കുട്ടികൾക്കു കുതിച്ചുയരാൻ ചിറകുകൾ നൽകിയാൽ, നാളെ ആത്മവിശ്വാസത്തോടെ കൂടുവിട്ട് പറന്ന് അവരുടെ അഭിലാഷങ്ങൾ കീഴടക്കാൻ അവർക്ക് കഴിയും. ‘റോട്ടി, കപ്ടാ, മക്കാൻ’, എന്നീ അടിസ്ഥാന ആവശ്യങ്ങൾ മാത്രം പഠിപ്പിച്ചു കൊടുക്കുന്നതിനു പകരം, ഒരു കൃത്യമായ സാമ്പത്തിക പദ്ധതി പടുത്തുയർത്താൻ പ്രാപ്തരാക്കണം. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കു കുതിച്ചുയരാൻ ചിറകുകൾ നൽകിയാൽ, നാളെ ആത്മവിശ്വാസത്തോടെ കൂടുവിട്ട് പറന്ന് അവരുടെ അഭിലാഷങ്ങൾ കീഴടക്കാൻ അവർക്ക് കഴിയും. ‘റോട്ടി, കപ്ടാ, മക്കാൻ’, എന്നീ അടിസ്ഥാന ആവശ്യങ്ങൾ മാത്രം പഠിപ്പിച്ചു കൊടുക്കുന്നതിനു പകരം, ഒരു കൃത്യമായ സാമ്പത്തിക പദ്ധതി പടുത്തുയർത്താൻ പ്രാപ്തരാക്കണം. ഒരു തുടക്കമെന്നോണം, നിങ്ങളുടെ സ്വത്ത്‌ വിവരങ്ങൾ, ബാധ്യതകൾ, വരുമാനം, ചെലവുകൾ എന്നിവ അടങ്ങിയ സമഗ്രമായ വർക്ക്ഷീറ്റ് തയാറാക്കാം. സ്വത്ത്‌ വിവരങ്ങളിൽ ഉൾപെടുക -ബാങ്ക് അക്കൗണ്ട് നമ്പർ, നോമിനികൾ (സേവിങ്സ് ബാങ്ക് / ഫിക്സിഡ് ഡെപ്പോസിറ്റ് /ലോക്കർ ), ഇൻഷുറൻസ് പോളിസി റീന്യൂവൽ തീയതികൾ, നോമിനികളും സം അഷ്വേഡും, മ്യൂച്വൽ ഫണ്ടുകൾ, പ്രോവിഡന്റ് ഫണ്ട്, നാഷനൽ പെൻഷൻ സ്കീം, റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ, ഷെയർഹോൾഡിങ് സ്റ്റേറ്റ്‌മെന്റുകൾ, വീട്/ വാണിജ്യ സ്വത്ത്, വാഹനങ്ങൾ, ആഭരണങ്ങൾ/സ്വർണം)

ബാധ്യതകളിൽ ഈ വർഷം അടയ്‌ക്കേണ്ട ഇഎംഐ./ പലിശയും മുതലും ഉള്ള ഹോം ലോണുകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും മറ്റ് എല്ലാ ലോൺ ഇ എംഐ എന്നിവയും ഉൾപ്പെടാം.  നിങ്ങളുടെ സ്വപ്നങ്ങൾ ദൃശ്യവൽക്കരിക്കുകയും ഓരോന്നിനും തനതായ പദ്ധതികൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. നിങ്ങൾക്ക് ഇതു വ്യക്തതയോടെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു സാമ്പത്തിക ആസൂത്രകന്റെ ഉപദേശം തേടുക.

ADVERTISEMENT

കടങ്ങൾ തീർക്കുക
കടം എടുക്കുക എന്നത് വീട് പോലുള്ള ആസ്തികൾ സ്വന്തമാക്കാനും അല്ലാതെയും വലിയ ഒരു ആവശ്യകത ആയി നാം പലപ്പോഴും കണക്കാക്കുന്നു. എന്നാൽ അതേ ഉത്സാഹം കടങ്ങൾ പെട്ടെന്നു തീർക്കുന്നതിനും കാണിക്കണം.  ക്രെഡിറ്റ് സൈക്കിളിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, നിശ്ചിത തീയതിക്കു മുൻപ് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കണം.  മാസ ശമ്പളമോ വരുമാനമോ ലഭിക്കുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ലോൺ ഇഎംഐ അടവു ക്രമീകരിക്കുക. സമാന്തരമായി, ബോണസ് പോലെ ഇടയ്ക്കു കിട്ടുന്ന നേട്ടങ്ങൾ ഉപയോഗിച്ച് ദീർഘകാല ലോണുകളുടെ ചെറിയ മുൻകൂർ പേയ്മെന്റുകൾ ഉപയോഗിച്ച് ലോണിന്റെ കാലാവധി കുറയ്ക്കാൻ ശ്രമിക്കുക.  ദീർഘകാല വായ്പകൾ ഇൻഷുറൻസ് വഴി സംരക്ഷിക്കുക.

വിദ്യാഭ്യാസത്തിനൊപ്പം സാമ്പത്തിക അറിവും 
മക്കൾക്ക് ചെറുപ്രായത്തിൽ തന്നെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറക്കുകയോ പിഗ്ഗി ബാങ്ക് സമ്മാനിക്കുകയോ ചെയ്യുക ബജറ്റ് നിയന്ത്രിക്കാനുള്ള അച്ചടക്കം പഠിപ്പിക്കുക. എല്ലാം സ്വയം ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം മാത്രമല്ല, അവർക്ക് അത് ഒരു ഉത്തരവാദിത്ത ബോധം കൂടി നൽകും.

ADVERTISEMENT

ചെലവിനുമുൻപ് സമ്പാദ്യം
“വരുമാനം – സമ്പാദ്യം = ചെലവുകൾ” എന്ന ലളിതമായ സൂത്രവാക്യം ദീർഘകാല സമ്പാദ്യം കെട്ടിപ്പടുക്കുന്നതിൽ വളരെയധികം സഹായിക്കും. അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ നേരിടാൻ, വലിയ സ്ഥാപനങ്ങൾ പ്രത്യേക കരുതൽ ധനം സൂക്ഷിക്കുന്നു. കുടുംബത്തിനു വേണ്ടി നിങ്ങൾക്കും ഇത് ചെയ്യാവുന്നതാണ്. 3 മുതൽ 6 മാസം വരെ ജീവിക്കാനുള്ള വരുമാനം ഒരു ലിക്വിഡ് നിക്ഷേപത്തിൽ നിക്ഷേപിക്കാം. പദ്ധതികൾ എല്ലാം വർഷത്തിൽ ഒരു തവണ എങ്കിലും വിലയിരുത്തണം.
വിവരങ്ങൾക്ക് – സുന്ദർ നടരാജൻ (ഇന്ത്യഫസ്റ്റ്‌ ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് റിസ്ക് ഓഫിസർ)

English Summary:

Teach Your Kids Financial Freedom: Savings Before Expenses – Expert Advice