സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നതായി കരുതപ്പെടുന്നു. എന്നാൽ കാമുവലീവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നതായി കരുതപ്പെടുന്നു. എന്നാൽ കാമുവലീവ അങ്ങനെയെത്തിയതല്ല. മറിച്ച് ഈ പാറക്കഷണം ചന്ദ്രനിൽ നിന്ന് അടർന്നു തെറിച്ചതാണെന്നാണ് ശാസ്ത്രജ്ഞരുടെ ശക്തമായ നിഗമനം. 

ADVERTISEMENT

ഹവായിയൻ ഭാഷയിലെ വാക്കാണു കാമുവലീവ എന്നത്. തനിയെ സഞ്ചരിക്കുന്ന കുട്ടി എന്നതാണ് ഈ വാക്കിന്റെ അർഥം. ഹവായിയിൽ അത്യാധുനികമായ ടെലിസ്കോപ് ശൃംഖല സ്ഥിതി ചെയ്യുന്നതിനാൽ പല ബഹിരാകാശ വസ്തുക്കളെയും ഇവിടെ കണ്ടുപിടിക്കാറുണ്ട്. ഇവയിൽ പലതിനും ഹവായിയൻ ഭാഷയിൽ നിന്നു രസകരമായ പേരും ലഭിക്കും. ഔമുവാമുവ എന്നൊരു വിചിത്രവസ്തുവിനെയും ഇവിടെ പണ്ടു കണ്ടെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ADVERTISEMENT

നമ്മുടെ കാമുവലീവയെയും ഇവിടെയാണു കണ്ടെത്തിയത്. 2016ൽ ആയിരുന്നു ഈ കണ്ടെത്തൽ. ഏപ്രിൽ മാസത്തിലാണ് ഇതിനെ ആകാശത്തു ടെലിസ്കോപ് ഉപയോഗിച്ച് ദർശിക്കാൻ കഴിയുന്നത്. നഗ്നനേത്രങ്ങളിലോ, സാധാരണ ടെലിസ്കോപ്പുകളിലോ ഇതു വെട്ടപ്പെടില്ല. വലിയ ഒരു മലയുടെ വലുപ്പമുള്ള ഈ പാറയ്ക്ക് 200 അടിയോളം വിസ്തീർണമുണ്ട്. ഭൂമിയിൽ നിന്ന് 1.3 കോടി കിലോമീറ്ററോളം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. യുഎസിലെ അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കാമുവലീവയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തിയത്. ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ കാമുവലീവയുടെ ഉപരിതലത്തിനു ചന്ദ്രനിലെ പാറക്കെട്ടുകളുമായി നല്ല സാമ്യമുണ്ട്. ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ നിന്നു പാറക്കഷ്ണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഘടനാപരമായി ഇതിനോട് സാമ്യം പുലർത്തുന്നവയാണ് ഈ പാറക്കഷ്ണങ്ങൾ.

ADVERTISEMENT

അതുപോലെ തന്നെ കാമുവലീവയുടെ സൂര്യനു ചുറ്റുമുള്ള ഭ്രമണപഥവും ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണപഥവും വലിയ സാമ്യം പുലർത്തുന്നു.സാധാരണ ഗതിയിൽ ഛിന്നഗ്രഹങ്ങൾക്ക് ഇത്ര സുവ്യക്തമായ ഒരു ഭ്രമണപഥമുണ്ടാകുന്നത് അപൂർവമാണെന്ന് പദ്ധതിയിൽ ഭാഗഭാക്കായ ഇന്ത്യൻ വംശജ രേണു മൽഹോത്ര പറയുന്നു. ചന്ദ്രനിൽ നിന്ന് എങ്ങനെയാകാം കാമുവലീവ അടർന്നുപോയത്? പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രബലമായ കാരണമായി പറയപ്പെടുന്നത് മറ്റൊരു ഛിന്നഗ്രഹം ഇടിച്ചുവെന്നതാണ്. ചന്ദ്രനിൽ നേരത്തെ ഒരുപാടു തവണ ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിൽ പ്രകടമായി കാണപ്പെടുന്ന ഗർത്തങ്ങൾ പലതും ഇങ്ങനെ കൂട്ടിയിടിയിൽ ഉണ്ടായതാണ്. ഇത്തരമൊരു ആദിമകാല കൂട്ടിയിടിയിലാകാം കാമുവലീവയും ഉദ്ഭവിച്ചത്.

English summary:  Kamo`oalewa the Asteroid might be a lost fragment of the moon