ഭിന്നശേഷിയുള്ള സമപ്രായക്കാരെ പിന്തുണയ്ക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഭിന്നശേഷിയുള്ളവർ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലവിലുള്ളത്. അവർക്ക് സൗകര്യങ്ങളും പിന്തുണയും നൽകുന്നതിൽ സമൂഹം പലപ്പോഴും പിന്നിലായി പോകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷിയുള്ള സമപ്രായക്കാരെ പിന്തുണയ്ക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഭിന്നശേഷിയുള്ളവർ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലവിലുള്ളത്. അവർക്ക് സൗകര്യങ്ങളും പിന്തുണയും നൽകുന്നതിൽ സമൂഹം പലപ്പോഴും പിന്നിലായി പോകുന്നു. ഭിന്നശേഷിയുള്ള സമപ്രായക്കാരെ എങ്ങനെ പിന്തുണയ്ക്കാമെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ അടുത്ത തലമുറയെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയെടുക്കാൻ സാധിക്കും. എങ്ങനെയാണ് കുട്ടികളെ ഇതിനു പ്രാപ്തരാക്കേണ്ടതെന്നു നോക്കാം.

ADVERTISEMENT

വിദ്യാഭ്യാസവും അവബോധവും

വ്യത്യസ്ത തരത്തിലുള്ള വൈകല്യങ്ങളെക്കുറിച്ചും വ്യക്തികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ട് ആരംഭിക്കുക. പ്രായത്തിനനുസരിച്ചുള്ള വിശദീകരണങ്ങൾ നൽകുകയും അവർക്ക് ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകൾ മാറ്റാനായി തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 

സഹാനുഭൂതി വളർത്തുക

ADVERTISEMENT

ഭിന്നശേഷിക്കാരായ സമപ്രായക്കാരുടെ സ്ഥാനത്ത് സ്വയം കാണാൻ അവരെ പഠിപ്പിക്കുക. വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. "നിങ്ങൾ അവരുടെ അവസ്ഥയിലാണെങ്കിലോ?" എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഇതു സാധിക്കും. 

ഭാഷയുടെ ഉപയോ​ഗം

വൈകല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കുക. വൈകല്യത്തിനെ ഒരു കുറ്റം പോലെ കാണുന്നതും അപഹസിക്കുന്നതുമായ വാക്കുകൾ ഇന്നും സമൂഹത്തിൽ വ്യാപകമാണ്. വൈകല്യമുള്ളവരെ വളരയധികം വേദനിപ്പിക്കുന്ന ഒന്നാണത്. അതിനു പകരം ആവശ്യമായ സാഹചര്യത്തിൽ അനുയോജ്യവും മാന്യവുമായ ഭാഷ ഉപയോ​ഗിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. അവർക്ക് അതിനു മാതൃക കാട്ടുക.

ADVERTISEMENT

പരിമിതികളേക്കാൾ വ്യക്തിയുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവരെ സഹായിക്കുക.

മാതൃകായാവാം

ഭിന്നശേഷിയുള്ള വ്യക്തികളോടുള്ള പെരുമാറ്റത്തിൽ ഒരു മാതൃകയാവുക. വികലാംഗരുമായുള്ള നിങ്ങളുടെ ആശയവിനിമയത്തിൽ ആദരവും ദയയും സ്വീകാര്യതയും കാണിക്കുക. കുട്ടികൾ നിരീക്ഷിക്കുന്നതിലൂടെ പഠിക്കുന്നു. അതിനാൽ നിങ്ങളുടെ പ്രവർത്തനങ്ങളും മനോഭാവങ്ങളും അവരുടെ പെരുമാറ്റത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.

ശ്രദ്ധിച്ച് കേൾക്കട്ടേ

വൈകല്യമുള്ള സമപ്രായക്കാർ ആശയവിനിമയം നടത്തുമ്പോൾ സജീവമായി കേൾക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ക്ഷമയോടെയിരിക്കാനും പൂർണ്ണ ശ്രദ്ധ നൽകാനും ആദരവോടെ പ്രതികരിക്കാനും അവരെ ഓർമ്മിപ്പിക്കുക. 

സൗഹൃദം വളർത്തുക

ഭിന്നശേഷിക്കാരായ സമപ്രായക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സമാന താൽപര്യങ്ങൾ, ദയ, പരസ്പര സഹകരണം, മനസ്സിലാക്കൽ എന്നിവയെ അടിസ്ഥാനമാക്കിതാണ് സൗഹൃദങ്ങളെന്നും അവിടെ വൈകല്യം മാറ്റി നിർത്താനുള്ള മാനദണ്ഡമാകരുതെന്നും അവരെ പഠിപ്പിക്കുക. 

Content summary : how to teach children to support special kids