നാൽപ്പത് വർഷമായി മരത്തിനുള്ളിൽ ‘ഉറങ്ങുന്ന’ സ്റ്റക്കി!
ഈജിപ്തിലെ മമ്മികളെപ്പറ്റി കേട്ടിട്ടില്ലേ? മരണശേഷം വീണ്ടുമൊരു ജീവിതം ഉണ്ടെന്ന ചിന്തയിൽ ശരീരം സുഗന്ധലേപനങ്ങളും മറ്റു കെമിക്കലുകളും ഉപയോഗിച്ച് കേടു കൂടാതെ സൂക്ഷിക്കുന്ന മമ്മിഫൈയിങ് എന്ന രീതി ഈജിപ്റ്റിൽ മാത്രമല്ല നിലവിലുള്ളത്. ചിലപ്പോൾ മനുഷ്യന്റെ യാതൊരു വിധത്തിലുള്ള ഇടപെടലുകളും കൂടാതെ പ്രകൃതി തന്നെ പല

ഈജിപ്തിലെ മമ്മികളെപ്പറ്റി കേട്ടിട്ടില്ലേ? മരണശേഷം വീണ്ടുമൊരു ജീവിതം ഉണ്ടെന്ന ചിന്തയിൽ ശരീരം സുഗന്ധലേപനങ്ങളും മറ്റു കെമിക്കലുകളും ഉപയോഗിച്ച് കേടു കൂടാതെ സൂക്ഷിക്കുന്ന മമ്മിഫൈയിങ് എന്ന രീതി ഈജിപ്റ്റിൽ മാത്രമല്ല നിലവിലുള്ളത്. ചിലപ്പോൾ മനുഷ്യന്റെ യാതൊരു വിധത്തിലുള്ള ഇടപെടലുകളും കൂടാതെ പ്രകൃതി തന്നെ പല ജീവികളെയും മമ്മിഫൈ ചെയ്ത് സൂക്ഷിക്കും. മഞ്ഞുപാളികൾക്കുള്ളിൽ അകപ്പെട്ട് മരണപ്പെട്ട മനുഷ്യന്റെ ശരീരവും മറ്റും കാലങ്ങൾക്ക് ശേഷം കേടുകൾ കൂടാതെ കണ്ടെടുക്കുന്നത് ഇത്തരത്തിൽ പ്രകൃതി തന്നെ ചെയ്ത മമ്മിഫൈയിങ് ആണ്.
പറഞ്ഞു വരുന്നത് ജോർജിയയിലെ വേക്രോസ് നഗരത്തിലെ സതേൺ ഫോറെസ്റ്റ് വേൾഡ് മ്യൂസിയം ആൻഡ് എൻവയമെന്റൽ സെന്ററിൽ കാണുന്ന അത്യപൂർവമായ ഒരു മമ്മിയെ പറ്റിയാണ്. നാൽപ്പത് വർഷത്തോളം ഒരു ഓക്ക് മരത്തിൽ താമസമാക്കിയ നായയാണ് അത്. മ്യൂസിയത്തിന്റെ പ്രധാന ആകർഷണവും അതു തന്നെയാണ്. നാൽപ്പത് വർഷമായി ഒരു മരത്തിൽ നായ താമസിക്കുമോ എന്നോർത്ത് അമ്പരക്കണ്ട. നായ മമ്മിഫൈ ചെയ്ത രൂപത്തിലാണുള്ളത്. സ്റ്റക്കി എന്നാണ് ഈ നായയ്ക്ക് പേര് നൽകിയിരിക്കുന്നത്. സത്യത്തിൽ നാൽപതല്ല, കഴിഞ്ഞ അറുപതോളം വർഷമായി ഈ മരത്തടിക്കുള്ളിലാണവൻ അന്തിയുറങ്ങുന്നത്.
സ്റ്റക്കി മരിച്ചിട്ട് അറുപതിലേറെ വർഷമായി. മരണശേഷമാണ് ഈ ഓക്ക് മരത്തടി അവന്റെ വീടാകുന്നതും ഫോറസ്റ്റ് വേൾഡ് മ്യൂസിയത്തിലേക്ക് തടി എത്തുന്നതും. 1980ൽ ജോര്‍ജിയയിലെ കാടിനുള്ളിലെ മരത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മരംവെട്ടുകാരാണ് സ്റ്റക്കിയുടെ ശരീരം കണ്ടെത്തുന്നത്. എങ്ങനെ ഈ നായ മരപ്പൊത്തിൽ അകപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളില്ല. ഓക്കു മരം മുറിച്ച് കഷ്ണങ്ങള്‍ ആക്കുന്നതിടയ്ക്കാണ് മരത്തിന്റെ 28 അടി മുകളിലെ ഭാഗത്ത് ഉള്ളിലായി കുടുങ്ങിക്കിടക്കുന്ന നായയുടെ ശരീരം ശ്രദ്ധയില്‍പ്പെടുന്നത്. കണ്ടെടുക്കുമ്പോൾ തന്നെ മമ്മിഫൈ ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു ശരീരം.
ഭക്ഷണത്തിനായി അണ്ണാനേയോ കിളിയെയോ മറ്റോ പിന്തുടർന്ന് വരുമ്പോൾ മരത്തിലേക്ക് ഓടിക്കയറുകയും അവിടെ കുടുങ്ങി മരണം സംഭവിച്ചതായിരിക്കാം എന്നുമാണ് നിഗമനം. പൊള്ളയായ മരത്തിന്റെ വീതികുറഞ്ഞഭാഗത്ത് കുടുങ്ങിപ്പോയ നായക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ദിവസങ്ങളോളം വെള്ളമോ ഭക്ഷണമോ ലഭിക്കാതെയാവണം സ്റ്റക്കി മരണപ്പെട്ടത് എന്നാണു കരുതുന്നത്. എന്നാൽ 20 വർഷത്തിന്റെ പഴക്കത്തോടെ സ്റ്റക്കിയുടെ ശരീരം കണ്ടെടുക്കുമ്പോഴും അത് അഴുകിയിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
ഓക്ക് മരത്തിടിയിലെ അനുകൂല സാഹചര്യങ്ങൾ തന്നെയാണ് പ്രകൃതിയാലുള്ള മമ്മി ഫൈയിങ് നടക്കുന്നതിനു കാരണമായത്. വലിയ പൊത്തുള്ള മരത്തിനുള്ളില്‍ വരണ്ട അവസ്ഥയാണുള്ളത്. പൊള്ളയായ മരത്തിനുള്ളില്‍ മുകളിലേക്കുള്ള വായു സഞ്ചാരം ഒരു 'ചിമ്മനി എഫക്ട്' ആയി പ്രവർത്തിച്ചത് കാരണമാകും നായയുടെ ശരീരം അഴുകി ദുർഗന്ധം പടരാതെ ജീവികളെ ശവശരീരം ഭക്ഷിക്കുന്നതിൽ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് ജോര്‍ജിയ മ്യൂസിയം അധികൃതര്‍ അനുമാനിക്കുന്നു. മാത്രമല്ല, ഓക്കു മരത്തില്‍ ഉണ്ടാകുന്ന ടാനിക് ആസിഡ് എന്ന ദ്രാവകം നായയുടെ തൊലി ഉണങ്ങി കട്ടിയുള്ളതാകാന്‍ സഹായിക്കുകയും ചെയ്തു.1980ൽ മമ്മിഫൈ ചെയ്യപ്പെട്ട നായയെ കണ്ടെടുത്ത ശേഷം 2002-ല്‍ ആണ് അതിനു സ്റ്റക്കി എന്ന പേരിട്ടത്.
English Summary : Stuckie the Mummified Dog in Georgia