ജോലി ഇല്ലാതായയാൾ വായ്പയെടുത്തു തുടങ്ങിയ ഫാം; ആയിരം കോഴികളിൽ 254 എണ്ണത്തെയും കൊന്ന് തെരുവുനായ്ക്കൾ
ഹരിപ്പാട് ∙ കോവിഡ്കാലത്ത് ജോലിയില്ലാതായ സ്കൂൾ ബസ് ഡ്രൈവർ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ കോഴിഫാമിലെ 254 കോഴികളെ തെരുവുനായ്ക്കൾ കൊന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഹരിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ ജോസിന്റെ കോഴിഫാമിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമണം നടത്തിയത്. നായ്ക്കളുടെ കുര കേട്ടാണ് ജോസ്

ഹരിപ്പാട് ∙ കോവിഡ്കാലത്ത് ജോലിയില്ലാതായ സ്കൂൾ ബസ് ഡ്രൈവർ ബാങ്ക് വായ്പയെടുത്തു തുടങ്ങിയ കോഴിഫാമിലെ 254 കോഴികളെ തെരുവുനായ്ക്കൾ കൊന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഹരിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ ജോസിന്റെ കോഴിഫാമിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമണം നടത്തിയത്. നായ്ക്കളുടെ കുര കേട്ടാണ് ജോസ് ഫാമിലെത്തിയത്. ഫാമിനു പുറത്തുണ്ടായിരുന്ന ആറോളം നായ്ക്കൾ ഓടിപ്പോയി.
എന്നാൽ, ഫാമിനുള്ളിൽ 2 നായ്ക്കളുണ്ടായിരുന്നു. അവ കോഴികളെ ഒാടിച്ചിട്ടു കടിച്ചുകൊല്ലുന്ന കാഴ്ചയാണ് കണ്ടതെന്നു ജോസ് പറഞ്ഞു. ഫാമിന്റെ നെറ്റ് കടിച്ചു തകർത്താണ് തെരുവുനായ്ക്കൾ ഉള്ളിൽ പ്രവേശിച്ചത്. 23 ദിവസം പ്രായമായ 1000 കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്. ഇരുപതിലധികം കോഴികൾ മാരകമായി കടിയേറ്റ നിലയിലാണ്. ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്താണ് കോഴിഫാം തുടങ്ങിയത്.
"കോവിഡ്കാലത്ത് മറ്റു മാർഗമൊന്നും ഇല്ലാതായപ്പോഴാണ് കോഴികളെ വളർത്താൻ തുടങ്ങിയത്. തെരുവുനായ്ക്കളുടെ കടിയേറ്റിട്ടും ചാകാത്ത കോഴികൾ ഇനിയുമുണ്ട്. ജീവനോടെ കുഴിച്ചിടാൻ സാധിക്കാത്തതിനാൽ അവ ചാകുന്നതും കാത്തിരിക്കുകയാണ്. ഇനിയെന്തു ജോലി ചെയ്യുമെന്നറിയില്ല. " -തൈപ്പറമ്പിൽ ജോസ്, കോഴിഫാം ഉടമ
English Summary: Farm where the unemployed take a loan; Street dogs kill 254 of a thousand chickens