തലയിൽ പാമ്പുകിരീടവുമായി ഒരു യോദ്ധാവ്; വിചിത്ര മയൻ പ്രതിമ
മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഒരു വിചിത്ര പ്രതിമ കണ്ടെത്തി പുരാവസ്തു ഗവേഷകർ. 1000 വർഷം പഴക്കമുള്ള പ്രതിമ യൂക്കാട്ടനിലെ ചിച്ചൻ ഇറ്റ്‌സയിലുള്ള ഒരു ആരാധനാലയത്തിന്റെ ബേസ്‌മെന്‌റിൽ നിന്നാണ് ഇതു കണ്ടെത്തിയത്.പാമ്പിന്റെ ആകൃതിയിലുള്ള ഒരു ഹെൽമറ്റ് ധരിച്ച ഒരു യോദ്ധാവിന്റെ തലയാണ് പ്രതിമ. 33 സെന്‌റിമീറ്റർ

മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഒരു വിചിത്ര പ്രതിമ കണ്ടെത്തി പുരാവസ്തു ഗവേഷകർ. 1000 വർഷം പഴക്കമുള്ള പ്രതിമ യൂക്കാട്ടനിലെ ചിച്ചൻ ഇറ്റ്‌സയിലുള്ള ഒരു ആരാധനാലയത്തിന്റെ ബേസ്‌മെന്‌റിൽ നിന്നാണ് ഇതു കണ്ടെത്തിയത്.പാമ്പിന്റെ ആകൃതിയിലുള്ള ഒരു ഹെൽമറ്റ് ധരിച്ച ഒരു യോദ്ധാവിന്റെ തലയാണ് പ്രതിമ. 33 സെന്‌റിമീറ്റർ പൊക്കവും 28 സെന്‌റിമീറ്റർ വീതിയുമുള്ള ഈ പ്രതിമയ്ക്ക് ഒരു ചെറിയ പൊട്ടൽ ഒഴിച്ചാൽ കാര്യമായ തകരാറുകളില്ല. ഒരു പക്ഷേ പണ്ടൊരു പൂർണകായ പ്രതിമയുടെ ഭാഗമായിരിക്കാം ഈ തലയെന്ന് ഗവേഷകർ കരുതുന്നു.
ഒൻപതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയിൽ പ്രാബല്യത്തിലിരുന്ന സംസ്‌കാരമാണ് ചിച്ചൻ ഇറ്റ്‌സയിലേത്. 740 ഏക്കറിലധികം സ്ഥലത്ത് ഈമേഖല സ്ഥിതി ചെയ്തു. ചിച്ചൻ ഇറ്റ്‌സയുടെ കേന്ദ്രഭാഗത്തായി 30 മീറ്റർ ഉയരമുള്ള ഒരു പിരമിഡുമുണ്ട്. ഈ മേഖലയിൽ ധാരാളം പ്രാചീന മയൻ ആരാധനാലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ഒരു കളിസ്ഥലവും ജ്യോതിശ്ശാസ്ത്ര നിരീക്ഷണകേന്ദ്രവും ഇവിടെയുണ്ടായിരുന്നു. ചിച്ചൻ ഇറ്റ്‌സ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
എഡി 250 മുതൽ 1697 വരെയുള്ള കാലഘട്ടത്തിൽ കേന്ദ്ര അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്ത സംസ്‌കാരമാണ് മയൻ സംസ്‌കാരം. ഇന്നത്തെ മെക്‌സിക്കോ, ഗ്വാട്ടിമാല, ബെലീസ് എന്നീ രാജ്യങ്ങളും ഹോണ്ടുറാസിന്‌റെയും എൽ സാൽവദോറിന്‌റെയും ഭാഗങ്ങളും ഈ സംസ്‌കാരത്തിനു കീഴിൽ ഉൾപ്പെടും. ഗണിതശാസ്ത്രത്തിലും കലണ്ടർ നിർമാണത്തിലും ജ്യോതിശ്ശാസ്ത്രത്തിലുമൊക്കെ മയൻ സംസ്‌കാരം മികവു പുലർത്തി.