മനുഷ്യരുടെ ചരിത്രത്തിലുടനീളം വിവിധ തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുത്തുകൾ കോർത്തുള്ള മാലകളും മറ്റും ഇക്കൂട്ടത്തിൽപെടും. മധ്യകാല ശിലായുഗം മുതൽക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളും മറ്റും മനുഷ്യർ അണിഞ്ഞു വന്നിരുന്നു. ഇപ്പോൾ യുഎസിലെ വ്യോമിങ് സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരുടെ ചരിത്രത്തിലുടനീളം വിവിധ തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുത്തുകൾ കോർത്തുള്ള മാലകളും മറ്റും ഇക്കൂട്ടത്തിൽപെടും. മധ്യകാല ശിലായുഗം മുതൽക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളും മറ്റും മനുഷ്യർ അണിഞ്ഞു വന്നിരുന്നു. ഇപ്പോൾ യുഎസിലെ വ്യോമിങ് സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറായ ടോഡ് സുറോവെലിന്റെ നേതൃത്വത്തിലുള്ള സംഘം അസ്ഥികളിൽ നിന്നു നിർമിച്ച കുറച്ചു മുത്തുകൾ കണ്ടെത്തി.

യുഎസിലെ ലാ പ്രെലെ മാമ്മോത്ത് സൈറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്.13000 വർഷത്തോളം ഇവയ്ക്ക് പഴക്കം കണക്കാക്കുന്നു. അമേരിക്കൻ വൻകരകളിൽ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള മുത്തുകളാണിവ. ഏകദേശം 7 മില്ലിമീറ്റർ നീളവും 1.6 മില്ലിമീറ്റർ വ്യാസവുമുള്ളതാണ് ഈ മുത്തുകൾ. ഇത് മനുഷ്യനിർമിതമല്ലെന്നും ആദിമകാലത്തെ ഏതോ മാംസാഹാരിയായ ജീവി ബാക്കി വച്ച അവശിഷ്ടമാണ് ഇതെന്നുമായിരുന്നു ആദ്യം ഗവേഷകരുടെ നിഗമനം. എന്നാൽ ഈ മേഖലയിൽ മാംസാഹാരികളായ മൃഗങ്ങൾ കുറവായതിനാലും ഈ മേഖലയിൽ നിന്നു ആഭരണങ്ങൾ ഉൾപ്പെടെ സാംസ്‌കാരിക പ്രാധാന്യമുള്ള വസ്തുക്കൾ നേരത്തെയും കണ്ടെത്തിയിട്ടുള്ളതിനാലും തങ്ങളുടെ നിഗമനം ഗവേഷകർ മാറ്റുകയാണുണ്ടായത്.

ADVERTISEMENT

മനുഷ്യനായ ഒരു ശിൽപിയുടെ കരവിരുത് കാട്ടുന്ന അടയാളങ്ങളും ഈ മുത്തിലുണ്ട്. കല്ലുകളോ പല്ലുകളോ ഉപയോഗിച്ചാകാം ഇവ നിർമിച്ചതെന്നു ശാസ്ത്രജ്ഞർ പറയുന്നു. പ്രായംകുറഞ്ഞ ഒരു മാമ്മോത്തിന്റെ ഫോസിൽ കണ്ടെത്തിയ മേഖലയാണ് ലാ പ്രെലെ. അസ്ഥികളിൽ നിന്നുള്ള കൊളാജൻ വിലയിരുത്തി നടത്തുന്ന സൂംസ് എന്ന പരീക്ഷണത്തിലൂടെയാണ് എല്ലുകളുടെ പ്രായവും മറ്റു വിവരങ്ങളും ശാസ്ത്രജ്ഞർ മനസ്സിലാക്കിയത്.

English Summary:

A pearl made of bone! 13000 years old, found in US

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT