ചിലന്തി എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് ഏറെയും. അവയുടെ രൂപം തന്നെയാണ് അതിനുള്ള കാരണവും. എന്നാൽ ആദ്യകാഴ്ചയിൽ തന്നെ ആർക്കും ഓമനിക്കാൻ തോന്നുന്നത്ര ഭംഗിയുള്ള ഒരു കുഞ്ഞൻ ചിലന്തിയിനത്തെ കണ്ടുപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഷെറിൽ ഹോളിഡേ എന്ന ഗവേഷക. നാല് മില്ലിമീറ്റർ മാത്രം വലിപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലന്തി എന്ന് കേൾക്കുമ്പോൾ തന്നെ  ഭയപ്പെടുന്നവരാണ് ഏറെയും. അവയുടെ രൂപം തന്നെയാണ്  അതിനുള്ള കാരണവും. എന്നാൽ ആദ്യകാഴ്ചയിൽ തന്നെ ആർക്കും ഓമനിക്കാൻ തോന്നുന്നത്ര ഭംഗിയുള്ള ഒരു കുഞ്ഞൻ ചിലന്തിയിനത്തെ കണ്ടുപിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഷെറിൽ ഹോളിഡേ എന്ന ഗവേഷക.

നാല് മില്ലിമീറ്റർ മാത്രം വലിപ്പം വരുന്ന ചിലന്തിയിനത്തെ തെക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് കണ്ടെത്തിയത്. ഓറഞ്ച് നിറത്തിലുള്ള കുഞ്ഞു മുഖവും  പച്ച നിറത്തിൽ തിളക്കമുള്ള കണ്ണുകളും കറുപ്പും വെളുപ്പും ഇടകലർന്ന വരകളുള്ള ശരീരവുമൊക്കെയായി ഇക്കൂട്ടത്തിലെ ആൺചിലന്തികൾ സുന്ദരന്മാർ തന്നെയാണ്. മഴവിൽ ചിലന്തി വർഗ്ഗത്തിൽപ്പെട്ട പുതിയൊരു  ഇനമാണ് ഇതെന്ന് ഷെറിൽ പറയുന്നു. പുതിയ ഇനത്തെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ  അന്വേഷണത്തിൽ പലയിടങ്ങളിലായി നാൽപതോളം ചിലന്തികളെ ഷെറിൽ കണ്ടെത്തിയിരുന്നു.

ADVERTISEMENT

ഭംഗിയുടെ കാര്യത്തിൽ  മുന്നിലായതുകൊണ്ട് തന്നെ  ലോകപ്രശസ്ത അനിമേഷൻ കാർട്ടൂൺ കഥാപാത്രമായ നീമോ എന്ന ക്ലൗൺഫിഷിന്റെ  പേരാണ്  ഇവയ്ക്ക് നൽകിയിരിക്കുന്നത്. മറേറ്റസ് എന്ന് ജനുസ്സിൽപ്പെട്ടതായതിനാൽ മുഴുവൻ പേര് മറേറ്റസ് നീമോ. നിറം ഉപയോഗിച്ചാണ് ഇവ ഇണകളെ ആകർഷിക്കുന്നത് എന്നും ഗവേഷക പറയുന്നു.  

മനോഹരമായ രൂപത്തിനു പുറമേ പെൺ വർഗ്ഗത്തെ ആകർഷിക്കാൻ നൃത്തം ചെയ്യുന്നതും മഴവിൽ ചിലന്തികളുടെ പ്രത്യേകതയാണ്. പെൺ ചിലന്തിയെ കാണുമ്പോൾ നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിൽ കാലുകൾ ചലിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.

ADVERTISEMENT

English Summary : Found new species peacock spider named Pixar character Nemo