അറ്റ്ലാന്റിസ് മിത്തിന് വഴിവച്ചത് ഈ ദ്വീപുകളോ? ഇതിൽ 3 നിർജീവ അഗ്നിപർവതങ്ങളും
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന് വഴിവച്ചത് ഏതെങ്കിലും ചരിത്രസംഭവമാകാനുള്ള സാധ്യത പല വിദഗ്ധരും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്പെയിനിൽ കാനറി ദ്വീപുകൾക്കടുത്ത് ഒരുകൂട്ടം ദ്വീപുകൾ കണ്ടെത്തിയിരിക്കുക്കയാണ് ശാസ്ത്രജ്ഞർ. 50 കിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപുകൾ മുങ്ങിയ നിലയിലുള്ള ഒരു പർവതത്തിലാണ്. ഈ ദ്വീപുകളിലായി 3 നിർജീവ അഗ്നിപർവതങ്ങളുമുണ്ട്.
ഈ ദ്വീപുകൾ മുങ്ങിയതാകാം അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചിന്തകൾക്ക് ഇടയാക്കിയതെന്ന് ഗവേഷകർ പറയുന്നു. വിഖ്യാത ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ കൃതികളായ ടിമയൂസ്, ക്രിഷ്യാസ് എന്നിവയിലാണ് അറ്റ്ലാന്റിസിനെക്കുറിച്ചുള്ള വിവരണങ്ങളുള്ളത്. ബിസി 424 മുതൽ 328 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലേറ്റോ അറ്റ്ലാന്റിസിനെ ഒരു ശക്തമായ ദ്വീപനഗരവും സാമ്രാജ്യവുമായാണ് വർണിച്ചത്. 9600 ബിസിയിൽ (ഏകദേശ കണക്ക്) നഗരം കടലിലേക്ക് ആണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
പ്ലേറ്റോയുടെ വിവരണപ്രകാരം ഒരു വൻ ദ്വീപനഗരമായിരുന്നു അറ്റ്ലാന്റിസ്.ഇന്നത്തെ കാലത്തെ ലിബിയയും ഏഷ്യാമൈനറും ചേർന്നുള്ള വിസ്തീർണം.സ്പെയിനിനു സമീപം ഗിബ്രാൾട്ടർ കടലിടുക്കിൽ ഇതു നിലനിൽക്കുന്നതായാണു പ്ലേറ്റോ നൽകിയ വിവരം. സമുദ്രദേവനായ പൊസൈഡോൺ ആണത്രേ ഈ നഗരം നിർമിച്ചത്.തുടർന്ന് തന്റെ മകനായ അറ്റ്ലസിനെ നഗരത്തിന്റെ അധിപനാക്കി. പൗരാണിക ഗ്രീക്ക് സംസ്കാരത്തിന്റെ ശക്തിദുർഗമായിരുന്ന ആഥൻസിന്റെ എല്ലാ അർഥത്തിലുമുള്ള പ്രതിയോഗിയായിരുന്നു അറ്റ്ലാന്റിസ്.
പിന്നീട് അറ്റ്ലാന്റിസ് കരുത്തുറ്റ ഒരു സാമ്രാജ്യമായി വളർന്നു. അതുവരെ പുലർത്തി വന്ന ധാർമികതയും മൂല്യങ്ങളും അവർ കൈവിട്ടു.ഈജിപ്തിലും ഇറ്റലിയിലുമൊക്കെ അറ്റ്ലാന്റിസിന്റെ സൈന്യം ആധിപത്യം സ്ഥാപിച്ചു നിരവധി പേരെ കൊന്നൊടുക്കി. ഈ മൂല്യശോഷണങ്ങളുടെ ശിക്ഷയായി ദൈവകോപം അറ്റ്ലാന്റിസിനു പിടിപെടുകയും തുടർന്ന് ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും സൂനാമിയിലും പെട്ട് നഗരം കടലിലേക്ക് ആണ്ടുപോയെന്നുമാണ് പ്ലേറ്റോയുടെ വിവരണം.
അറ്റ്ലാന്റിസിന്റെ കഥ തന്റെ മുത്തശ്ശൻ പറഞ്ഞുതന്നതാണ് എന്നായിരുന്നു പ്ലേറ്റോ ഇതിന്റെ ഉദ്ഭവത്തിനെക്കുറിച്ച് വിവരിച്ചത്. ആ മുത്തശ്ശൻ ഈ കഥ കേട്ടത് ഒരു ഈജിപ്ഷ്യൻ പുരോഹിതനിൽ നിന്നും. പ്ലേറ്റോയുടെ സമകാലികരായിരുന്ന ഗ്രീക്കുകാർക്കിടയിൽ തന്നെ ഈ വിവരണങ്ങൾ ശരിയാണോ തെറ്റാണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഭാവനാത്മകമായ ഒരു നഗരത്തിന്റെ കഥ പറഞ്ഞ് പൗരജനങ്ങളിൽ മൂല്യബോധത്തിന്റെ അവബോധം സൃഷ്ടിക്കാനായിരുന്നു പ്ലേറ്റോയുടെ ശ്രമമെന്നായിരുന്നു വിലയിരുത്തൽ.ഇതു തികച്ചും ഭാവനയാണെന്ന് പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിലും പറഞ്ഞിട്ടുണ്ട്.
ഒരു മങ്ങിയ മിത്തായി മറഞ്ഞു കിടന്ന അറ്റ്ലാന്റിസ് വീണ്ടും സജീവമായത് 1627–ലാണ്. ഇംഗ്ലിഷ് ചിന്തകൻ ഫ്രാൻസിസ് ബേക്കൺ, ദി ന്യൂ അറ്റ്ലാന്റിസ് എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ അറ്റ്ലാന്റിസിനെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും ലോകശ്രദ്ധ നേടി.
1882 ൽ യുഎസ് രാഷ്ട്രീയക്കാരനായ എൽ.ഡോണലി, അറ്റ്ലാന്റിസ് എന്ന പേരിലൊരു പുസ്തകമെഴുതി. അറ്റ്ലാന്റിസ് നഗരം യഥാർഥ്യത്തിലുള്ളതായിരുന്നെന്നും, മുങ്ങിയ നഗരത്തിൽ നിന്നു രക്ഷപ്പെട്ട ഇതിലെ നഗരവാസികൾ പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ താമസമുറപ്പിച്ചെന്നും ഡോണലി എഴുതിപ്പിടിപ്പിച്ചു. ഇതൊരു വലിയ തരംഗം സൃഷ്ടിച്ചു. പത്തൊൻപതാം നൂറ്റാണ്ടു മുതൽ അറ്റ്ലാന്റിസിനെ മറ്റുള്ള ചില ചരിത്രസ്ഥലങ്ങളുമായി കൂട്ടിയിണക്കാൻ ശ്രമമുണ്ട്. പൗരാണിക കാലഘട്ടത്തിൽ കടലെടുത്തു പോയ ഗ്രീക്ക് ദ്വീപായ സാന്റോറിനിയുമായിട്ടൊക്കെ ഉപമയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. യൂറോപ്യൻ മേഖലയല്ലാതെ ലോകത്തിലെ മറ്റു സ്ഥലങ്ങളും അറ്റ്ലാന്റിസ് നിലനിന്നിരുന്ന മേഖലയായി അവതരിപ്പിക്കപ്പെട്ടു.