ടൈഗർ ഹിൽസ് തിരിച്ചുപിടിച്ച ഇന്ത്യൻ ആർമി! കാർഗിൽ യുദ്ധത്തിലെ ത്രസിപ്പിക്കുന്ന ഏട്
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക മുന്നേറ്റമായിരുന്നു ടൈഗർ ഹിൽ വിജയം.18 ഗ്രനഡിയേഴ്സ് എന്ന സേനാവിഭാഗം ഇതിനായി മുന്നിട്ടു നിന്നു. നേരിട്ടുള്ള പോരാട്ടമാണ് നടന്നത്. ഈ പോരാട്ടത്തിൽ 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 10 പാക്ക് സൈനികരെ ഇന്ത്യൻ കരസേന വധിക്കുകയും ചെയ്തു. ഇന്ത്യൻ സേനയുടെ യശസ്സ് വാനോളമുയർത്തിയ യുദ്ധമായിരുന്നു കാർഗിൽ. ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെതിരെയുള്ള തിരിച്ചടിയാണ് കാർഗിൽ യുദ്ധമായി മാറിയത്. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പോരാട്ടങ്ങളിലൊന്നുമായിരുന്നു. പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്തു.
വിക്രം ബത്ര, സൗരഭ് കാലിയ തുടങ്ങി ഒട്ടേറെ ജ്വലിക്കുന്ന രക്തസാക്ഷിത്വങ്ങൾ കാർഗിലിൽ സംഭവിച്ചു.പീക്ക് 5140 എന്ന കൊടുമുടി തിരികെപ്പിടിച്ചതിൽ വിക്രം ബത്ര പ്രകടിപ്പിച്ച പോരാട്ടവീര്യം സമാനതകളില്ലാത്തതായിരുന്നു. യുദ്ധത്തിൽ വീരചരമമടഞ്ഞ അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പരംവീർ ചക്ര ലഭിച്ചു.മേയ് ആദ്യ ആഴ്ചകളിൽ കാർഗിലിൽ പട്രോളിങ് നടത്തിയ സംഘത്തിന്റെ നേതൃത്വം ക്യാപ്റ്റൻ സൗരഭ് കാലിയയ്ക്കായിരുന്നു. കാർഗിലിൽ പാക്കിസ്ഥാൻ കടന്നുകയറ്റം ആദ്യമായി സേനാനേതൃത്വങ്ങൾക്ക് റിപ്പോർട്ട് ചെയ്തതും കാലിയയാണ്.1999 മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാൽ തിരകളും ആയുധങ്ങളും തീർന്നതിനാൽ ഇവർ പാക്ക് ഭടൻമാരുടെ പിടിയിലായി.മേയ് 15 മുതൽ ജൂൺ 7 വരെയുള്ള 22 ദിവസക്കാലം കാലിയയും സംഘവും പാക്ക് സൈനികരുടെ തടവിലായിരുന്നു. അതിക്രൂരമായാണ് പാക്ക് സൈന്യം ഇവരോട് പെരുമാറിയത്. യുദ്ധത്തടവുകാർക്ക് ജനീവ പ്രോട്ടോക്കോൾ പ്രകാരം നൽകേണ്ട പരിഗണനകളൊന്നും ഇവർക്ക് ലഭിച്ചില്ലെന്നു മാത്രമല്ല അതീവ മനുഷ്യത്വവിരുദ്ധമായ ക്രൂരമുറകൾക്ക് പാക്കിസ്ഥാൻ പട്ടാളം ഇവരെ വിധേയമാക്കുകയും ചെയ്തു. സൈനികർ ഒടുവിൽ വീരഗതി പ്രാപിച്ചു. വനിതാ ഫ്‌ളൈയിങ് ഓഫിസർമാർ യുദ്ധരംഗത്തു പങ്കെടുക്കുന്നതിനു കാർഗിൽ യുദ്ധം വേദിയൊരുക്കി. ഫ്‌ളൈറ്റ് ലഫ്റ്റനന്‌റുമാരായ ഗുഞ്ജൻ സക്‌സേന, ശ്രീവിദ്യ രാജൻ എന്നിവർ ഹെലികോപ്റ്ററുകൾ പറത്തി.
ഗുഞ്ജനായിരുനു ആദ്യമായി യുദ്ധമേഖലയിലേക്കു ഹെലികോപ്റ്റർ പറത്തിയ ഇന്ത്യൻ വനിതാ ഓഫിസർ. ചീറ്റ വിഭാഗത്തിലുള്ള ഹെലികോപ്റ്ററാണ് യുദ്ധമേഖലയിലേക്കു ഗുഞ്ജൻ പറത്തിയത്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയും നിർണായകമായ പങ്കുവഹിച്ചു. കരസേന നടപ്പാക്കിയ ഓപ്പറേഷൻ വിജയ് എന്ന വിജയദൗത്യത്തിനൊപ്പം തന്നെ ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യവുമായി വ്യോമസേനയും യുദ്ധമുഖത്ത് അണിചേർന്നു.ഒട്ടേറെ പെരുമകളുള്ളതായിരുന്നു ഈ ദൗത്യം. ഇതാദ്യമായിരുന്നു ഒരു ഹ്രസ്വകാലയുദ്ധമുഖത്ത് ഇന്ത്യൻ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്. മേയ് 27നാണ് എയർഫോഴ്‌സ് സംഘത്തിലെ ആദ്യ വീര രക്തസാക്ഷിത്വം സംഭവിക്കുന്നത്. സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജയുടേതായിരുന്നു അത്. 1999 മേയ് 25നാണ് സഫേദ് സാഗർ തുടങ്ങുന്നത്. ഈ യുദ്ധത്തിനു പിന്നിൽ അന്നത്തെ പാക്ക് സൈനികമേധാവിയും പിൽക്കാലത്ത് പാക്കിസ്ഥാൻ പ്രസിഡന്റുമായ ജനറൽ പർവേസ് മുഷറഫിന്റെ ശാഠ്യവും ഇടപെടലുമുണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ശിൽപിയെന്നു തന്നെ മുഷറഫ് അറിയപ്പെടുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ ശക്തമായുണ്ടായിരുന്ന സമയത്തായിരുന്നു ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മുഷറഫ് ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം എന്നാണ് കാർഗിൽ യുദ്ധത്തെക്കുറിച്ച് പാക്ക് പ്രതിരോധ ചിന്തകരും സൈനികോദ്യോഗസ്ഥരും പിൽക്കാലത്ത് വിലയിരുത്തിയത്. നാലായിരത്തിലധികം പാക്ക് പട്ടാളക്കാരാണ് യുദ്ധത്തിൽ മരിച്ചത്.