ലോകത്തിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന രാജ്യം ഇന്ത്യയല്ല; മഴക്കാടുകൾ തിങ്ങിനിറഞ്ഞ ആ രാജ്യം
മൺസൂൺ മഴക്കാലമാണല്ലോ ഇപ്പോൾ. തിമിർത്തുപെയ്യുകയാണ് മഴ. സുഖകരമായ കാലാവസ്ഥയ്‌ക്കൊപ്പം തന്നെ കെടുതികളും രോഗങ്ങളുമുണ്ട്. ഭൂമിയിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന പ്രദേശം ഇന്ത്യയിലാണെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മേഘങ്ങളുടെ വീടെന്ന് അർഥമുള്ള മേഘാലയ സംസ്ഥാനത്തെ ഈസ്റ്റ് ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന

മൺസൂൺ മഴക്കാലമാണല്ലോ ഇപ്പോൾ. തിമിർത്തുപെയ്യുകയാണ് മഴ. സുഖകരമായ കാലാവസ്ഥയ്‌ക്കൊപ്പം തന്നെ കെടുതികളും രോഗങ്ങളുമുണ്ട്. ഭൂമിയിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന പ്രദേശം ഇന്ത്യയിലാണെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മേഘങ്ങളുടെ വീടെന്ന് അർഥമുള്ള മേഘാലയ സംസ്ഥാനത്തെ ഈസ്റ്റ് ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മൗസിൻറാമാണ് ആ പ്രദേശം. 11,871 മില്ലിമീറ്റർ മഴയാണ് മൗസിൻറാമിലെ വാർഷിക മഴപ്പെയ്ത്തിന്റെ തോത്. മൗസിൻറാമിന് മുൻപ് ഈ റെക്കോർഡ് മേഘാലയയിലെ തന്നെ മറ്റൊരു പ്രദേശമായ ചിറാപുഞ്ചിക്കായിരുന്നു. 11,777 മില്ലിമീറ്ററാണ് ഇവിടത്തെ മഴപ്പെയ്ത്തിന്റെ തോത്. മൺസൂൺ കാലഘട്ടത്തിൽ 15 മുതൽ 20 ദിവസങ്ങൾ വരെ തുടർച്ചയായും ഇവിടെ മഴ പെയ്യാറുണ്ട്.
എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഇന്ത്യയല്ല. തെക്കൻ അമേരിക്കൻ രാജ്യമായ കൊളംബിയയാണ് ആ റെക്കോർഡിനുടമയായ രാജ്യം. വർഷത്തിൽ 3240 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്യുന്നത്. രാജ്യത്ത് ചിലമേഖലകളിൽ സ്ഥിരമായി പ്രളയവുമുണ്ടാകാറുണ്ട്. പസിഫിക് സമുദ്രത്തോടു ചേർന്നുള്ള കൊളംബിയൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ. ധാരാളം മഴക്കാടുകളും കൊളംബിയയിലുണ്ട്.
മൗസിൻ റാമും ചിറാപുഞ്ചിയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ടൂട്ടുനെൻഡോ സ്ഥിതി ചെയ്യുന്നതും കൊളംബിയയിലാണ്. ഇവിടെ 2 മഴസീസണുകണാണുള്ളത്. വർഷം മുഴുവൻ ഇവിടെ മഴയാണ്. 11770 മില്ലിമീറ്ററാണ് വാർഷിക മഴപ്പെയ്ത്തിന്റെ തോത്. കൊളംബിയയിലെ ക്വിബ്‌ഡോ ജില്ലയിലാണ് ടൂട്ടുനെൻഡോ സ്ഥിതി ചെയ്യുന്നത്. കൊളംബിയ കൂടാതെ സാവോ ടോം, പാപ്പുവ ന്യൂഗിനി, സോളമൻ ദ്വീപുകൾ, പാനമ, കോസ്റ്ററിക, മലേഷ്യ, ബ്രൂണെ, ഇന്തൊനീഷ്യ, ബംഗ്ലദേശ് തുടങ്ങിയിടങ്ങളിലും വൻ മഴപ്പെയ്ത്താണ്.
Content Summary : The country with most rainfall in the world