ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവ്വത ദർശനത്തിനുള്ള അവസരമൊരുക്കി ഉത്തരാഖണ്ഡ് ടൂറിസം. 'മൗണ്ട് കൈലാഷ് ദര്‍ശന്‍ ഫ്രം ഇന്ത്യന്‍ സോയില്‍' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍, തീർഥാടകർക്ക് ഇപ്പോൾ സംസ്ഥാനത്തെ പിത്തോരഗഡ് ജില്ലയിലെ ഓം പർവ്വതവും ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും കാണാൻ കഴിയും.

ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവ്വത ദർശനത്തിനുള്ള അവസരമൊരുക്കി ഉത്തരാഖണ്ഡ് ടൂറിസം. 'മൗണ്ട് കൈലാഷ് ദര്‍ശന്‍ ഫ്രം ഇന്ത്യന്‍ സോയില്‍' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍, തീർഥാടകർക്ക് ഇപ്പോൾ സംസ്ഥാനത്തെ പിത്തോരഗഡ് ജില്ലയിലെ ഓം പർവ്വതവും ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും കാണാൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവ്വത ദർശനത്തിനുള്ള അവസരമൊരുക്കി ഉത്തരാഖണ്ഡ് ടൂറിസം. 'മൗണ്ട് കൈലാഷ് ദര്‍ശന്‍ ഫ്രം ഇന്ത്യന്‍ സോയില്‍' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍, തീർഥാടകർക്ക് ഇപ്പോൾ സംസ്ഥാനത്തെ പിത്തോരഗഡ് ജില്ലയിലെ ഓം പർവ്വതവും ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും കാണാൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവ്വത ദർശനത്തിനുള്ള അവസരമൊരുക്കി ഉത്തരാഖണ്ഡ് ടൂറിസം. 'മൗണ്ട് കൈലാഷ് ദര്‍ശന്‍ ഫ്രം ഇന്ത്യന്‍ സോയില്‍' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍, തീർഥാടകർക്ക് ഇപ്പോൾ സംസ്ഥാനത്തെ പിത്തോരഗഡ് ജില്ലയിലെ ഓം പർവ്വതവും ലിപുലേഖ് കൊടുമുടിയിൽ നിന്ന് കൈലാസ പർവതവും കാണാൻ കഴിയും. ഹെലികോപ്റ്ററില്‍ നടത്തുന്ന യാത്രയില്‍, മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയത്തിന്‍റെ സുന്ദരമായ കാഴ്ചകള്‍ ആകാശത്ത് നിന്നും കാണാം.

ഉത്തരാഖണ്ഡ് ഗവൺമെന്റ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തീർഥാടകരുടെ ആദ്യ ബാച്ച് യാത്ര പുറപ്പെട്ടു. ഒക്ടോബർ 3 ന് ഓൾഡ് ലിപുലേഖ് കൊടുമുടിയിൽ നിന്ന് ഗംഭീരമായ കൈലാസ പർവ്വതത്തിന്‍റെ കാഴ്ചക്കു സാക്ഷ്യം വഹിച്ചു. തീർഥാടകർ ഒക്‌ടോബർ 4 ന് ഗുഞ്ചി പിത്തോരഗഡിൽ നിന്ന് ആദി കൈലാഷ് സന്ദർശിച്ച് തിരിച്ച് പിത്തോരഗഡിലേക്ക് മടങ്ങി.

ADVERTISEMENT

ബുക്കിങ്ങും പാക്കേജ് വിവരങ്ങളും

മഞ്ഞുകാലത്ത് ഓള്‍ഡ്‌ ലിപുലേഖ് പാസില്‍ നിന്നും കൈലാസപര്‍വ്വതത്തിന്‍റെയും വ്യാസ് താഴ്​വരയില്‍ നിന്നും ആദി കൈലാസത്തിന്‍റെയും കൂടാതെ ഓം പര്‍വ്വതത്തിന്‍റെയും കാഴ്ച കാണാം. റോഡ്‌ യാത്ര ഇല്ലാത്തതിനാല്‍ ഉരുള്‍പൊട്ടല്‍ പോലുള്ള അത്യാഹിതങ്ങള്‍ ഭയക്കേണ്ടതില്ല. താമസവും പരിചയസമ്പന്നരായ ഗൈഡുമാരുടെ സേവനവും പാക്കേജിന്‍റെ ഭാഗമാണ്. 22 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം, ഒരു ബാച്ചില്‍ പരമാവധി പത്തു പേരാണ് ഉണ്ടാവുക.  13, 16 തീയതികളില്‍ നടത്തുന്ന അടുത്ത യാത്രകള്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.

നാലു രാത്രികളും അഞ്ചു പകലുകളും ഉള്‍പ്പെടുന്ന പാക്കേജിന് ജിഎസ്ടി ഉൾപ്പെടെ ഓരോ വിനോദ സഞ്ചാരിക്കും 80,000 രൂപ ചെലവാകും. പിത്തോരഗഡിൽ നിന്ന് ഗുഞ്ജിയിലേക്കും തിരിച്ചുമുള്ള ഹെലികോപ്റ്റർ ടിക്കറ്റുകൾ ഉൾപ്പെടുന്നു. അതിഥികൾക്ക് ഹോംസ്റ്റേകളിൽ താമസവും ആസ്വദിക്കാം. കുമയൂൺ മണ്ഡൽ വികാസ് നിഗം ​​വെബ്‌സൈറ്റിൽ ബുക്കിങ് നടത്താം. അതിനായി https://www.kmvn.in/hellyadikailash എന്ന ലിങ്ക് സന്ദര്‍ശിക്കുക.

കൈലാസ പർവ്വതം വ്യക്തമായി കാണാവുന്ന സ്ഥലം,  ഉദ്യോഗസ്ഥരുടെ ഒരു സംഘം ഏതാനും മാസങ്ങൾക്കു മുന്‍പാണ് കണ്ടെത്തിയത്. അതിനു ശേഷം ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഇന്ത്യൻ മണ്ണിൽ നിന്ന് കൈലാസ പർവ്വതത്തിന്റെയും ആദി കൈലാസത്തിന്റെയും ഓം പർവ്വതത്തിന്റെയും ദർശനം ഉൾക്കൊള്ളുന്ന ഒരു പാക്കേജ് ടൂർ ആരംഭിക്കുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ നടത്തി.

ADVERTISEMENT

ശിവന്‍റെ 5 വാസസ്ഥലങ്ങള്‍

ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ അനുസരിച്ച്, ശിവന് അഞ്ച് വാസസ്ഥലങ്ങളുണ്ട്, കിന്നൗർ കൈലാഷ്, മണി മഹേഷ്, ശ്രീഖണ്ഡ് മഹാദേവ് എന്നീ മൂന്നെണ്ണം ഹിമാചൽ പ്രദേശിലും ആദി കൈലാസം ഉത്തരാഖണ്ഡിലുമാണ്, കൈലാസ പർവ്വതം ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്‍റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്​ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. 

ടിബറ്റിലെ വിളിപ്പേര്

ADVERTISEMENT

കൈലാസപർവതത്തിന്‍റെ ടിബറ്റൻ പേര് ഗാൻ-റിൻ‌-പോ-ചി എന്നാണ്. ഗാൻ എന്ന പദത്തിനർത്ഥം 'മഞ്ഞിന്‍റെ കൊടുമുടി' എന്നും, 'റിൻ‌-പോ-ചി' എന്നാല്‍ 'അമൂല്യമായത്' എന്നുമാണ്. ടിബറ്റിലെ ബുദ്ധമതനുയായികൾ കൈലാസപർവ്വതത്തെ 'കാൻഗ്രി റിൻ-പോ-ചി' എന്നു വിളിക്കുന്നു. ഹിമാലയത്തിലെ ഏറ്റവും ആകർഷകമായ പർവതനിരയാണിത്. ഈ പുണ്യ പർവ്വതത്തിനു ചുറ്റും പ്രദക്ഷിണം നടത്തിയാൽ പാപങ്ങള്‍ തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും ആയിരക്കണക്കിനു തീർഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു.

ബ്രഹ്മാവിന്‍റെ മനസ്സില്‍ സൃഷ്ടിച്ച തടാകം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായ മാനസസരോവരം കൈലാസത്തിനടുത്താണ്. ഹിന്ദു വിശ്വാസപ്രമാണങ്ങളനുസരിച്ച്‌ ബ്രഹ്മാവിന്‍റെ മനസ്സിലാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ എന്നതിനാലാണ് മാനസരോവരം എന്ന പേരിൽ ഈ തടാകം അറിയപ്പെടുന്നത്‌. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവറിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. 

മാനസരോവറിന് അടുത്ത് ‘രാക്ഷസ് താൽ‘ എന്ന പേരില്‍ ചെറിയ ഒരു തടാകമുണ്ട്. പുരാണകഥകള്‍ അനുസരിച്ച് ഈയിടം രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.

പാസ്പോര്‍ട്ട് വേണം

എല്ലാ വർഷവും ശിവഭക്തർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന യാത്രകളിൽ ഒന്നാണ് കൈലാസ് മാനസസരോവർ യാത്ര. കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. ഇവിടേക്ക് ഒന്നുകിൽ കാൽനടയായി യാത്ര ചെയ്യാം അല്ലെങ്കിൽ ലാൻഡ് ക്രൂയിസറുകൾ, ഹെലികോപ്റ്ററുകൾ, ലക്ഷ്വറി ബസുകൾ എന്നിവ വഴി ഈ സ്ഥലം സന്ദർശിക്കാം. കൈലാഷ്-മാനസസരോവർ സന്ദർശിക്കാനുള്ള മുൻകൂർ ബുക്കിങ് വിദേശകാര്യ മന്ത്രാലയം വഴിയാണ് ചെയ്യേണ്ടത്. മാത്രമല്ല, ഈ പ്രദേശം ചൈന അധിനിവേശ ടിബറ്റിൽ ആയതിനാല്‍ പാസ്‌പോർട്ട് നിർബന്ധമാണ്.

English Summary:

Witness Mount Kailash From India: New Uttarakhand Tourism Program.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT