പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ അനാഥരായി പോകുന്നത് നിരവധി കുട്ടികളാണ്. അച്ഛനും അമ്മയും നഷ്ടമാകുന്ന നിരവധി കുട്ടികളാണ് ഓരോ ദുരന്തങ്ങളിലും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആവേശത്തോടെ എത്തുന്ന നിരവധി പേരെ കാണാം. എന്നാൽ ഇത്തരം ദുരന്തങ്ങൾ

പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ അനാഥരായി പോകുന്നത് നിരവധി കുട്ടികളാണ്. അച്ഛനും അമ്മയും നഷ്ടമാകുന്ന നിരവധി കുട്ടികളാണ് ഓരോ ദുരന്തങ്ങളിലും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആവേശത്തോടെ എത്തുന്ന നിരവധി പേരെ കാണാം. എന്നാൽ ഇത്തരം ദുരന്തങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ അനാഥരായി പോകുന്നത് നിരവധി കുട്ടികളാണ്. അച്ഛനും അമ്മയും നഷ്ടമാകുന്ന നിരവധി കുട്ടികളാണ് ഓരോ ദുരന്തങ്ങളിലും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആവേശത്തോടെ എത്തുന്ന നിരവധി പേരെ കാണാം. എന്നാൽ ഇത്തരം ദുരന്തങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ അനാഥരായി പോകുന്നത് നിരവധി കുട്ടികളാണ്. അച്ഛനും അമ്മയും നഷ്ടമാകുന്ന നിരവധി കുട്ടികളാണ് ഓരോ ദുരന്തങ്ങളിലും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആവേശത്തോടെ എത്തുന്ന നിരവധി പേരെ കാണാം. എന്നാൽ ഇത്തരം ദുരന്തങ്ങൾ നടക്കാത്തപ്പോഴും കുട്ടികൾക്ക് തങ്ങളെ ദത്തെടുക്കാനും സ്പോൺസർ ചെയ്യാനും ആരെയെങ്കിലും ഒക്കെ വേണം. ഇതിന് നിയമപരമായ ചില നടപടിക്രമങ്ങളുണ്ട്. അത്തരത്തിൽ എങ്ങനെയാണ് നമുക്ക് ഒരു കുഞ്ഞിനെ സ്പോൺസർ ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കാം.

കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ നമുക്കൊപ്പം കൊണ്ടു പോരുകയാണ്. എന്നാൽ ഒരു കുട്ടിയെ സ്പോൺസർ ചെയ്യുമ്പോൾ ഏത് കുട്ടിയെയാണ് താൻ സ്പോൺസർ ചെയ്യുന്നതെന്ന് സ്പോൺസർ ചെയ്ത ആളോ ആരാണ് തന്റെ പഠനകാര്യങ്ങൾ സ്പോൺസർ ചെയ്യുന്നതെന്ന് കുട്ടിയോ അറിയണമെന്ന് നിർബന്ധമില്ല. അതു തന്നെയാണ് അതിലെ ഭംഗിയും. മില്യൺ കണക്കിന് കുട്ടികളാണ് സ്കൂളിന്റെ പടി പോലും കാണാതെ ഇന്ത്യയിൽ തങ്ങളുടെ ബാല്യകാലം ചെലവഴിക്കുന്നത്. സെക്കണ്ടറി, ഹയർ സെക്കണ്ടറി തലങ്ങളിലേക്ക് എത്തുമ്പോൾ നിരവധി കുട്ടികളാണ് സാമ്പത്തികവും ഗാർഹികവുമായ പല കാരണങ്ങളാൽ പഠനം ഉപേക്ഷിക്കുന്നത്. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതസാഹചര്യം തന്നെ മാറ്റിമറിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ കഴിഞ്ഞാൽ അത് നല്ലൊരു കാര്യമാണ്.

ADVERTISEMENT

എന്താണ് സ്പോൺസർഷിപ്പ്? 
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ആവശ്യമായ സഹായം നൽകുകയാണ് സ്പോൺസർഷിപ്പ് വഴി ചെയ്യുന്നത്. അത് ഒരു വ്യക്തിക്കോ അല്ലെങ്കിൽ സ്ഥാപനത്തിനോ ഒരു കൂട്ടം ആളുകൾക്കോ ചെയ്യാവുന്നതാണ്. ചാരിറ്റി മേഖലയിലുള്ള സ്ഥാപനങ്ങൾ വഴിയും സ്പോൺസർഷിപ്പ് ചെയ്യാം. ഒരു കുട്ടിയെ പഠിപ്പിക്കുന്നതിനു വേണ്ടി എല്ലാ മാസവും കൃത്യമായ ഒരു തുക നൽകുകയാണ് സ്പോൺസർഷിപ്പ് വഴി ചെയ്യുന്നത്.

സ്പോൺസർ ചെയ്യാൻ എത്ര തുക വേണ്ടി വരും?
സ്ഥാപനങ്ങൾക്ക് അനുസരിച്ച് ഓരോ മാസവും സ്പോൺസർഷിപ്പ് ആയി നൽകേണ്ടി വരുന്ന തുകയിലും വ്യത്യാസം വരും. ഒരു കുട്ടിയെ സ്പോൺസർ ചെയ്യുമ്പോൾ ഒരു മാസം 1000 രൂപ മുതൽ 3000 രൂപ വരെ നൽകേണ്ടി വരും. കുട്ടിയുടെ പഠനം മാത്രമാണ് ഒരു വ്യക്തിക്ക് സ്പോൺസർ ചെയ്യാൻ ആഗ്രഹമെങ്കിൽ അങ്ങനെ ചെയ്യാം. അതല്ല ആരോഗ്യപരിപാലനത്തിനാണെങ്കിൽ അങ്ങനെയും മറ്റ് ചിലവുകൾക്കായി പണം നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെയും നൽകാവുന്നതാണ്. പേയ്മെന്റുകൾ എല്ലാ മാസവും അല്ലെങ്കിൽ ഒരു വർഷത്തേക്ക് ഒറ്റ തവണയായോ നൽകാവുന്നതാണ്.

ADVERTISEMENT

സ്പോൺസർഷിപ്പ് നൽകുമ്പോൾ കുട്ടിക്ക് എന്ത് ലഭിക്കും
ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് സ്പോൺസർ ചെയ്യുമ്പോൾ ആ കുട്ടിക്ക് പഠനസാമഗ്രികൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ലഭിക്കുന്നത്. ട്യൂഷൻ ഫീസ്, ലാബ് ഫീസ്, യൂണിഫോം, പാഠപുസ്തകങ്ങൾ, പേന, പെൻസിൽ, ബോക്സ് എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നു. കൂടാതെ, പോഷകസമൃദ്ധമായ ഭക്ഷണവും ആരോഗ്യരംഗത്തെ പരിരക്ഷയും ലഭിക്കുന്നു. തൊഴിൽപരമായ കാര്യങ്ങളും പഠിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാക്ഷരത കഴിവുകൾ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരവും ഇത് നൽകുന്നു. 

അംഗീകൃതമായ സ്ഥാപനം തിരഞ്ഞെടുക്കുക
പരിശോധിച്ചുറപ്പിച്ചതിനു ശേഷം മാത്രം കുട്ടികളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിനുള്ള സ്ഥാപനം തിരഞ്ഞെടുക്കുക. കൃത്യമായ, അംഗീകൃതമായ സ്ഥാപനം തിരഞ്ഞെടുത്തതിനു ശേഷം കുട്ടിയുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാം. മിക്കപ്പോഴും ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം ലഭിക്കാറില്ല. അതുകൊണ്ടു തന്നെ കുട്ടികളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുമ്പോൾ അത് ആ സ്ഥാപനങ്ങൾക്ക് വലിയ ഉപകാരമായി മാറും. ഇന്ത്യയിൽ ഇത്തരത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്. ചിലതിന് സർക്കാർ ഏജൻസികളുടെ പിന്തുണ ലഭിക്കാറുണ്ട്.

ADVERTISEMENT

ഇത്തരം സ്ഥാപനങ്ങളെയോ എൻ ജി ഒകളെയോ നേരിട്ട് വിളിച്ചും വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്. എത്ര കുട്ടികളെ പഠിപ്പിക്കുന്നു, എന്തൊക്കെ സൗകര്യങ്ങൾ നൽകുന്നു, നിങ്ങൾ പുതുതായി ഒരു സ്പോൺസർ ആയി എത്തുമ്പോൾ അവർക്ക് ലഭിക്കുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ് എന്നിവയെല്ലാം നേരിട്ട് അന്വേഷിക്കാം. നിങ്ങളുടെ ബജറ്റിനെക്കുറിച്ചും എത്ര തുക നിങ്ങൾക്ക് സ്പോൺസർഷിപ്പ് ആയി നൽകാമെന്നതിനെക്കുറിച്ചും നേരിട്ട് അന്വേഷിക്കുക. കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുന്നത് ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ മഹത്വം നിങ്ങൾക്ക് കൂടുതൽ മനസിലാകാൻ ഉപകരിക്കും.

ഒരു കുട്ടിയെ തിരഞ്ഞെടുക്കുക
ചിലർ തങ്ങൾ സ്പോൺസർ ചെയ്യുന്ന കുട്ടിയുമായി ഒരു വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്ക് സ്ഥാപനവുമായോ എൻ ജി ഒയുമായോ സംസാരിച്ച് സ്പോൺസർ ചെയ്യുന്നതിന് ഒരു കുട്ടിയെ തിരഞ്ഞെടുക്കാവുന്നതാണ്. ആ കുട്ടിയുമായി സംസാരിച്ച് ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാം. സ്പോൺസർ ചെയ്യുന്ന കുട്ടിയുടെ അക്കാദമിക് റിപ്പോർട്ടും മറ്റ് പ്രകടനങ്ങളുടെ റിപ്പോർട്ടും കൃത്യമായി അറിയിക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കാൻ എത്തുകയും കൂടുതൽ ഊഷ്മളമായി ബന്ധം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യാവുന്നതാണ്.

അജ്ഞാതനായും സ്പോൺസർ ചെയ്യാം
സ്പോൺസർ ചെയ്യുന്ന കുട്ടിയുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓൺലൈൻ ആയി തന്നെ കുട്ടിയുടെ പഠനം സ്പോൺസർ ചെയ്യാവുന്നതാണ്. ആദായനികുതി സംബന്ധമായ ആവശ്യങ്ങൾക്കായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം നൽകാൻ ആഗ്രഹിക്കുന്നവർക്കും അംഗീകൃത ഓർഗനൈസേഷന്റെയോ എൻ ജി ഒയുടെയോ വെബ്സൈറ്റിലൂടെ കുട്ടിയെ സ്പോൺസർ ചെയ്യാവുന്നതാണ്. പഠനത്തിന് ആവശ്യമായ പണമില്ലാത്ത കുട്ടികൾക്ക് ഇത്തരത്തിൽ നൽകുന്ന സാമ്പത്തിക സഹായങ്ങൾ വലിയ ഉപകാരമാകും. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 G (5) അനുസരിച്ച് സ്പോൺസർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട സംഭാവനകൾക്ക് 50 ശതമാനം നികുതിയിളവ് ഉണ്ട്. 

റദ്ദു ചെയ്യാൻ കഴിയില്ല, തിരിച്ചു ലഭിക്കില്ല
ചാരിറ്റി ഓർഗനൈസേഷനുകൾക്ക് പണം അടയ്ക്കുന്നതിന് മുമ്പ് അത് ഉറപ്പു വരുത്തുക. കാരണം, ഇത്തരത്തിലുള്ള സംഭാവനകൾ റദ്ദ് ചെയ്യാനോ തിരികെ നൽകാനോ കഴിയില്ല. നമ്മുടെ ഒരു ചെറിയ സഹായം ഒരു കുഞ്ഞിന്റെ ഭാവിയെ തന്നെയാണ് മാറ്റി മറിക്കുന്നത്. അതുകൊണ്ട് മാസം 1000 രൂപ ചെലവിൽ ഒരു കുട്ടിയുടെ പഠനം സ്പോൺസർ ചെയ്യാൻ സാധിച്ചാൽ അത് ആ കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാകും.