കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടോ? ആശ്വസിപ്പിക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
ചില കുട്ടികളെ കണ്ടിട്ടില്ലേ, നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നിര്‍ത്താതെ വിതുമ്പിക്കരഞ്ഞും മറ്റു ചിലപ്പോള്‍ നിര്‍ത്താതെ അലറിക്കരഞ്ഞും രക്ഷിതാക്കളെ കുഴപ്പിക്കുന്ന കുഞ്ഞുങ്ങളുണ്ട്. എന്തിനാണിവര്‍ കരയുന്നതെന്നോ, എങ്ങനെയാണിവരെ

ചില കുട്ടികളെ കണ്ടിട്ടില്ലേ, നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നിര്‍ത്താതെ വിതുമ്പിക്കരഞ്ഞും മറ്റു ചിലപ്പോള്‍ നിര്‍ത്താതെ അലറിക്കരഞ്ഞും രക്ഷിതാക്കളെ കുഴപ്പിക്കുന്ന കുഞ്ഞുങ്ങളുണ്ട്. എന്തിനാണിവര്‍ കരയുന്നതെന്നോ, എങ്ങനെയാണിവരെ ആശ്വസിപ്പിക്കേണ്ടതെന്നോ അറിയാതെ രക്ഷിതാക്കള്‍ ശരിക്കും പ്രതിസന്ധിയിലാകും. നാലോ അഞ്ചോ മാസം പ്രയാമുള്ള കുഞ്ഞുങ്ങള്‍ ഇങ്ങനെ നിര്‍ത്താതെ കരയുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ശിശുരോഗ വിദഗ്ധർ നല്‍കുന്നത് വ്യത്യസ്ഥങ്ങളായ മറുപടികളാണ്.
നിര്‍ത്താത്ത കരച്ചിലു കാരണം കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചിട്ടുള്ളവരായിരിക്കും കൂടുതല്‍ പേരും. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ പറയുന്നു. കേട്ടുകൊണ്ടിരിക്കാന്‍ പ്രയാസമാണെന്നുള്ളത് സത്യമാണ്. എന്നാല്‍ കരച്ചില്‍ കുഞ്ഞുങ്ങളുടെ സംവേദന മാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കാം. വിശ്വസിച്ചാലും ഇല്ലെങ്കിലും കരച്ചിലിലൂടെ അവര്‍ നിങ്ങളോട് സംസാരിക്കുകയാണെന്നതാണ് സത്യം. ഇത്ര ചെറിയ കുഞ്ഞിന് തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു എന്നത് ഒരു പോസിറ്റീവ് സൈനായി തന്നെ കാണാം. എങ്കിലും എന്തു കൊണ്ടാണ് കുഞ്ഞ് നിര്‍ത്താതെ കരയുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
രക്ഷിതാക്കള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നതിനു മുന്‍പ് കുട്ടികളോട് അതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ നല്ലതാണ്. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റാന്‍ സമയമാകുമ്പോള്‍ നേരെ ചെന്ന് ഡയപ്പര്‍ മാറ്റുന്നതിനു പകരം കുഞ്ഞിനോട് നമ്മളവരെ കൊഞ്ചിക്കുന്ന ഭാഷയില്‍ സംസാരിച്ചുകൊണ്ട് ഡയപ്പര്‍ മാറ്റാന്‍ പോവുകയാണെന്ന് പറയാം. കുളിപ്പിക്കാന്‍ പോകുന്നതിനു മുന്‍പും ഭക്ഷണം കൊടുക്കുന്നതിനു മുന്‍പുമെല്ലാം ഇങ്ങനെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കുഞ്ഞിനോട് സംസാരിക്കും. ഇത് മാറ്റങ്ങളുണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ഒരിക്കലും കുറച്ചു കാണരുത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷേ അവര്‍ നിങ്ങളെ മനസ്സിലാക്കും. പ്രതികരിക്കും. മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യും.
Content Highlights: Baby cry | Children | Kids