പലർക്കും അത്ര അഭിപ്രായമില്ലാത്ത പറക്കുംകൂട്ടരാണ് വവ്വാലുകൾ അല്ലേ...പ്രേതസിനിമകളിലെയും മറ്റും സാന്നിധ്യമായതും പിന്നെ പല അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പേരുകേൾപ്പിക്കുന്നതുമൊക്കെയാണ് കാരണം. നമ്മളുൾപ്പെടുന്ന സസ്തനികുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണ് വവ്വാൽ. ലോകത്തെമ്പാടുമായി 1400

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലർക്കും അത്ര അഭിപ്രായമില്ലാത്ത പറക്കുംകൂട്ടരാണ് വവ്വാലുകൾ അല്ലേ...പ്രേതസിനിമകളിലെയും മറ്റും സാന്നിധ്യമായതും പിന്നെ പല അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പേരുകേൾപ്പിക്കുന്നതുമൊക്കെയാണ് കാരണം. നമ്മളുൾപ്പെടുന്ന സസ്തനികുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണ് വവ്വാൽ. ലോകത്തെമ്പാടുമായി 1400 വിഭാഗങ്ങളിലുള്ള വവ്വാലുകളുണ്ട്. ഇന്നും ധാരാളം വിഭാഗങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിപരമായി വലിയ റോൾ വഹിക്കുന്ന ജീവികളാണ് വവ്വാലുകൾ. ചെറുതും വലുതുമായ പലതരം വവ്വാലുകൾ ഭൂമിയിൽ പറക്കുന്നു. ഇവയിൽ ഏറ്റവും ചെറുത് മൂന്നര സെന്റിമീറ്റർ വരെമാത്രം വലുപ്പം വയ്ക്കുന്ന കിറ്റീസ് ഹോഗ് നോസ്ഡ് ബാറ്റാണ്.

വവ്വാലുകളുടെ കൂട്ടത്തിലെ ഏറ്റവും വമ്പൻമാർ മെഗാബാറ്റ് വിഭാഗത്തിലാണ് പെടുന്നത്. ഇതിൽ തന്നെ ഫ്ലയിങ് ഫോക്സ് ഗണത്തിലുള്ളവയാണ് ഏറ്റവും വലുത്. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും വലുപ്പമുള്ളത് എന്നു പറയാവുന്നത് ഫിലിപ്പീൻസിൽ കാണപ്പെടുന്ന അസീറോഡോൺ ജുബാറ്റസ് എന്നയിനം വവ്വാലാണ്. 1.4 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ ചിറകുവിരിവ് 1.7 മീറ്ററാണ്. അതായത് ഒരു മനുഷ്യന്റെ നീളത്തിനൊപ്പം. ഫിഗ് മരത്തിലെ പഴങ്ങളാണ് ഇവയുടെ ഇഷ്ടഭക്ഷണം. മറ്റുപഴങ്ങളും കഴിക്കും.

ADVERTISEMENT

ഒരു ലക്ഷം വർഷം മുൻപ് ഭൂമിയിൽ വമ്പനൊരു വവ്വാൽ ജീവിച്ചിരുന്നു. രക്തക്കൊതിയൻമാരുമായിരുന്നു ഇവ. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള വവ്വാലായിരുന്ന ഡെസ്മോഡസ് ഡ്രാകുളെയാണ് ഇത്. നിലവിൽ ഭൂമിയിലുള്ള വാംപയർ ബാറ്റുകളുടെ മുൻഗാമിയാണ് ഇവർ. നിലവിലുള്ള വാംപയർ ബാറ്റുകളെക്കാൾ 30 ശതമാനം വലുപ്പം കൂടുതലാണു ഡ്രാക്കുള വവ്വാലിന്.

പ്ലീസ്റ്റോസിൻ കാലഘട്ടത്തിൽ മധ്യ, തെക്കൻ അമേരിക്കയിലെ കാടുകളിലാണ് ഈ വവ്വാലുകൾ ജീവിച്ചിരുന്നത്. 1988ൽ വെനിസ്വേലയിൽ നിന്നാണ് ഇവയുടെ ശേഷിപ്പുകൾ ആദ്യമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇത്തരത്തിലൊരു വവ്വാൽക്കൂട്ടമുണ്ടെന്നു ലോകമറിഞ്ഞതും അപ്പോൾ. നിലവിലുള്ള വാംപയർ ബാറ്റുകളും തെക്കേ അമേരിക്കയിലാണ് അധിവാസം. ഡ്രാക്കുള കഥകളിൽ ഇത്തരം വവ്വാലുകളെ യൂറോപ്പിൽ കാണിക്കുന്നുണ്ടെങ്കിലും യൂറോപ്പിൽ ഇവ ഇല്ലെന്നതാണു സത്യം. ഇവയ്ക്ക് 40 ഗ്രാം വരെ ഭാരമുണ്ട്. ഒരൗ‍ൺസ് രക്തം ഒറ്റ വലിക്ക് കുടിക്കാൻ ഇവയ്ക്കു സാധിക്കും. തെക്കേ അമേരിക്കയിലെ ഖനികളിലും ഇരുണ്ട ഗുഹകളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. 

ADVERTISEMENT

ആയിരത്തോളം വവ്വാലുകളടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ഇവയുടെ താമസം. ഗ്രൂപ്പുകളിൽ ആൺ വവ്വാലുകളുടെ എണ്ണം വളരെ കുറവായിരിക്കും. ഭീകരമായ പരിവേഷം ഉണ്ടെങ്കിലും ഇവ വളരെ സാമൂഹികമായി ജീവിക്കുന്ന ജീവികളാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്തുകൊണ്ടാണു വാംപയർ ബാറ്റുകൾ രക്തം കുടിക്കുന്നതെന്ന് ശാസ്ത്രജ്ഞരെ എന്നും വിസ്മയിപ്പിച്ചിരുന്നു. നീണ്ട തങ്ങളുടെ ജീവിതചരിത്രത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിൽ ഇവയ്ക്ക് ഭക്ഷണദൗർലഭ്യം അനുഭവപ്പെട്ടിരിക്കാം. ഇതായിരിക്കാം ഇവരെ രക്തപാനികളാക്കി മാറ്റിയതെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

തെക്കൻ അമേരിക്കയിൽ ഒരുപാട് പേർക്ക് ഇവയുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 12 പേർ മരിക്കുകയും ചെയ്തു. എന്നാൽ ഇവ രക്തം കുടിച്ചതു മൂലം ചോരവാർന്നായിരുന്നില്ല ആ മരണങ്ങൾ. മറിച്ച് ഇവയിൽ നിന്നു പേ വിഷബാധ  പകർന്നതു മൂലമാണ്.

English Summary:

Meet the World's Largest Bat: Acerodon jubatus with a Man-sized Wingspan