കൂട്ടുകാർ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കിളിക്കൂട് ഏതാണ്? മിക്ക കൂടുകളും ഒരു കൈക്കുമ്പിളിൽ ഒതുക്കാവുന്നതായിരിക്കും. പക്ഷേ ഒത്ത രണ്ടു മനുഷ്യർ ഒന്നിനു മുകളിൽ ഒന്നായി കയറി നിന്നാലുള്ളത്ര ഉയരത്തിലുള്ള കൂട് കണ്ടിട്ടുണ്ടോ? അതും മരത്തിൽ കൂട്ടിയ കൂട്! പക്ഷികൾക്കിടയിൽ അങ്ങനെ കൂടുണ്ടാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടുകാർ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കിളിക്കൂട് ഏതാണ്? മിക്ക കൂടുകളും ഒരു കൈക്കുമ്പിളിൽ ഒതുക്കാവുന്നതായിരിക്കും. പക്ഷേ ഒത്ത രണ്ടു മനുഷ്യർ ഒന്നിനു മുകളിൽ ഒന്നായി കയറി നിന്നാലുള്ളത്ര ഉയരത്തിലുള്ള കൂട് കണ്ടിട്ടുണ്ടോ? അതും മരത്തിൽ കൂട്ടിയ കൂട്! പക്ഷികൾക്കിടയിൽ അങ്ങനെ കൂടുണ്ടാക്കുന്ന കൂട്ടരുമുണ്ട്. അമേരിക്കയുടെ ദേശീയ ചിഹ്നമാണ് ആ പക്ഷി: ബാൾഡ് ഈഗിൾ. മരത്തിൽ കൂടുകൂട്ടുന്ന പക്ഷികളിൽ ഏറ്റവും വലുതാണിത്. ഒരെണ്ണത്തിന് അഞ്ചു കിലോയോളം വരും ഭാരം. ചിറകു വിരിച്ചാൽ ആറടി മുതൽ എട്ടടി വരെയുണ്ടാകും നീളം. 

ലോകത്ത് ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷിയെന്ന റെക്കോർഡും ഇവയ്ക്കാണ്. കല്ലും കമ്പും തുടങ്ങി കിട്ടുന്നതെല്ലാം ഉപയോഗിച്ചാണ് ബാൾഡ് ഈഗിളുകളുടെ കൂടുനിർമാണം. ഒരു ടൺ വരെയുണ്ടാകും കൂടിന്റെ ഭാരം. 13 അടി വരെയാണ് ശരാശരി ഉയരം. കൂട്ടിന്റെ ഉൾവശത്തു മാത്രം എട്ട് അടിയോളം താഴ്ചയുണ്ടാകും. മരങ്ങൾക്കു മുകളിൽ ‘കൊട്ടാരങ്ങൾ’ നിർമിക്കുന്നവർ എന്നാണിവയുടെ വിശേഷണം തന്നെ. ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്കൂടെന്ന റെക്കോർഡ് യുഎസിൽ ഒഹായോയ്ക്കു സമീപം വെർമീലിയനിലെ ഒരു ബാൾഡ് ഈഗിൾ കൂടിനായിരുന്നു. 1890 മുതൽ 1925 വരെ അതവിടെയുണ്ടായിരുന്നു. ഒൻപതു മീറ്ററായിരുന്നു കൂടിന്റെ വീതി. 20 അടി താഴ്ച. രണ്ടു ടൺ ഭാരവും. 1925ലുണ്ടായ ഒരു കൊടുങ്കാറ്റിൽപ്പെട്ടു കൂട് തകർന്നു. പക്ഷേ കൂടിന്റെ ‘ഓർമയ്ക്ക്’ ഇതിന്റെ ഒരു മാതൃക സമീപത്തെ ഹോട്ടലിൽ നിർമിച്ചിട്ടുണ്ട്.

ADVERTISEMENT

വടക്കേഅമേരിക്കയിലെ ഗോത്രവർഗക്കാർ തങ്ങളുടെ വിവിധ ചടങ്ങുകൾക്ക് വിശിഷ്ട വസ്തുവെന്ന നിലയിൽ ഈ പരുന്തുകളുടെ തൂവൽ ഉപയോഗിക്കാറുണ്ട്. ജലാശയങ്ങൾക്കു സമീപം താമസിക്കാനാണ് ഇവയ്ക്കു താത്പര്യം. മാംസം മാത്രമേ കഴിക്കൂ; മീനാണ് ഇഷ്ട ഭക്ഷണം. ബാൾഡ് ഈഗിളുകളുടെ ‘മെനു’വിൽ പകുതിയും മീനാണെന്നു ചുരുക്കം. ചിലപ്പോൾ മീൻതീറ്റയുടെ അളവ് 90 ശതമാനം വരെയാകും. വേട്ടയാടി ഭക്ഷണം എത്തിക്കാൻ ഏറ്റവും എളുപ്പമുള്ള സ്ഥലമെന്ന നിലയിലാണ് കടൽത്തീരവും പുഴക്കരയുമൊക്കെ വീടു നിർമാണത്തിന് ഉപയോഗിക്കുന്നത്. 

കാടിനകത്താണെങ്കിൽ തറനിരപ്പിൽ നിന്നു 20 അടി വരെ ഉയരത്തിലേ ഇവ കൂടുകൾ കെട്ടും. അവിടെ ജീവിതം സുരക്ഷിതമാണല്ലോ! പക്ഷേ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ 125 അടി വരെ ഉയരത്തിലായിരിക്കും കൂടു നിർമാണം. അതായത്, ഒരു പത്തു നില കെട്ടിടത്തോളം ഉയരത്തിൽ! കാട്ടിലാണു താമസമെങ്കിൽ 20 വർഷം വരെ ശരാശരി ആയുർദൈർഘ്യമുണ്ടാകും ഇവയ്ക്ക്. എന്നാൽ ചിലത് 26 വർഷം വരെ ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടി വളർത്തുന്ന ബാൾഡ് ഈഗിളുകൾ പക്ഷേ കൂടുതൽ കാലം ജീവിച്ചിരുന്നതായാണു റിപ്പോർട്ടുകൾ – അത്തരത്തിൽ ഒരു പരുന്ത് ഉടമയ്ക്കൊപ്പം ജീവിച്ചത് 50 വർഷത്തോളവും. 

ADVERTISEMENT

ഇങ്ങനെയൊക്കെയാണെങ്കിലും 1700കളിൽ 50 ലക്ഷത്തോളമുണ്ടായിരുന്ന ബാൾഡ് ഈഗിളുകളുടെ എണ്ണം ഇന്നു വൻതോതിലാണു കുറഞ്ഞിരിക്കുന്നത്. അതിനു പ്രധാന കാരണം മനുഷ്യന്‍ തന്നെ. അമേരിക്കയിൽ 22 ശതമാനം ബാൾഡ് ഈഗിളുകളും വേട്ടക്കാരുടെ വെടിയേറ്റാണു ചാകുന്നത്. കെട്ടിടങ്ങളിലിടിച്ചും വലിച്ചുകെട്ടിയ വയറുകളിൽ കുരുങ്ങിയും 23% പരുന്തുകൾ ചാകുന്നു. 10 ശതമാനത്തിന്റെ ജീവനെടുക്കുന്നത് വൈദ്യുത കമ്പികളാണ്. 11 ശതമാനം വരുന്നവരെ വിഷം വച്ചും കൊലപ്പെടുത്തുന്നു. കീടനാശിനിയായ ഡിഡിടിയുടെ വൻതോതിലുള്ള ഉപയോഗവും ഇവയ്ക്കു തിരിച്ചടിയാകുന്നുണ്ട്. പരുന്തുകൾക്ക് കാത്സ്യം ഉൽപാദിപ്പിക്കാനുള്ള ശേഷി ഡിഡിടി കുറച്ചു. അങ്ങനെ മുട്ടത്തോടുകൾക്കു ബലം കുറഞ്ഞു. കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങും മുൻപേ മുട്ട പൊട്ടി ജീവൻ നഷ്ടമാകാൻ തുടങ്ങി. പ്രധാനമായും കുഞ്ഞുങ്ങളെ വേട്ടക്കാരിൽ നിന്നു രക്ഷിക്കുകയാണ് ബാൾഡ് ഈഗിളിന്റെ വമ്പൻ കൂടിന്റെ ദൗത്യം. എന്നിട്ടും ഈ പരുന്തുകളുടെ ജീവിതം ഭീഷണിയിലാണ്. അതിനു കാരണക്കാരാകട്ടെ, നാം മനുഷ്യരും!!

English Summary : Biggest nest in the world