പിരമിഡുകളുമായി ബന്ധപ്പെട്ട് പല ദുരൂഹതാസിദ്ധാന്തങ്ങളും വിചിത്രപഠനങ്ങളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. 4500 വർഷം പഴക്കമുള്ള ഡ്ജോസറിന്റെ പിരമിഡിൽ ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നാണ് പഠനത്തിൽ പറയുന്നത്. പ്ലോസ് വൺ എന്ന ജേണലിലാണ് പഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിരമിഡുകളുമായി ബന്ധപ്പെട്ട് പല ദുരൂഹതാസിദ്ധാന്തങ്ങളും വിചിത്രപഠനങ്ങളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. 4500 വർഷം പഴക്കമുള്ള ഡ്ജോസറിന്റെ പിരമിഡിൽ ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നാണ് പഠനത്തിൽ പറയുന്നത്. പ്ലോസ് വൺ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.13189 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജോസറിലെ പിരമിഡിന്റെ ഉയരം 62.5 മീറ്ററാണ്. 4500 വർഷം പഴക്കമുള്ളതാണ് ഈ പിരമിഡ്.

ആദിമകാലത്ത് മനുഷ്യസംസ്കാരം വളർന്ന ഒരു മേഖലയാണ് ഈജിപ്ത്.നൈൽ നദിയാണ് ജീവനാഡിയായ ഈജിപ്തിൽമെംഫിസ്, അബിഡോസ്, അലക്‌സാൻഡ്രിയ, തീബ്‌സ് തുടങ്ങിയ പ്രാചീന വൻ നഗരങ്ങൾ പണ്ടേ ഉയർന്നു. ആദിമകാല ഈജിപ്ഷ്യൻ നിർമാണകലയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പിരമിഡുകൾ ഇഷ്ടികകളും ചുണ്ണാമ്പുകല്ലുകളുമൊക്കെ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. പിരമിഡുകൾ ഫറവോമാരുടെ മൃതിയറകളാണ്. ഫറവോമാരെ സ്വർഗത്തിലേക്ക് എത്തിക്കാൻ ഇവ സഹായിക്കുമെന്ന് പ്രാചീന ഈജിപ്ഷ്യൻ ജനത വിശ്വസിച്ചു.

Egyptian Pyramids of Giza. Photo Credits; romeovip_md/ Shutterstock.com
ADVERTISEMENT

പിരമിഡുകളിൽ ഏറ്റവും പ്രശസ്തമെന്ന് വിളിക്കാവുന്നത് ഗിസയിലേതാണ്. 2600 ബിസിയിൽ ഖുഫു എന്ന ഫറവോ നിർമിച്ച ഈ പിരമിഡ് ഈജിപ്ഷ്യൻ ചക്രവാളത്തിൽ തലയുയർത്തി നിൽക്കുന്നു. എന്നാൽ ഡ്ജോസർ എന്ന ഫറവോയുടെ പേരിലുള്ള സ്റ്റെപ് പിരമിഡാണ് ഈജിപ്തിലെ ആദ്യത്തെ പിരമിഡ്. സഖാറ പീഠഭൂമിയിൽ നിൽക്കുന്ന ഈ പിരമിഡിനു ചുറ്റും അനേകം ചരിത്രനിർമിതികളുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷമാണ് ഒരു വമ്പൻ ഹൈഡ്രോളിക് ലിഫ്റ്റ് ഇവിടെ ഉപയോഗിച്ചിരുന്നെന്ന് പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞത്. കല്ലുകളും മറ്റു നിർമാണവസ്തുക്കളും പിരമിഡിനു മുകളിലേക്ക് എത്തിക്കാൻ ഇവ സഹായിച്ചിരുന്നത്രേ. ലിഫ്റ്റ് മാത്രമല്ല വലിയ ഒറു ഡാമും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുമൊക്കെ ഇവിടെയുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു.‌

Image Credit: chainatp/IstockPhotos

എന്നാൽ പ്രശസ്ത ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനും ഈജിപ്തിലെ മുൻമന്ത്രിയും പണ്ഡിതനുമായി ഡോ. സാഹി ഹവാസ് ഉൾപ്പെടെയുള്ളവർ ഈ വാദങ്ങളെ തള്ളിയിട്ടുണ്ട്. ഇതു വെറും അസംബന്ധമാണെന്ന് ഒരു വലിയ ഗവേഷക സമൂഹം അഭിപ്രായപ്പെടുന്നു. പിരമിഡുകളെയും അന്യഗ്രഹജീവികളെയും ബന്ധിപ്പിച്ചും ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളുണ്ട്. അന്നത്തെ കാലത്ത് ഇത്തരം നിർമിതികൾ പൂർത്തീകരിക്കാൻ മനുഷ്യവംശത്തിനു സാധ്യമല്ലായിരുന്നെന്നും അന്യഗ്രഹജീവികളാണ് പിരമിഡുകൾ നിർമിച്ചതെന്നും ഈ സിദ്ധാന്തക്കാർ പറയുന്നു. സ്റ്റാർഗേറ്റ് എന്ന ഹോളിവുഡ് ചലച്ചിത്രവും സീരീസുകളുമൊക്കെ ഇത്തരമൊരു പ്രമേയം പശ്ചാത്തലമുള്ളതാണ്. ഈജിപ്ഷ്യൻ ഐതിഹ്യത്തിലെ പ്രമുഖ ദേവനായ റായുടെ ബഹിരാകാശ പേടകങ്ങൾ ഇറങ്ങാനുള്ള സ്റ്റേഷനുകളാണ് പിരമിഡുകളെന്നാണ് ആ ചലച്ചിത്രം പറഞ്ഞുവച്ചത്.

ADVERTISEMENT

ഈജിപ്തല്ലാതെ ഭൂമിയിൽ പലയിടത്തും (തെക്കേ അമേരിക്കയിലും മെക്സിക്കോയിലും ചൈനയിലുമൊക്കെ) പിരമിഡുകളുള്ളതും ദുരൂഹതാസിദ്ധാന്തക്കാർ ചൂണ്ടിക്കാട്ടുന്നു. ലോകവ്യാപകമായി ആദിമകാലഘട്ടത്തിൽ നടന്ന ഒരു ഏലിയൻ ഇടപെടലിന്റെ ബാക്കിയാകാം പിരമിഡുകളെന്നാണ് ഇവർ പറയുന്നത്. 

English Summary:

Did Ancient Egyptians Invent Hydraulics to Build the Pyramids?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT