ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്. അവർ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും

ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്. അവർ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്. അവർ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്. അവർ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും നമ്മുടെ നൊമ്പരങ്ങളെയും വേദനകളെയും മൈലുകൾക്ക് അപ്പുറത്തേക്ക് മാറ്റി നിർത്തും. മുതിർന്നവരെ അപേക്ഷിച്ച് സഹജീവികളോടും ചുറ്റുപാടുകളോടും അനുകമ്പ കൂടുതലുള്ളവരാണ് കുട്ടികൾ.

കുഞ്ഞുങ്ങൾ നമ്മോട് കാണിക്കുന്ന കരുതലും സ്നേഹവും ആസ്വദിക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ അത് നമുക്ക് വലിയ ആശ്വാസവും സന്തോഷവും നൽകും. മറ്റുളളവരോട് അനുകമ്പ കാണിക്കാനും ദയയോടെ പെരുമാറാനും കുഞ്ഞുങ്ങൾക്ക് യാതൊരുവിധ മടിയുമില്ല. എന്നാൽ, ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. മുതിർന്നവരോട് കുഞ്ഞുങ്ങൾ കാണിക്കുന്ന ഈ അനുകമ്പ ഒരിക്കലും വഴി മാറി പോകരുത്. അത് ഒരിക്കലും മുതിർന്നവരെ സുഖിപ്പിക്കുന്ന രീതിയിലേക്ക് മാറരുതെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവരോട് ദയയോടെ പെരുമാറുന്നതും മറ്റുള്ളവരെ സുഖിപ്പിക്കുന്നതും (പ്ലീസിംഗ്) തമ്മിലുള്ള വ്യത്യാസം പറഞ്ഞുമനസിലാക്കി കൊടുക്കണം. മുന്നോട്ടുള്ള അവരുടെ ജീവിതത്തിന് അത് വളരെ ഗുണം ചെയ്യും.

ADVERTISEMENT

മുതിർന്നവരായി കഴിഞ്ഞാൽ നമ്മുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താൻ നമുക്ക് ബുദ്ധിമുട്ട് ആയിരിക്കും. അതുകൊണ്ട് തന്നെയാണ് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ കരുത്തോടെ വളർത്തുന്നത് പ്രാധാന്യമർഹിക്കുന്നത്. നമ്മുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കുന്നിടത്താണ് ഇതിന്റെ ഏറ്റവും വലിയ ആപത്ത് സംഭവിക്കുന്നത്. മറ്റുള്ളവരുടെ ഇഷ്ടം നോക്കി സ്വന്തം ഇഷ്ടം ത്യജിക്കുന്നവർ ജീവിതത്തിൽ പിന്നീട് വലിയ പശ്ചാത്താപത്തിലേക്ക് ആയിരിക്കും പോകുന്നത്. അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ഇഷ്ടങ്ങളെ വിലമതിക്കാനും മറ്റുള്ളരെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ബലി നൽകാതിരിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.

അതിരുകൾ നിശ്ചയിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക
ആളുകളുമായും സാഹചര്യങ്ങളുമായും ഇടപഴകുമ്പോൾ എങ്ങനെയാണ് പരിധികൾ നിശ്ചയിക്കേണ്ടതെന്ന് കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ പരിശീലിപ്പിക്കുക. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പരിധികൾ നിശ്ചയിക്കാൻ പഠിക്കുന്നത് സത്യസന്ധവും ആദരവും നിറഞ്ഞ ബന്ധങ്ങൾ വളർത്താനും കാത്തു സൂക്ഷിക്കാനും അവരെ പ്രാപ്തരാക്കും. 

ADVERTISEMENT

കുഞ്ഞുങ്ങളുടെ വികാരങ്ങളെ മനസിലാക്കുക, പരിഗണിക്കുക
കുഞ്ഞുങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മനസിലാക്കാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിർബന്ധിതരായി, ഇഷ്ടമില്ലാതെ കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാൾ സ്വന്തം ഇഷ്ടം നോക്കാനും സ്വന്തം കാര്യങ്ങൾക്ക് പരിഗണന നൽകാനും പാകത്തിൽ ആത്മവിശ്വാസമുള്ളവരായി കുട്ടികളെ വളർത്തണം.

കുഞ്ഞുങ്ങളുടെ മാതൃക നിങ്ങളാണെന്ന് കാര്യം മറക്കാതിരിക്കുക
കുട്ടികൾ അനുകരിക്കുന്നതും മാതൃകയാക്കാൻ ശ്രമിക്കുന്നതും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ ആയിരിക്കും. അതായത് മാതാപിതാക്കൾ അല്ലെങ്കിൽ അവരെ വളർത്തുന്നവർ. അതുകൊണ്ടു തന്നെ മറ്റുള്ളവരെ പ്രസാദിപ്പിച്ച് പെരുമാറുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ അത് മാറ്റി വെക്കുക. കാരണം,. കുഞ്ഞുങ്ങളും അത് കണ്ടാണ് വളരുന്നത്. അതിനാൽ തന്നെ കുഞ്ഞിന് നല്ലൊരു മാതൃകയായി മാറാൻ ശ്രമിക്കുക. അതേസമയം, മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരം ഫലപ്രദമായി ഉപയോഗിക്കുക. ഒരാളെ കഷ്ടകാലത്തിൽ സഹായിക്കുന്നതും ഒരാളെ പ്രസാദിപ്പിക്കാൻ വേണ്ടി പെരുമാറുന്നതും തമ്മിൽ നല്ല അന്തരം ഉണ്ടെന്ന് മനസിലാക്കുക.

ADVERTISEMENT

ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ വളരട്ടെ, ശരി - തെറ്റുകളെ മനസിലാക്കാൻ കഴിയട്ടെ 
ആത്മവിശ്വാസമുള്ള കുട്ടി ഏതൊരു സാഹചര്യത്തിലും തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാൻ മടിക്കാറില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ആത്മവിശ്വാസത്തോടെ, കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള ചങ്കുറപ്പോടെ വളർത്തുക. ഇത് നോ പറയേണ്ടിടത്ത് നോ പറയാനും മാറി നിൽക്കേണ്ട സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കും.

ചുരുക്കത്തിൽ കുട്ടികളുടെ മാതൃക നമ്മളാണെന്ന കാര്യം മറന്നുപോകാതെ വേണം അവരെ വളർത്തേണ്ടത്. നമ്മൾ ആത്മവിശ്വാസം ഉള്ളവരാകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളും ആത്മവിശ്വാസമുള്ളവരും മാനസികമായി കരുത്തുള്ളവരുമായി മാറും.

English Summary:

Understanding the Vital Distinctions as Your Child Grows