ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫ് തോൽവിയെപ്പറ്റിയുള്ള കെപിസിസി സമിതിയുടെ വിവര ശേഖരണം പൂർത്തിയായി. ചിലയിടത്തു തോൽവിക്കു കാരണം ചില നേതാക്കളുടെ നിസ്സഹകരണവും കാലുവാരലുമാണെന്ന പരാതി ഉയർന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരിച്ചുവരവിനുള്ള നിർദേശങ്ങളും സമിതിക്കു

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫ് തോൽവിയെപ്പറ്റിയുള്ള കെപിസിസി സമിതിയുടെ വിവര ശേഖരണം പൂർത്തിയായി. ചിലയിടത്തു തോൽവിക്കു കാരണം ചില നേതാക്കളുടെ നിസ്സഹകരണവും കാലുവാരലുമാണെന്ന പരാതി ഉയർന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരിച്ചുവരവിനുള്ള നിർദേശങ്ങളും സമിതിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫ് തോൽവിയെപ്പറ്റിയുള്ള കെപിസിസി സമിതിയുടെ വിവര ശേഖരണം പൂർത്തിയായി. ചിലയിടത്തു തോൽവിക്കു കാരണം ചില നേതാക്കളുടെ നിസ്സഹകരണവും കാലുവാരലുമാണെന്ന പരാതി ഉയർന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരിച്ചുവരവിനുള്ള നിർദേശങ്ങളും സമിതിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫ് തോൽവിയെപ്പറ്റിയുള്ള കെപിസിസി സമിതിയുടെ വിവര ശേഖരണം പൂർത്തിയായി. ചിലയിടത്തു തോൽവിക്കു കാരണം ചില നേതാക്കളുടെ നിസ്സഹകരണവും കാലുവാരലുമാണെന്ന പരാതി ഉയർന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരിച്ചുവരവിനുള്ള നിർദേശങ്ങളും സമിതിക്കു മുൻപിലെത്തി. ജയിച്ചിട്ടും സിപിഎമ്മിൽ ജി.സുധാകരനുപോലും മറുപടി പറയേണ്ടിവരുന്നു.

എന്നാൽ, കോൺഗ്രസിൽ തോൽവിക്കായി പ്രവർത്തിച്ചവർപോലും ആരോടും മറുപടി പറയാൻ ബാധ്യതയില്ലാതെ നിൽക്കുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 5നു സമിതി, കെപിസിസി പ്രസിഡന്റിനു റിപ്പോർട്ട് നൽകും. മിക്ക മണ്ഡലങ്ങളിലും പരാജയപ്പെട്ട സ്ഥാനാർഥികൾ ആർക്കുമെതിരെ വ്യക്തിപരമായി പരാതി പറഞ്ഞില്ല. രണ്ടാം ദിവസമായ ഇന്നലെ ഡിസിസി ഭാരവാഹികളോടും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരോടുമാണ് വിവരങ്ങൾ തേടിയത്.

ADVERTISEMENT

∙ അരൂർ

ജില്ലയിൽ യുഡിഎഫിന്റെ തിരിച്ചുവരവിന് ഏറ്റവും സാധ്യതയുള്ള മണ്ഡലമെന്നാണ് പൊതുവേ അഭിപ്രായം ഉയർന്നത്. അതിനു നല്ല പ്രവർത്തനം നടത്തണം. പോഷക സംഘടനകളെയും ശക്തിപ്പെടുത്തണം. ഉപതിരഞ്ഞെടുപ്പിൽ‍‍ കഠിനാധ്വാനത്തിലൂടെ സീറ്റ് പിടിച്ചത് എൽഡിഎഫ് ഭരണത്തിലുള്ളപ്പോഴാണെന്നു നേതാക്കൾ പറഞ്ഞു.

∙ ചേർത്തല

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ യുഡിഎഫ് മെച്ചമുണ്ടാക്കിയെങ്കിലും മറുവശത്ത് പരമ്പരാഗതമായി യുഡിഎഫിനു ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ചോർന്നെന്നാണ് പൊതു വിലയിരുത്തൽ. യുഡിഎഫ് അന്നം മുടക്കികളാണെന്ന എൽഡിഎഫ് പ്രചാരണം ഫലിച്ചു. തീരദേശത്തുനിന്നു നഷ്ടമായ വോട്ടുകൾ തിരിച്ചു പിടിക്കാൻ ശ്രമമുണ്ടാകണമെന്നായിരുന്നു പൊതുവേ നിർദേശം.

ADVERTISEMENT

∙ ആലപ്പുഴ

ബൂത്ത്തലം മുതൽ സംഘടനാ സംവിധാനം ദുർബലമായിരുന്നു എന്ന പരാതിയാണ് സമിതിക്കു മുന്നിലെത്തിയത്. എങ്കിലും ഇത്തവണ പ്രചാരണം താരതമ്യേന മെച്ചമായിരുന്നെന്ന അഭിപ്രായവും ഉയർന്നു. പോഷക സംഘടനകളുടെ പ്രവർത്തനം പ്രതീക്ഷിച്ചത്ര മെച്ചമായില്ല. രാഷ്ട്രീയ പ്രവർത്തനം മാത്രം പോരാ, പാർട്ടി പ്രവർത്തകർ ജനങ്ങളുമായി കൂടുതൽ അടുക്കാൻ സാമൂഹിക സേവനം സജീവമാക്കണമെന്ന നിർദേശം ഉയർന്നു. 

∙ കുട്ടനാട്

പൊതുവേ എൽഡിഎഫിനു ശക്തിയുള്ള മണ്ഡലമായതിനാൽ തോൽവിക്കു മറ്റു കാരണമൊന്നും പലരും പറഞ്ഞില്ല.  പ്രചാരണത്തിനു പണം കുറവായിരുന്നു എന്ന പോരായ്മ ചിലർ ചൂണ്ടിക്കാട്ടി. സംഘടനാ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കേരള കോൺഗ്രസ് സ്ഥാനാർഥിയെ കോൺഗ്രസുകാർ കാലുവാരിയെന്ന ആരോപണമുണ്ടായെങ്കിലും സ്ഥാനാർഥിയോ പ്രധാന നേതാക്കളോ അങ്ങനെയൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന് അറിയുന്നു. എൻഡിഎയ്ക്ക് 18,000 വോട്ട് കുറഞ്ഞതു എൽഡിഎഫിനു ഗുണമായെന്ന സംശയം ചിലർ ഉന്നയിച്ചു.

ADVERTISEMENT

∙ മാവേലിക്കര

സ്ഥാനാർഥിയെ സംബന്ധിച്ച അവ്യക്തത കാരണം പ്രചാരണത്തിൽ ഏറെ ദിവസങ്ങൾ നഷ്ടമായെന്ന പരാതി ഉയർന്നു. ഒരു സീനിയർ നേതാവിനെതിരെ പേരു പറഞ്ഞുള്ള ആരോപണവും ചിലർ ഉയർത്തി. കെ.കെ.ഷാജുവിന്റെ സ്ഥാനാർഥിത്വം ഉറപ്പായിരുന്ന ഘട്ടത്തിലും മറ്റൊരാളുടെ പേര് ബോധപൂർവം പ്രചരിപ്പിച്ച് സാധ്യത ഇല്ലാതാക്കിയെന്നാണു പരാതി. 

∙ ചെങ്ങന്നൂർ

സംഘടനാ സംവിധാനം മോശമായതും എൽഡിഎഫിന്റെ മികച്ച പ്രവർത്തനങ്ങളുമാണ് ചെങ്ങന്നൂർ നഷ്ടമാകാൻ കാരണമെന്നായിരുന്നു പൊതുവേ വിലയിരുത്തൽ‍. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ പ്രശ്നങ്ങളുടെ തുടർച്ചയായി ചില നേതാക്കളും പ്രവർത്തകരും സജീവമല്ലാതായി. മിക്ക ബൂത്തുകളിലും സംഘടനാ സംവിധാനം ഉണ്ടായിരുന്നില്ല. സജി ചെറിയാന്റെ ബന്ധങ്ങളും സാമൂഹിക പ്രവർത്തനങ്ങളും എൽഡിഎഫിന് ഗുണമുണ്ടാക്കി. 

∙ കായംകുളം

സംസ്ഥാനത്താകെ ഉണ്ടായ എൽഡിഎഫ് തരംഗത്തിന്റെ ഭാഗമാണ് കായംകുളത്തെ ഫലവും എന്നാണ് പലരും വിലയിരുത്തിയത്. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ നഷ്ടമായപ്പോൾ കായംകുളത്തിന്റേതായ പോരായ്മകളൊന്നും പറയാനാവില്ല.  പ്രവർത്തകർ വളരെ സജീവമായിരുന്നു. എൽഡിഎഫ് ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ കഴിഞ്ഞതിന്റെ പ്രധാന ഘടകം അതാണ്. ചില നേതാക്കളുടെ നിർജീവതയും കാലുവാരലുമാണ് തോൽപിച്ചതെന്നും ആരോപണമുയർന്നു.