ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ നടന്ന വിശ്വസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് യൂണിവേഴ്സ് മൽസരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ചണ്ഡിഗഡിൽ നിന്നുള്ള 21 വയസ്സുകാരി മോഡൽ ഹർനാസ് സന്ധു കിരീടം ചൂടിയതറിഞ്ഞുകാണുമല്ലോ. 21 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ നടന്ന വിശ്വസുന്ദരിയെ തീരുമാനിക്കാനുള്ള മിസ് യൂണിവേഴ്സ് മൽസരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ചണ്ഡിഗഡിൽ നിന്നുള്ള 21 വയസ്സുകാരി മോഡൽ ഹർനാസ് സന്ധു കിരീടം ചൂടിയതറിഞ്ഞുകാണുമല്ലോ. 21 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. ഇത് ഇന്ത്യക്കാർ നേടുന്ന മൂന്നാം കിരീടവുമാണ്. 1994 ൽ സുസ്മിത സെന്നും 2000 ൽ ലാറാദത്തയുമാണ് ഇന്ത്യയിൽ നിന്ന് മുൻപ് വിശ്വസുന്ദരിപ്പട്ടം നേടിയവർ.

ADVERTISEMENT

മിക്ക മൽസരങ്ങൾക്കും സമ്മാനങ്ങളുണ്ടാകുമല്ലോ. എന്താണു മിസ് യൂണിവേഴ്സ് ആയാലുള്ള ഗുണം ? എത്രയാണു മൽസരത്തിന്റെ സമ്മാനത്തുക?

രണ്ടരലക്ഷം യുഎസ് ഡോളറാണു മിസ് യൂണിവേഴ്സിന്റെ സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 1.8 കോടി രൂപ വരുമിത്. ഇതുകൂടാതെ ഒരു വലിയ പ്രതിമാസ തുക ഒരു വർഷത്തേക്കു കിട്ടുമെന്നും അഭ്യൂഹമുണ്ട്. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയിൽ വയ്ക്കാനുള്ള അവസരമാണ്. 1770 വജ്രങ്ങൾ പതിച്ച ഈ കിരീടത്തിനു കോടികൾ വിലമതിക്കും. ഇതു തന്നുവിടുകയൊന്നുമില്ല. എന്നാൽ മിസ് യൂണിവേഴ്സ് സംഘടന അംഗീകരിച്ചിട്ടുള്ള ഒരുപിടി ചടങ്ങുകളിൽ ഈ കിരീടം വച്ചുകൊണ്ടു വിശ്വസുന്ദരിക്കു പോകാം.

ADVERTISEMENT

ന്യൂയോർക്ക് നഗരത്തിൽ മിസ് യൂണിവേഴ്സ് അപ്പാ‍ർട്മെന്റിൽ ഒരു വർഷം സൗജന്യമായി വസിക്കാനും വിശ്വസുന്ദരിക്ക് അവസരം ലഭിക്കും. ഒട്ടേറെ സൗകര്യങ്ങുള്ള ആഢംബര വീടാണിത്. കൂടാതെ അസിസ്റ്റന്റുമാരും മേക്കപ്പ്മാൻമാരുമുൾപ്പെടെ പ്രഫഷനലുകളുടെ ഒരു ടീമിനെയും വിശ്വസുന്ദരിക്ക് ലഭിക്കും. മുന്തിയ നിലവാരത്തിലുള്ള മേക്കപ്പ്, കേശസംരക്ഷണ ഉത്പന്നങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ തുടങ്ങിയവയൊക്കെയും ഒരുവർഷത്തേക്ക് ഇവർക്ക് ലഭിക്കും. കൂടാതെ വൻകിട ചടങ്ങുകൾ, സിനിമകളുടെയും മറ്റും സ്ക്രീനിങ് ചടങ്ങുകൾ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള ക്ഷണവും വിശ്വസുന്ദരിയെതേടി വരും. ലോകമെമ്പാടും സൗജന്യമായി യാത്ര,സൗജന്യ താമസ–ഭക്ഷണ ഫീസുകൾ തുടങ്ങിയവയും കിട്ടും.

ADVERTISEMENT

ഇതിനെല്ലാമപ്പുറം, മോഡലിങ്, സിനിമ, കല തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് വലിയ അവസരങ്ങൾ മിസ് യൂണിവേഴ്സ് പട്ടം സമ്മാനിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഇതിനു മുൻപ് മിസ് യൂണിവേഴ്സായ സുസ്മിത സെന്‍, ലാറാ ദത്ത തുടങ്ങിയവർക്ക് ബോളിവു‍‍ഡിൽ നിന്നൊക്കെ മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു.

English summary : Rewards Given To Miss Universe