കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍
വാക്കുകള്‍ക്ക് വാളിനെക്കാള്‍ മൂര്‍ച്ചയാണ്. ചില നേരത്ത് നമ്മളുപയോഗിക്കുന്ന വാക്കുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന മനുഷ്യരെ കൊല്ലാന്‍ വരെ കഴിവുണ്ട്. ഒരാളെ കത്തിയെടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുന്ന അത്ര തന്നെ ആഴത്തില്‍ വാക്കുകള്‍ കൊണ്ടും മുറിവേല്‍പ്പിക്കാന്‍ സാധിക്കും. ആ മുറിവ് ചിലപ്പോള്‍

വാക്കുകള്‍ക്ക് വാളിനെക്കാള്‍ മൂര്‍ച്ചയാണ്. ചില നേരത്ത് നമ്മളുപയോഗിക്കുന്ന വാക്കുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്ന മനുഷ്യരെ കൊല്ലാന്‍ വരെ കഴിവുണ്ട്. ഒരാളെ കത്തിയെടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുന്ന അത്ര തന്നെ ആഴത്തില്‍ വാക്കുകള്‍ കൊണ്ടും മുറിവേല്‍പ്പിക്കാന്‍ സാധിക്കും. ആ മുറിവ് ചിലപ്പോള്‍ എല്ലാക്കാലത്തും നിലനില്‍ക്കും. പരുഷമായ വാക്കുകള്‍ കുട്ടികളേയും വേദനിപ്പിക്കും. ക്രൂരമായ വാക്കുകള്‍ കൊണ്ട് അവരുടെ ഭാവി തന്നെ തകര്‍ക്കാനും കഴിയും. കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
നിനക്ക് എന്തിന്റെ പ്രശ്‌നമാ?
'നിന്റെ പ്രശ്‌നമെന്താ? നിനക്കെന്തിന്റെ കേടാ' എന്നൊക്കെ കുട്ടികളോട് ആവര്‍ത്തിച്ചു ചോദിക്കുന്നത് അവരില്‍ ഭീകരമായ കുറ്റബോധം സൃഷ്ടിക്കും. തങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്നും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നും അവര്‍ക്ക് തോന്നും. കുട്ടികള്‍ ഒന്നിനും കൊള്ളാത്തവരല്ല. തീര്‍ച്ചയായും അവര്‍ പലവിധ കഴിവുകളുള്ളവരാണ്. എന്നാല്‍ അവര്‍ക്ക് തെറ്റുകള്‍ സംഭവിക്കും. ആ സമയത്ത് കൈവിടുകയല്ല മറിച്ച് കൂടെ നില്‍ക്കുകയാണ് വേണ്ടത്.
ഞാന്‍ പറഞ്ഞത് ചെയ്താല്‍ മതി...
എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ചിലപ്പോള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചേക്കാം. അതിനു മറുപടിയായി 'ഞാന്‍ പറഞ്ഞത് ചെയ്താല്‍ മതി കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടാ' എന്നൊരിക്കലും പറയരുത്. പകരം ക്ഷമയോടെ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുക. അതല്ലെങ്കില്‍ നിങ്ങളുടെ മുന്‍പില്‍ നിന്ന് അവര്‍ നിങ്ങള്‍ പറഞ്ഞ കാര്യം അനുസരിക്കുകയും നിങ്ങള്‍ മാറിക്കഴിയുമ്പോള്‍ താല്‍പര്യക്കേട് കാണിക്കുകയും ചെയ്യും.
എല്ലാവരും ചെയ്യുന്നതൊക്കെ നീയും ചെയ്യുമോ?
നിങ്ങളുടെ കുട്ടികളെ ഏതെങ്കിലും കാര്യത്തില്‍ ശാസിക്കുമ്പോള്‍ 'അവരെല്ലാം ചെയ്തല്ലോ' എന്നവര്‍ മറുപടി പറഞ്ഞാല്‍ അതിനു പകരമായി 'എല്ലാവരും ചെയ്യുന്നതൊക്കെ നീയും ചെയ്യുമോ' എന്ന് ഭീഷണിപ്പെടുത്തരുത്. പകരം എന്തുകൊണ്ടാണ് അക്കാര്യം ചെയ്യരുതെന്ന് പറഞ്ഞതെന്നും കുട്ടികള്‍ അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും സ്‌നേഹത്തോടെ പറഞ്ഞുകൊടുക്കണം.
നിന്റെ അച്ഛന്‍ വരട്ടെ...
കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അമ്മമാര്‍ ആദ്യം അവരെ ഭീഷണിപ്പെടുത്തുന്നത് 'അച്ഛന്‍ ഒന്നിങ്ങു വരട്ടെ' എന്നു പറഞ്ഞാണ്. ഇതു കൊണ്ട് യാതൊരു ഗുണവുമില്ല. മറിച്ച് കുട്ടികളില്‍ അച്ഛനോടുള്ള അകാരണമായ ഭയം സൃഷ്ടിക്കാന്‍ കാരണമാകും. അച്ഛന്‍ ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ കേട്ടിട്ടും അത് വിട്ടു കളയുകയാണെങ്കില്‍ അത് അമ്മയ്ക്ക് ദേഷ്യമുണ്ടാക്കുകയും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്യും. ഓരോ പ്രശ്‌നവും അപ്പോള്‍ത്തന്നെ തീര്‍ക്കണം. അത് നീട്ടി വെക്കാതിരിക്കുന്നതാണ് നല്ലത്.
അവരെ കണ്ട് പഠിക്ക്...
കുട്ടികളോട് മാതാപിതാക്കള്‍ എപ്പോഴും പറയുന്ന കാര്യമാണ് 'അവനെ അല്ലെങ്കില്‍ അവളെ കണ്ട് പഠിക്ക്' എന്ന്. മറ്റു കുട്ടികളോട് താരതമ്യം ചെയ്തുകൊണ്ടുള്ള ഈ സംസാരം കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ് ചെയ്യുന്നത്. എല്ലാ കുട്ടികളും കഴിവുള്ളവരാണ്. ഓരോരുത്തരുടേയും കഴിവുകള്‍ വ്യത്യസ്ഥമാണ്. ഒരാളെ മറ്റൊരാളുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നതു വഴി കുട്ടികള്‍ക്ക് മറ്റ് കുട്ടികളോട് അകാരണമായ ദേഷ്യവും വെറുപ്പുമുണ്ടാകും.
Content Summary : Things you should never, ever say to your kids