ലോകപ്രശസ്തരായ ഇംഗ്ലിഷ് കവികളിൽ പ്രമുഖസ്ഥാനക്കാരനാണ് ഷെല്ലി. ഷെല്ലിയുടെ കൃതികളിൽ പ്രശസ്തമായ ഒന്നാണ് ഒസിമാൻഡിയാസ്. ഈജിപ്തിലെ പ്രശസ്തായ ഒരു ഫറവോയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കവിത ഷെല്ലി രചിച്ചത്. ഈജിപ്തിൽ നിന്നു കൊണ്ടുവന്ന് ബ്രിട്ടനിൽ സ്ഥാപിച്ച റാംസെസ് രണ്ടാമന്റെ പ്രതിമയാണ് ഷെല്ലിക്ക് ഈ കൃതിയെഴുതാൻ

ലോകപ്രശസ്തരായ ഇംഗ്ലിഷ് കവികളിൽ പ്രമുഖസ്ഥാനക്കാരനാണ് ഷെല്ലി. ഷെല്ലിയുടെ കൃതികളിൽ പ്രശസ്തമായ ഒന്നാണ് ഒസിമാൻഡിയാസ്. ഈജിപ്തിലെ പ്രശസ്തായ ഒരു ഫറവോയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കവിത ഷെല്ലി രചിച്ചത്. ഈജിപ്തിൽ നിന്നു കൊണ്ടുവന്ന് ബ്രിട്ടനിൽ സ്ഥാപിച്ച റാംസെസ് രണ്ടാമന്റെ പ്രതിമയാണ് ഷെല്ലിക്ക് ഈ കൃതിയെഴുതാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്തരായ ഇംഗ്ലിഷ് കവികളിൽ പ്രമുഖസ്ഥാനക്കാരനാണ് ഷെല്ലി. ഷെല്ലിയുടെ കൃതികളിൽ പ്രശസ്തമായ ഒന്നാണ് ഒസിമാൻഡിയാസ്. ഈജിപ്തിലെ പ്രശസ്തായ ഒരു ഫറവോയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കവിത ഷെല്ലി രചിച്ചത്. ഈജിപ്തിൽ നിന്നു കൊണ്ടുവന്ന് ബ്രിട്ടനിൽ സ്ഥാപിച്ച റാംസെസ് രണ്ടാമന്റെ പ്രതിമയാണ് ഷെല്ലിക്ക് ഈ കൃതിയെഴുതാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്തരായ ഇംഗ്ലിഷ് കവികളിൽ പ്രമുഖസ്ഥാനക്കാരനാണ് ഷെല്ലി. ഷെല്ലിയുടെ കൃതികളിൽ പ്രശസ്തമായ ഒന്നാണ് ഒസിമാൻഡിയാസ്. ഈജിപ്തിലെ പ്രശസ്തായ ഒരു ഫറവോയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കവിത ഷെല്ലി രചിച്ചത്. ഈജിപ്തിൽ നിന്നു കൊണ്ടുവന്ന് ബ്രിട്ടനിൽ സ്ഥാപിച്ച റാംസെസ് രണ്ടാമന്റെ പ്രതിമയാണ് ഷെല്ലിക്ക് ഈ കൃതിയെഴുതാൻ അടിസ്ഥാനമായതെന്നാണ് കരുതപ്പെടുന്നത്. യങ്ങർ മെമ്നോൺ എന്നാണ് ഈ പ്രതിമ അറിയപ്പെട്ടിരുന്നത്. 1817ൽ ഷെല്ലി ഒസിമാൻഡിയാസ് എഴുതാൻ തുടങ്ങിയിരുന്നു. എന്നാൽ പ്രതിമ ബ്രിട്ടനിലെത്തിയത് 1821ൽ ആണ്. പ്രതിമ എത്തുന്നതിനും മുൻപേ ഷെല്ലി കവിതയെഴുതിയിരുന്നു എന്നർഥം. ഗ്രീക്കുകാർ റാംസെസിനെ വിളിച്ചപേരായിരുന്നു ഒസിമാൻഡിയാസ് .

ഈജിപ്തിന്റെ പത്തൊൻപതാം സാമ്രാജ്യത്തിലെ രാജാവായിരുന്നു റാംസെസ് രണ്ടാമന്റെ പേരിനർഥം സൂര്യപുത്രനെന്നാണ്. രാജകീയമായ പാരമ്പര്യമുള്ളവരായിരുന്നില്ല ഇദ്ദേഹത്തിന്റെ പൂർവികർ. രാംസെസിന്റെ മുത്തശ്ശനായ റാംസെസ് ഒന്നാമനായിരുന്നു 19ാം സാമ്രാജ്യത്തിനു തുടക്കമിട്ടത്. ഒരു സാധാരണ സൈനികനായിരുന്ന ഇദ്ദേഹം തന്റെ യുദ്ധനൈപുണ്യവും ബുദ്ധിയും കൈമുതലാക്കി ഈ സ്ഥാനത്തെത്തുകയായിരുന്നു. 

ADVERTISEMENT

റാംസെസ് ഒന്നാമന്റെ പുത്രനായ സേറ്റിയുടെയും ടുയയുടെയും മകനായി ബിസി 1303 ൽ ആണ് റാംസെസ് ജനിച്ചത്.ചെറുപ്പത്തിൽ തന്നെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും മകനെ ഏൽപ്പിച്ച് അവന്റെ ഭരണനൈപുണ്യം വളർത്താൻ സേറ്റി ശ്രദ്ധാലുവായിരുന്നു. പത്താം വയസ്സി‍ൽ സൈന്യാധിപനും 14ാം വയസ്സിൽ ഈജിപ്തിന്റെ കിരീടാവകാശിയുമായി റാംസെസ് മാറി.

1279 ബിസിയിൽ സേറ്റി അന്തരിച്ചതോടെ റാംസെസ് ഈജിപ്തിന്റെ പരമോന്നത പദവിയായ ഫറവോയായി മാറി. പരമ്പരാഗത തലസ്ഥാനവും പൗരാണിക നഗരവുമായ തീബ്സിൽ നിന്ന് ഈജിപ്തിന്റെ ഭരണകേന്ദ്രം റാംസെസ് പുതിയൊരു നഗരത്തിലേക്കു മാറ്റി. പിറാമിസസ് എന്നായിരുന്നു ആ നഗരത്തിനു റാംസെസ് കൊടുത്ത പേര്. 67 വർഷമായിരുന്നു റാംസെസിന്റെ ഭരണകാലം. ഇത്ര ദൈർഘ്യമേറിയ ഭരണകാലം ഈജിപ്ഷ്യൻ ചരിത്രത്തിൽ തന്നെ അപൂർവമാണ്. മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ സുഡാൻ വരെ വ്യാപ്തിയുള്ളതായിരുന്നു റാംസെസിന്റെ സാമ്രാജ്യം.

ADVERTISEMENT

റാംസെസിനും പൂർവികർക്കും മുൻപ് ഈജിപ്തിന്റെ ഭരണം കൈയാളിയിരുന്ന പതിനെട്ടാം രാജവംശം പലപ്പോഴും സാമ്രാജ്യം കാത്തു സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനായ തൂത്തൻഖാമൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പിതാവ് അഖേനാടനുമൊക്കെ പതിനെട്ടാം രാജവംശത്തിൽ പെട്ടവരായിരുന്നു. ഈജിപ്തിന്റെ സാമന്തരാജവംശമായ ഹിറ്റൈറ്റുകൾ അഖേനാടന്റെ കാലത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഈജിപ്തിനെതിരെ തിരിയുകയും ചെയ്തു. ഇന്നത്തെ ഏഷ്യാമൈനർ മേഖലയിലുള്ള ഹിറ്റൈറ്റുകളും ഈജിപ്തിലെ പത്തൊൻപതാം രാജവംശവും തമ്മിൽ ഉരസലുകൾ നിലനിന്നിരുന്നു. സിറിയയിലും കാനാനിലുമുള്ള ഒട്ടേറെ വ്യാപാരകേന്ദ്രങ്ങൾ ഹിറ്റൈറ്റ് സാമ്രാജ്യം ഇതിനിടെ കരസ്ഥമാക്കി. അതിൽ ഏറ്റവും പ്രശസ്തമായിരുന്നു കാദേഷ്. ഒരിക്കൽ സേറ്റിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ പട കാദേഷ് പിടിച്ചടക്കിയിരുന്നെങ്കിലും പിന്നീട് ഹിറ്റൈറ്റ് രാജാവായ മുവത്താലി അതു തിരികെപ്പിടിച്ചു.

എങ്ങനെയും കാദേഷ് തിരിച്ചുപിടിക്കുക എന്നത് റാംസെസിന്റെ ഉള്ളിലുറച്ച ഒരു തീരുമാനമായി മാറി. അതിനുവേണ്ടി ആദ്യം  ചെയ്തത് നൈൽ നദീതീരത്തു താമസിച്ചിരുന്ന ഷെർദാൻ എന്ന ഗോത്രത്തെ കീഴ്പ്പെടുത്തുകയാണ്. ഹിറ്റൈറ്റുകളുടെ സഖ്യകക്ഷികളായിരുന്നു ഷെർദാൻ ഗോത്രം. ഇവരെ കീഴടക്കിയ ശേഷം ഇവരിൽ അവശേഷിച്ചവരെ തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു റാംസെസ്. കാദേഷ് പിടിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് ഇതോടെ റാംസെസ് തുടക്കമിട്ടു. ഇതിന്റെ ആദ്യ പടിയായി കാനാൻ ദേശം ആക്രമിച്ചു. ആ യുദ്ധത്തിൽ നേടിയ വിജയം റാംസെസിന്റെയും സൈന്യത്തിന്റെയും ആത്മവിശ്വാസം ആകാശത്തോളമുയർത്തി.

ADVERTISEMENT

അടുത്ത പടിയായി കാദേഷിലേക്കു റാംസെസിന്റെ ഈജിപ്ഷ്യൻ പട മാർച്ചു ചെയ്തു രണ്ടുമാസത്തോളമെടുത്താണ് മണലാരണ്യത്തിലൂടെയുള്ള ഈ യാത്ര. ഇതിനിടയിൽ കാദേഷിലെത്തുന്നതിനു തൊട്ടുമുൻപ് ഹിറ്റൈറ്റ് പടയിലെ രണ്ടു സൈനികരെ ഈജിപ്ഷ്യൻ പട പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോൾ ഹിറ്റൈറ്റ് പട ഏറെ അകലെയാണെന്നു വിവരം ലഭിച്ചു. എന്നാൽ കൊടുംചതിയായിരുന്നു അത്. വന്നവർ മുവത്താലിയുടെ ചാരൻമാരായിരുന്നു. റാംസെസിന്റെയും പടയാളികളുടെയും ശ്രദ്ധ തെറ്റിച്ച് അവരെ ട്രാപ്പിൽ പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ചാരന്മാരുടെ വാക്കുകൾ വിശ്വസിച്ച റാംസെസ് തന്റെ ബാക്കി സേനാവിഭാഗങ്ങൾ വരുന്നതു വരെ കാത്തിരിക്കാനും അത‌ുവരെ കാദേഷിനു സമീപം ക്യാംപ് ചെയ്യാനും തീരുമാനിച്ചു.

എന്നാൽ കുറച്ചു സമയത്തിനു ശേഷം ഹിറ്റൈറ്റ് സൈന്യം ഈജിപ്ഷ്യൻ സൈന്യത്തിനെ പിന്നിൽക്കൂടി ആക്രമിച്ചു. റാംസെസ് ഈ ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആകെ കുറച്ച് പടയാളികളും സൈന്യാധിപൻമാരുമായിരുന്നു റാംസെസിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ അവർ ധീരമായി ചെറുത്തു നിന്നു. ഒടുവിൽ ഹിറ്റൈറ്റുകൾ റാംസെസിനെയും കൂട്ടരെയും നശിപ്പിക്കുമെന്ന നിലവന്നു.അപ്പോൾ റാംെസസ് തന്റെ ഈജിപ്ഷ്യൻ ദേവനായ അമുനെ വിളിച്ചു പ്രാർഥിക്കുകയും ആകസ്മികമെന്ന രീതിയിൽ ബാക്കി പട അവിടെയെത്തി റാംസെസിനൊപ്പം ചേർന്നുമെന്നുമാണ് ഐതിഹ്യം. യുദ്ധശേഷം റാംസെസ് ഈജിപ്തിലേക്കു മടങ്ങിയത് അമുനിന്റെ വലിയ ഭക്തനായിട്ടാണ്. 

ഹിറ്റൈറ്റുകളെ പൂർണമായി പരാജയപ്പെടുത്താൻ റാംസെസിനു കഴിഞ്ഞില്ലെങ്കിലും തിരിച്ചെത്തിയ അദ്ദേഹത്തിനു വലിയ നായകപരിവേഷമാണ് ലഭിച്ചത്. മികച്ച ഭരണാധികാരിയും നയതന്ത്രജ്ഞനുമായിരുന്നു റാംസെസ്. ഹിറ്റൈറ്റുകളുമായി ഒരു സമാധാന ഉടമ്പടിക്കരാർ അദ്ദേഹം ഒപ്പുവച്ചു. ലോകത്ത് രേഖപ്പെടുത്തിയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമാധാനക്കരാർ ഒപ്പുവയ്ക്കപ്പെടുന്നത്. ഹീറോഗ്ലിഫിക്സിലുള്ള ഇതിന്റെ പകർപ്പ് ഇന്നും ഐക്യരാഷ്ട്ര സഭയുടെ ഓഫിസിലുണ്ട്.

English Summary:

Ramses II: The Pharaoh Who Rewrote History And Inspired Shelley