സൗരയൂഥത്തിലെ വളരെ പ്രശസ്തമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരയൂഥത്തിലെ വളരെ പ്രശസ്തമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്. ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. ഇത്തരം ഇടികൾക്ക് പടുകഴികൾ സൃഷ്ടിക്കാനും ദശലക്ഷക്കണക്കിന് ടൺ ഭൗമവസ്തുക്കൾ അന്തരീക്ഷത്തിലേക്ക് തെറിപ്പിക്കാനുമുള്ള കഴിവുണ്ട്, ഈ സമയത്ത് ഉടലെടുക്കുന്ന താപനിലയും സമ്മർദ്ദവും വജ്രങ്ങൾ രൂപപ്പെടാൻ ആവശ്യമുള്ള അളവിലുള്ളതാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മേഖലയിൽ കാർബൺ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു വജ്രമായി മാറാനുള്ള സാധ്യതയുണ്ട്.

ഏകദേശം മൂന്നരക്കോടി വർഷം മുൻപ് 5 മുതൽ 8 വരെ കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തകരീക്ഷത്തിലേക്കു പ്രവേശിച്ചു. സെക്കൻഡിൽ 15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു ഇതിന്റെ സഞ്ചാരം. സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിലേക്കാണ് ഇതു വന്നു പതിച്ചത്. വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തിൽ ധാരാളം ഘനയടി അളവിൽ പാറകൾ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ ബഹിരാകാശത്തേക്ക് ഉയർന്നു. ഇവയിൽ ചില അവശിഷ്ടങ്ങൾ മറ്റു ഭൂഖണ്ഡങ്ങളിൽ വരെ വന്നു പതിച്ചു.

ADVERTISEMENT

ഈ ആഘാതത്തിൽ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റർ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് റഷ്യയിലുള്ള ഈ കുഴി. ഛിന്നഗ്രഹപതനങ്ങൾ മൂലം ഭൂമിയിലുണ്ടായ കുഴികളിൽ വലുപ്പം കൊണ്ട് ഏഴാം സ്ഥാനത്താണ് പോപിഗായ് ക്രേറ്റർ. ഈ ഇടി നടന്ന് ക്ഷണനേരത്തേക്ക് ദശലക്ഷക്കണക്കിന് ആണവായുധങ്ങൾക്ക് സ്‌ഫോടനം സംഭവിക്കുന്ന ഊർജം ഉടലെടുക്കുകയും സൂര്യോപരിതലത്തിലേക്കാൾ ഉയർന്ന താപനില ഉണ്ടാകുകയും ചെയ്തു.

ആഘാതം സംഭവിച്ച ഈ ബിന്ദുവിൽ നിന്ന് 12 മുതൽ 13 വരെ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെറിയ പാളികളിലുള്ള പാറകളിലെ ഗ്രാഫൈറ്റ് വജ്രങ്ങളായി മാറി. ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തേക്കാൾ വലുതാണ് ഇവിടെയുള്ളതെന്ന് ഗവേഷകർ കണക്കുകൂട്ടി. എന്നാൽ ഈ ആഘാതവും മറ്റു സാഹചര്യങ്ങളും ക്ഷണനേരത്തേക്കായിരുന്നു ഇവിടെ നിലനിന്നത്. അതിനാൽ തന്നെ 2 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ചെറിയ വജ്രങ്ങളാണ് ഇവയിലധികവും. ആഭരണങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വലുപ്പവും ശുദ്ധിയുമുള്ള വജ്രങ്ങൾ ഇവിടെ ഉടലെടുത്തില്ല.അതിനാൽ തന്നെ ഇവിടെ വജ്രഖനനത്തിനു വലിയ പ്രസക്തിയില്ല.

ADVERTISEMENT

എന്നാൽ ഇടക്കാലത്ത് ഈ കുഴി നിറയെ വജ്രങ്ങളാണെന്നും ഇവ ഖനനം ചെയ്യാൻ കാത്തുകിടക്കുകയാണെന്നും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള നിധിയാണ് ഇവിടെയുള്ളതെന്നുമൊക്കെയുള്ള നിലയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇവയിൽ സത്യം തീരെയില്ലെന്നാണ് ഗവേഷകർ പറയുന്നത്. 1990 മുതൽ ഈ പടുകുഴിയെപ്പറ്റി വിദഗ്ധർക്ക് അറിയാം. പലരും ഇവിടെ സന്ദർശിച്ചിട്ടുമുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങളായി ഉപയോഗിക്കാനാണ് പോപിഗായ് ക്രേറ്ററിലെ വജ്രങ്ങൾ ഉപകരിക്കുക. എന്നാൽ ഇന്നത്തെ കാലത്ത് വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാറാണ് പതിവ്. 

ഖനനം ചെയ്‌തെടുക്കുന്നതിനെക്കാൾ ലാഭം ഇതാണ്. വജ്രഖനനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ. ആധുനിക ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട പ്രധാന ഛിന്നഗ്രഹവിസ്‌ഫോടനമായ ടുംഗുംസ്‌ക സംഭവിച്ചത് റഷ്യയുടെ ഭാഗമായ സൈബീരിയയിലാണ്. 2013ൽ റഷ്യയിലെ യുറാൽ മേഖലയിലുള്ള ചെല്യബിൻസ്‌കിലെ ആകാശത്ത് ഒരു ഉൽക്ക പൊട്ടിത്തെറിച്ചതും വലിയ വാർത്തയായിരുന്നു. ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

English Summary:

Ancient Asteroid Impact Reveals Vast Diamond Deposit in Siberia's Poppygai Crater