ഈ ഗ്രഹത്തിൽ ഒരു വർഷം വെറും 21 മണിക്കൂർ! വിചിത്രഗ്രഹത്തെ കണ്ടെത്തി നാസ
സൗരയൂഥത്തിലെ നെപ്റ്റ്യൂണിനു സമാനമായ ഒരു വിചിത്ര ഗ്രഹം കണ്ടെത്തിയിരിക്കുകയാണു നാസ. നാസയുടെ എക്സോപ്ലാനറ്റ് (പുറംഗ്രഹ) പര്യവേക്ഷണ ദൗത്യമായ ടെസ്സാണ് ഈ ഗ്രഹത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഭ്രമണം ചെയ്യുന്ന നക്ഷത്രവും ഇതും തമ്മിലുള്ള ദൂരം കുറവായതിനാൽ വെറും 21 മണിക്കൂർകൊണ്ട് മാത്രമാണ് ഇതു നക്ഷ്യത്രത്തെ

സൗരയൂഥത്തിലെ നെപ്റ്റ്യൂണിനു സമാനമായ ഒരു വിചിത്ര ഗ്രഹം കണ്ടെത്തിയിരിക്കുകയാണു നാസ. നാസയുടെ എക്സോപ്ലാനറ്റ് (പുറംഗ്രഹ) പര്യവേക്ഷണ ദൗത്യമായ ടെസ്സാണ് ഈ ഗ്രഹത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഭ്രമണം ചെയ്യുന്ന നക്ഷത്രവും ഇതും തമ്മിലുള്ള ദൂരം കുറവായതിനാൽ വെറും 21 മണിക്കൂർകൊണ്ട് മാത്രമാണ് ഇതു നക്ഷ്യത്രത്തെ ഭ്രമണം ചെയ്യുന്നത്. അതായത് വെറും 21 മണിക്കൂർ ദൈർഘ്യം മാത്രമുള്ളതാണ് ഇതിലെ ഒരു വർഷം.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോപ്ലാനറ്റുകൾ എന്നാണു വിളിക്കുന്നത്. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്.
സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. നാസയുടെ ജയിംസ് വെബ് ടെലിസ്കോപ്പും പുറംഗ്രഹങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നുണ്ട്.