അപേക്ഷകർ 10 ലക്ഷം: ഒരേയൊരു മിസ്.വേൾഡ് കിട്ടുന്നത് പത്തുകോടി, അമൂല്യ രത്നകിരീടം
പ്യൂർട്ടോ റിക്കയിൽ നടന്ന മിസ് വേൾഡ് മത്സരത്തിന്റെ ഫലങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു. പോളണ്ടിൽ നിന്നുള്ള സൗന്ദര്യറാണിയായ കാരലീന ബെയലാവ്സ്ക ഇത്തവണത്തെ മിസ് വേൾഡായി അവരോധിക്കപ്പെട്ടു. ഇത്തവണത്തെ മിസ് യൂണിവേഴ്സ് വിജയി ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ്. എന്നാൽ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനസ

പ്യൂർട്ടോ റിക്കയിൽ നടന്ന മിസ് വേൾഡ് മത്സരത്തിന്റെ ഫലങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു. പോളണ്ടിൽ നിന്നുള്ള സൗന്ദര്യറാണിയായ കാരലീന ബെയലാവ്സ്ക ഇത്തവണത്തെ മിസ് വേൾഡായി അവരോധിക്കപ്പെട്ടു. ഇത്തവണത്തെ മിസ് യൂണിവേഴ്സ് വിജയി ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ്. എന്നാൽ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനസ വാരണാസിക്ക് പതിനൊന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ റണ്ണർ അപ്പ് ആയ മിസ്. യുഎസ്എ ശ്രീ സൈനി ഇന്ത്യൻ വംശജയാണ്.
മിസ് വേൾഡ് മത്സരം വിജയിക്കുന്നവർക്ക് പത്തുകോടിയോളം തുക സമ്മാനമായി ലഭിക്കും. അതുപോലെ തന്നെ വളരെ വിലപിടിപ്പുള്ള കിരീടം മിസ് വേൾഡ് ആയിരിക്കുന്ന കാലയളവിൽ വയ്ക്കാൻ ഇവർക്കു സാധിക്കും. ലോകമെങ്ങും നടക്കുന്ന പല ചടങ്ങുകളിലും ഇവർക്ക് ക്ഷണമുണ്ടാകും. ഇതിനായി സൗജന്യമായി വിമാനയാത്ര, താമസം തുടങ്ങിയവ ലഭിക്കും. അതുപോലെ തന്നെ ആഭരണങ്ങൾ, ബ്രാൻഡഡ് ഡ്രസുകൾ, പ്രമുഖ സ്റ്റൈലിസ്റ്റുകൾ, ബ്യൂട്ടീഷ്യൻമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങിയവരുടെയൊക്കെ സേവനം ഇവർക്കു സൗജന്യമായി ലഭിക്കും.
1951ലാണ് ആദ്യമായി മിസ് വേൾഡ് മത്സരം സംഘപ്പിച്ചത്. ബ്രിട്ടനിൽ എറിക് മോർലി എന്ന വ്യക്തിയാണ് ഈ മത്സരത്തിനു സംഘാടനം നിർവഹിച്ചത്. അതിനു ശേഷം മിസ്‌വേൾഡ് ലോകത്തിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായി മാറി. ബിഗ് ഫോർ എന്നറിയപ്പെടുന്ന 4 വമ്പൻ രാജ്യാന്തര സൗന്ദര്യങ്ങളിലൊന്നാണു മിസ് വേൾഡ്. മിസ് യൂണിവേഴ്സ്, മിസ് ഇന്റർനാഷനൽ, മിസ് എർത്ത് എന്നിവയാണ് മറ്റുള്ളവ. മിസ് വേൾഡ് മൽസരം കോടിക്കണക്കിന് ആളുകൾ ടിവിയിൽ കാണാറുണ്ടെന്നാണു കണക്ക്.
നമ്മുടെ രാജ്യത്ത് മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്നയാൾക്കാണല്ലോ മിസ് വേൾഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഓരോ രാജ്യത്തും ഇങ്ങനെ ദേശീയ സൗന്ദര്യമത്സരങ്ങളുണ്ട്. പത്തു ലക്ഷത്തോളം വനിതകൾ ഓരോ വർഷവും മിസ് വേൾഡ് മത്സരത്തിനു പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ അപേക്ഷ നൽകും. വെനസ്വേല, ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതൽ മിസ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുള്ള രാജ്യങ്ങൾ. ഇരു രാജ്യങ്ങളും 6 വീതം കിരീടങ്ങൾ നേടിയിട്ടുണ്ട്. യൂറോപ്പാണ് ഏറ്റവും കൂടുതൽ മിസ് വേൾഡുമാർക്കു ജനനം കൊടുത്ത വൻകര. 25 മിസ് വേൾഡുമാർ ഇവിടെ നിന്നു വന്നിട്ടുണ്ട്. സ്വീഡനിൽ നിന്നുള്ള കിക്കി ഹക്കാൻസനാണ് ആദ്യമായി മിസ് വേൾഡായത്. ഏറ്റവും കൂടുതൽ കാലം ഈ കിരീടം വഹിച്ചതും ഇവർ തന്നെ. 16 മാസത്തോളം ഇവർ അതു വഹിച്ചു.
ഒട്ടേറെ പ്രശസ്ത നടിമാരും മിസ് വേൾഡ് വേദിയിലെത്തിയിട്ടുണ്ട്. 1986ൽ മിസ് വേൾഡ് റണ്ണർ അപ്പായ ഹാലി ബറി, 1998ൽ മിസ് വേൾഡ‍് കിരീടം നേടിയ ഐശ്വര്യ റായ് തുടങ്ങിയവരൊക്കെ ഇതിന് ഉദാഹരണം. 11 മിസ് വേൾഡ് മത്സരാർഥികൾ ജയിംസ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജമൈക്കയിൽ നിന്നായിരുന്നു തൊട്ടുമുൻപുള്ള മിസ് വേൾഡായ ടോണി ആൻ സിങ് വരുന്നത്. ഇന്ത്യയിൽ നിന്ന് അവസാനം മിസ് വേൾഡ‍് കിരീടം നേടിയത് 2017ലാണ്. മാനുഷി ഛില്ലറാണ് ഇതു നേടിയത്. 1966ൽ റീത്ത ഫാരിയയാണ് മിസ് ഇന്ത്യയായ ആദ്യ വ്യക്തി.പ്രിയങ്ക ചോപ്ര, യുക്ത മുഖി, ഡയാന ഹെയ്ഡൻ, ഐശ്വര്യ റായ് എന്നിവരാണ് മിസ് വേൾഡ് നേടിയ മറ്റുള്ള ഇന്ത്യക്കാർ.
English Summary : Miss world prize money