ഈ ഗ്രഹത്തിൽപെട്ടാൽ നരകമെത്തിയപോലെ; ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, കത്തികൾ പോലെ ഗ്ലാസ്തരികൾ
ഈ പ്രപഞ്ചത്തിൽ മനുഷ്യർക്ക് സൗരയൂഥത്തിലെ 8 ഗ്രഹങ്ങളെ മാത്രമല്ല അറിയാവുന്നത്, സൗരയൂഥത്തിനു വെളിയിലും പ്രപഞ്ചത്തിൽ ഗ്രഹങ്ങളുണ്ട്. ഇവ അറിയപ്പെടുന്ന് പുറംഗ്രഹങ്ങൾ അഥവാ എക്‌സോപ്ലാനറ്റുകൾ എന്ന പേരിലാണ്. ഇക്കൂട്ടത്തിൽ നമുക്കറിയാവുന്നതും അറിയാത്തതുമായ ധാരാളം ഗ്രഹങ്ങളുണ്ട്. അയ്യായിരത്തിലധികം പുറംഗ്രഹങ്ങൾ

ഈ പ്രപഞ്ചത്തിൽ മനുഷ്യർക്ക് സൗരയൂഥത്തിലെ 8 ഗ്രഹങ്ങളെ മാത്രമല്ല അറിയാവുന്നത്, സൗരയൂഥത്തിനു വെളിയിലും പ്രപഞ്ചത്തിൽ ഗ്രഹങ്ങളുണ്ട്. ഇവ അറിയപ്പെടുന്ന് പുറംഗ്രഹങ്ങൾ അഥവാ എക്‌സോപ്ലാനറ്റുകൾ എന്ന പേരിലാണ്. ഇക്കൂട്ടത്തിൽ നമുക്കറിയാവുന്നതും അറിയാത്തതുമായ ധാരാളം ഗ്രഹങ്ങളുണ്ട്. അയ്യായിരത്തിലധികം പുറംഗ്രഹങ്ങൾ നമുക്കറിയാവുന്നത് ഉണ്ട്. ട്രാൻസിസ്റ്റിങ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്), ജയിംസ് വെബ് ടെലിസ്‌കോപ് തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾ ധാരാളം പുറംഗ്രഹങ്ങളെ വെട്ടത്തുകൊണ്ടുവന്നിട്ടുണ്ട്.
നമ്മൾ കണ്ടെത്തിയ പുറംഗ്രഹങ്ങളിൽ ഭീകരമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ചില ഗ്രഹങ്ങളുണ്ട്. ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധ അർഹിക്കുന്നതാണ് എച്ച്ഡി 189733 ബി എന്ന ഗ്രഹം. വളരെയേറെ ദൂരെയുള്ള ഒരു മേഖലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തിൽ നിന്ന് 64.5 പ്രകാശവർഷങ്ങൾ അകലെയുള്ള വൾപേകുല എന്ന താരാപഥത്തിൽ. 2005 ഒക്ടോബർ അഞ്ചിന് ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞരാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വമ്പൻ ഗ്രഹമായ വ്യാഴഗ്രഹത്തേക്കാൾ വലുപ്പമേറിയതാണ് ഈ ഗ്രഹം, ഈ ഗ്രഹം അതിന്റെ നക്ഷത്രത്തെ എല്ലാ 2.2 ദിവസം കൂടുമ്പോഴും ഭ്രമണം ചെയ്യും.
നീലനിറമുള്ള ഈ ഗ്രഹം കണ്ടാൽ ഭൂമിയെപ്പറ്റി ഓർമ വരാമെങ്കിലും ഈ ഗ്രഹത്തിൽ ഭൂമിയിലെപ്പോലെ സുഖകരമായ സാഹചര്യങ്ങളേയല്ല. ഈ ഗ്രഹത്തിൽ ശബ്ദത്തിന്റെ 7 മടങ്ങുവരെ വേഗത്തിൽ കാറ്റടിക്കും. ചുരുക്കിപ്പറഞ്ഞാൽ ഈ ഗ്രഹത്തിൽ ഒരു സഞ്ചാരി സന്ദർശനം നടത്തിയാൽ ഈ കാറ്റിലകപ്പെട്ട് ഗ്രഹത്തെ ചുറ്റിച്ചുറ്റിക്കറങ്ങും.
മാത്രമല്ല. ഈ ഗ്രഹത്തിൽ മഴപോലെ പൊഴിയുന്നത് ചൂടേറിയ ഗ്ലാസ് തരികളാണ്. ഇവ വലിയ വേഗത്തിൽ കാറ്റിലകപ്പെട്ട് കത്തികൾ പോലെ അന്തരീക്ഷത്തിൽ പാഞ്ഞുനടക്കും. കണ്ടെത്തപ്പെട്ടതിനു ശേഷം ശാസ്ത്രജ്ഞർ സസൂക്ഷമം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണ് ഇത്.