കുട്ടികളുടെ കരച്ചിലും ബഹളവും ബുദ്ധിമുട്ട്; ‘നോ കിഡ് സോണു’കളുമായി സ്ഥാപനങ്ങൾ
ദക്ഷിണ കൊറിയയിലെ നോ കിഡ് സോണുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള ചില ബിസിനസ് സ്ഥാപനങ്ങളിലാണ് നോ കിഡ് സോൺ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കുട്ടികളുമായി ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ ബിസിനസ് അന്തരീക്ഷം എങ്ങനെ വേണമെന്നു

ദക്ഷിണ കൊറിയയിലെ 'നോ കിഡ് സോണുകൾ'ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള ചില ബിസിനസ് സ്ഥാപനങ്ങളിലാണ് 'നോ കിഡ് സോൺ' ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കുട്ടികളുമായി ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ബിസിനസ് അന്തരീക്ഷം എങ്ങനെ വേണമെന്നു തീരുമാനിക്കാൻ സ്ഥാപന ഉടമയ്ക്ക് അവകാശമുണ്ടെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.
ബാറുകളിലും നൈറ്റ്ക്ലബുകളിലും കുട്ടികൾക്ക് നിയമപരമായി വിലക്കുണ്ട്. എന്നാൽ ഇത് കൂടാതെ അഞ്ഞൂറിൽപ്പരം 'നോ കിഡ് സോണുകൾ' ദക്ഷിണ കൊറിയിയലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനങ്ങളുടെ ഉടമകളാണ് ഈ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികളുമായി പ്രവേശിക്കാനാവില്ല എന്ന ബോർഡുകൾ കാണുമ്പോൾ വേദന തോന്നുന്നുവെന്നും ഇത് വിവേചനം ആണെന്നും വാദമുയർത്തി പ്രതിഷേധം ഉയരുന്നുണ്ട്. ഇത് അനുവദിച്ചു കൊടുത്താൽ കൂടുതൽ ബോർഡുകൾ ഉയരുമെന്നും പല സ്ഥലത്തും കുട്ടികളുള്ളവർക്ക് പ്രവേശനം ഇല്ലാതാകുമെന്നും വിമർശകർ പറയുന്നു.
കുട്ടികളുടെ കരച്ചിലും ബഹളവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ 'നോ കിഡ് സോൺ' സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. പലരും കുട്ടികളുടെ ഡയപ്പർ റസ്റ്ററന്റിലും മറ്റും ഇട്ടിട്ടു പോകുന്നുണ്ട്. കുട്ടികളെ ഓടി നടക്കാൻ വിടുകയും ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ സ്ഥാപന ഉടമയ്ക്ക് യുക്തിക്ക് അനുസരിച്ച് തീരുമാനം എടുക്കാമെന്നും എല്ലാ സ്ഥലത്തും ഇത്തരം നിയന്ത്രണങ്ങളില്ലാത്തിനാൽ പ്രതിഷേധിക്കേണ്ടതില്ലെന്നും ചിലർ പറയുന്നു.
എന്തായാലും സമൂഹമാധ്യമത്തിലും 'നോ കിഡ് സോൺ ചർച്ച' ചൂടു പിടിച്ചിരിക്കുകയാണ്. ജനനനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ജീവിതശൈലിയുടെ ഭാഗമായി വിവാഹവും കുട്ടികളും വേണ്ട എന്നു തീരുമാനിക്കുന്നവർ ഇവിടെ നിരവധിയാണ്. 'നോ കിഡ് സോണുകൾ' 10 വർഷത്തോളമായി പ്രചാരത്തിലുണ്ടെന്നും ഇപ്പോഴാണത് വ്യാപകമായി തുടങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Summary : ‘No Kids Zone’ ares in South Korea