രണ്ടു തലച്ചോറുള്ള ജീവികളെന്നായിരുന്നു സെറാപോഡുകളെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. 10 കോടി വർഷം മുൻപ് ജീവിച്ച സോറോപോഡ് ദിനോസറുകളാണ്. വലിയ ജീവികളാണെങ്കിലും ചെറിയ തലച്ചോറുകളായിരുന്നു ഇവയ്ക്ക്. നീളമുള്ള വാലിന്റെ അറ്റത്തും തലച്ചോർ പോലെയുള്ള ഒരു ഘടനയുണ്ടായിരുന്നു. ഇതാണ് ഇവയ്ക്ക് രണ്ട് തലച്ചോറുണ്ടെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു തലച്ചോറുള്ള ജീവികളെന്നായിരുന്നു സെറാപോഡുകളെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. 10 കോടി വർഷം മുൻപ് ജീവിച്ച സോറോപോഡ് ദിനോസറുകളാണ്. വലിയ ജീവികളാണെങ്കിലും ചെറിയ തലച്ചോറുകളായിരുന്നു ഇവയ്ക്ക്. നീളമുള്ള വാലിന്റെ അറ്റത്തും തലച്ചോർ പോലെയുള്ള ഒരു ഘടനയുണ്ടായിരുന്നു. ഇതാണ് ഇവയ്ക്ക് രണ്ട് തലച്ചോറുണ്ടെന്ന വിശ്വാസത്തിന് കാരണമായത്.

എന്നാൽ പിന്നീടുള്ള ഗവേഷണങ്ങൾ വാലറ്റത്തുള്ളത് ഇവയുടെ നട്ടെല്ലിന്റെ ഒരു ഭാഗം വികസിച്ചതാണെന്നു കണ്ടെത്തി. സോറോപോഡുകളുടെ വാലിന്റെയും പിൻകാലുകളുടെയും ചലനങ്ങൾ നിയന്ത്രിച്ചത് ഈ ഭാഗമാണ്. വലിയ കഴുത്തുള്ള ദിനോസറുകളാണ് സോറോപോഡ് ദിനോസറുകൾ. ഇവയുടെ തലയ്ക്ക് മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ചു വലുപ്പം വളരെ കുറവാണ്. നീളമുള്ള വാലുകളും തൂണുകൾ പോലെയുള്ള നാലു കാലുകളും ഇവയ്ക്കുണ്ട്. ഭൂമിയിൽ ഇതുവരെ ജീവിച്ച മൃഗങ്ങളിൽ വച്ച് ഏറ്റവും വലുപ്പം കൂടിയവയാണ് ഇവ. 

ADVERTISEMENT

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സെറാപോഡുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട്. 2021ൽ മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു മേഖലയിലുള്ള ചുണ്ണാമ്പുകല്ലുകളിൽ നിന്ന് ഇവയുടെ അസ്ഥി കിട്ടിയിരുന്നു. സോറോപോഡുകളിൽ തന്നെയുള്ള ടൈറ്റനോസർ എന്ന ഉപവിഭാഗത്തിലെ മൃഗങ്ങളുടേതാണ് അസ്ഥികൾ.ടൈറ്റനോസർ ഫോസിൽ കണ്ടെത്തപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമായി ഇതോടെ മേഘാലയ മാറി. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ് മറ്റുള്ളവ. ടൈറ്റനോസർ കൂടാതെ സോറോപോഡുകൾ. ബ്രാക്കിയോസറസ്, ഡിപ്ലോഡോക്കസ്, അപാറ്റോസറസ്, ബ്രോണ്ടോസറസ് തുടങ്ങിയ ഒട്ടേറെ ഉപവിഭാഗങ്ങളും സോറോപോഡ് ഗ്രൂപ്പിലുണ്ട്.

ഇന്നത്തെ കാലത്തെ ജിറാഫുകളുടെ രീതിയിലായിരുന്നു സോറോപോഡുകളുടെ ജീവിതം. സസ്യാഹാരികളായിരുന്ന ഇവയ്ക്ക് വളരെ ഉയരമുള്ള മരങ്ങളിൽ നിന്നു പോലും ഇലകൾ കടിച്ചെടുക്കാൻ കഴിയുമായിരുന്നു. കൂർത്തപല്ലുകളായിരുന്നു. കഴിക്കുന്ന ആഹാരം അരയ്ക്കാനായി ഇവ കല്ലുകൾ വിഴുങ്ങിയിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വയറ്റിലുള്ള പ്രത്യേകതരം ബാക്ടീരിയകളും ദഹനത്തിനു സഹായിച്ചിരുന്നു. 15 അടി മുതൽ 21 അടി വരെ പൊക്കമുള്ള മൃഗങ്ങളായിരുന്നു ഇവ. ഇക്കൂട്ടത്തിൽ ബ്രാക്കിയോസറസുകൾ ഏറ്റവും ചെറുതും ടൈറ്റനോസറുകൾ ഏറ്റവും വലുതുമായിരുന്നു. ടൈറ്റനോസറുകൾക്ക് ശരീരത്തെച്ചുറ്റി കട്ടിയുള്ള ഒരു കവചമുണ്ടായിരുന്നു. കടുത്ത താപനിലകളിൽ നിന്ന് ഇവ, അതിനു സംരക്ഷണമേകി.

English Summary:

The Myth Unraveled: Exploring the Brain Structure of Ancient Cerapods