12 മനുഷ്യർ ഇതുവരെ ചന്ദ്രോപരിതലത്തിൽ നടന്നിട്ടുണ്ട്. ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. ചന്ദ്രനിൽ അപ്പാടെ വെടിമരുന്നിന്റെ മണമാണ്. ചന്ദ്രനിലേക്ക് യുഎസ് അവസാനം നടത്തിയ മനുഷ്യയാത്രയായ അപ്പോളോ 17ന്റെ അമരക്കാരനായ ജാക്ക് ഷ്മിറ്റ് ഇതു വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന ശേഷമുള്ള കരിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 മനുഷ്യർ ഇതുവരെ ചന്ദ്രോപരിതലത്തിൽ നടന്നിട്ടുണ്ട്. ഇവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. ചന്ദ്രനിൽ അപ്പാടെ വെടിമരുന്നിന്റെ മണമാണ്. ചന്ദ്രനിലേക്ക് യുഎസ് അവസാനം നടത്തിയ മനുഷ്യയാത്രയായ അപ്പോളോ 17ന്റെ അമരക്കാരനായ ജാക്ക് ഷ്മിറ്റ് ഇതു വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന ശേഷമുള്ള കരിഞ്ഞ വെടിമരുന്നിന്റെ മണമായിരുന്നു ചന്ദ്രനിൽ തങ്ങൾക്ക് അനുഭവപ്പെട്ടതെന്നാണ് ഷ്മിറ്റ് പറഞ്ഞത്.

ഒരു യാത്രികരും ചന്ദ്രോപരിതലത്തിൽ വച്ച് തങ്ങളുടെ ഹെൽമറ്റ് ഊരി മണം പിടിച്ചിട്ടില്ല. തങ്ങളുടെ സ്പേസ് സ്യൂട്ടുകളിൽ പറ്റിപ്പിടിച്ച ചന്ദ്രനിലെ പൊടിയുടെ അംശങ്ങളില്‍ നിന്നും ചന്ദ്രനിൽ നിന്നു തിരികെ കൊണ്ടുവന്ന പാറക്കഷ്ണങ്ങളിൽ നിന്നുമാണ് ഈ മണം അവർ അനുഭവിച്ചറിഞ്ഞത്. ബഹിരാകാശത്തെ ഗന്ധത്തിൽ നിന്നു വളരെ വ്യത്യാസമുണ്ട് ചന്ദ്രനിലെ ഗന്ധത്തിനെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോഹാംശമുള്ള മണമാണ് ബഹിരാകാശത്ത്. ചന്ദ്രനിലെ വെടിമരുന്നിന്റെ ഗന്ധം അവിടത്തെ മണ്ണിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. ഈ മണ്ണിലടങ്ങിയ ലവണങ്ങളാണ് ഇതിനു വഴിവയ്ക്കുന്നത്.

ADVERTISEMENT

ചന്ദ്രന്റെ ഉത്പത്തി എങ്ങനെയാണെന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങളുണ്ട്. തിയ എന്നൊരു ബഹിരാകാശ വസ്തു ആദിമ ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രനുണ്ടായതെന്ന വിശ്വാസം ശാസ്ത്രലോകത്ത് പ്രബലമാണ്. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ കിട്ടിയിട്ടുമുണ്ട്.

ചന്ദ്രോപരിതലത്തിന്റെ രാസഘടനയുടെ 45 സതമാനവും സിലിക്കയാണ്.അലുമിന (15–24 ശതമാനം), ലൈം, അയൺ ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ്, സോഡിയം ഓക്സൈഡ് തുടങ്ങിയവയും ഘടനയിലുണ്ട്. സൗരയൂഥത്തിലെ സ്വാഭാവിക ഗ്രഹ ഉപഗ്രഹങ്ങളിൽ വലുപ്പം കൊണ്ട് അഞ്ചാം സ്ഥാനത്താണ് ചന്ദ്രൻ. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമീഡ്, കലിസ്റ്റോ, ലോ, ശനിയുടെ ടൈറ്റൻ എന്നീ ഉപഗ്രഹങ്ങളാണു ചന്ദ്രനു മുന്നിലുള്ളത്.

ADVERTISEMENT

Content Highlight -  Moon smell like gunpowder | Lunar surface smell | Apollo 17 mission | Moon soil composition | Origin of the moon | Wonder World | Padhippura

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT