസെറ്റുകളുടെയും സിഡികളുടെയും ചരിത്രത്തിൽ മറക്കാനൊക്കാത്ത ഒരു പേരാണ് ലൂ ഓറ്റെൻസ്.
1926 ജൂൺ 21ന് നെതർലൻഡ്‌സിലെ ബെല്ലിങ്വോൾഡിൽ അധ്യാപകരായ മാതാപിതാക്കളുടെ മകനായാണ് ഓറ്റെൻസിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ സാങ്കേതികവിദ്യയിൽ ഒരു പ്രതിഭയായിരുന്നു ഓറ്റെൻസ്. രണ്ടാം ലോകയുദ്ധകാലത്ത് തന്റെ കുടുംബാംഗങ്ങൾക്കു കേൾക്കാനായി ഒരു റേഡിയോ നിർമിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ പ്രധാന നേട്ടം. യൗവനത്തിൽ കുറച്ചു കാലം ഡച്ച് വ്യോമസേനയിൽ സൈനികനായി ജോലി ചെയ്ത ശേഷം അദ്ദേഹം ഡെൽഫ്റ്റ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിങ് ബിദുദപഠനത്തിനായി ചേർന്നു.
എൻജിനീയറിങ് പഠനത്തിനു ശേഷം പ്രശസ്ത കമ്പനിയായ ഫിലിപ്‌സിൽ, 1952ലാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്. തികഞ്ഞ ആശയസമ്പന്നതയും സ്ഥിരോൽസാഹവും കൈമുതലായുണ്ടായിരുന്ന ആ ഇരുപത്തിയഞ്ചുകാരൻ യുവാവിനു ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഉദ്യോഗക്കയറ്റങ്ങൾ കിട്ടി. ഒടുവിൽ തന്റെ 33 ാം വയസ്സിൽ കമ്പനിയുടെ പ്രോഡക്ട് ഡവലപ്‌മെന്റ് വിഭാഗത്തിന്റെ മേധാവിയായി മാറിയ അദ്ദേഹം ലോകത്തെ ആദ്യ പോർട്ടബിൾ ടേപ് റിക്കോർഡർ നിർമിച്ചു. പത്തുലക്ഷത്തിലധികം ടേപ്പ് റിക്കോർഡറുകളാണു തുടർന്ന് വിറ്റുപോയത്.
ഓറ്റെൻസ് ഗവേഷണം തുടങ്ങുന്ന കാലത്തിനു മുൻപ് ഒരുപാട് വലുപ്പമുള്ള റീൽ ടു റീൽ ടേപ്പ് സംവിധാനമായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്.ഇതിന്റെ സൗകര്യമില്ലായ്മയാണ് പോക്കറ്റിൽ വയ്ക്കാവുന്ന കസെറ്റ് എന്ന ആശയത്തിലേക്കു ഓറ്റെൻസിനെ നയിച്ചത്. 1963ൽ കസെറ്റുകൾ പുറത്തിറങ്ങി. ഒരു സിഗരറ്റ് പായ്ക്കറ്റിനേക്കാൾ ചെറുത് എന്ന മുഖവുരയോടെയാണ് ഇവ പുറത്തിറങ്ങിയത്. വൻവിപ്ലവം സൃഷ്ടിച്ച ഈ കസെറ്റുകൾ പിന്നീട് ജപ്പാനിലെ സോണി കമ്പനിയും ഏറ്റെടുത്തു.പതിനായിരം കോടി കസെറ്റുകൾ ലോകത്തു വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. സംഗീതത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഈ വിധം ഓറ്റെൻസ് നൽകിയ സംഭാവന പകരം വയ്ക്കാനാകാത്തതാണ്.
കസെറ്റുകൾക്ക് ശേഷം ലോകമാകെ മാറ്റിമറിച്ച സിഡി യുഗത്തിനും തുടക്കമിട്ടത് ഓറ്റെൻസാണ്. നമ്മുടെ നാട്ടിൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സിഡികൾ പ്രചുരപ്രചാരം നേടിയതെങ്കിലും ഇതു ശരിക്കും വികസിപ്പിച്ചത് 1982ലാണ്. 1978ൽ തന്നെ കോംപാക്റ്റ് ഡിസ്‌ക് എന്ന ആശയം ഫിലിപ്‌സ് കമ്പനി രൂപീകരിച്ചിരുന്നു. ഓറ്റെൻസിനായിരുന്നു ഇതിന്റെയും നേതൃത്വ ചുമതല. ജാപ്പനീസ് കമ്പനിയായ സോണിയുമായി ഫിലിപ്‌സ് സഹകരിച്ചാണു സിഡി എന്ന ആശയം പൂർണതയിലെത്തിച്ചത്. 12 സെന്റിമീറ്റർ വ്യാസത്തിൽ 74 മിനിറ്റോളം ശബ്ദം റിക്കോർഡ് ചെയ്യാവുന്ന സിഡിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇതോടെ കസെറ്റ്, ടേപ് യുഗത്തിന്റെ അവസാനമായെന്നു ഓറ്റെൻസ് പ്രഖ്യാപിച്ചു.കസെറ്റുകൾ വിറ്റതിന്റെ രണ്ടര ഇരട്ടി അധികം സിഡികൾ ലോകത്തു വിറ്റിട്ടുണ്ടെന്നാണു കണക്ക്..