ആലപ്പുഴ ∙ മൂന്നുദിവസം നീളുന്ന, ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങൾക്കു തുടക്കമായി. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ‌ ഗവേഷണവും വ്യാഖ്യാനവും കൂടി കലർന്നതാണ് ചരിത്രമെന്നു കർമസദൻ ഓഡിറ്റോറിയത്തിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു ബിഷപ് പറഞ്ഞു. കയ്യൂക്കൂള്ളവർ കൈകാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മൂന്നുദിവസം നീളുന്ന, ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങൾക്കു തുടക്കമായി. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ‌ഗവേഷണവും വ്യാഖ്യാനവും കൂടി കലർന്നതാണ് ചരിത്രമെന്നു കർമസദൻ ഓഡിറ്റോറിയത്തിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു ബിഷപ് പറഞ്ഞു. കയ്യൂക്കൂള്ളവർ കൈകാര്യം ചെയ്യുമ്പോൾ ചരിത്രം തെറ്റുന്നു. ഞങ്ങൾ ഞങ്ങളുടെ ചരിത്രം പറയുകയാണ്. ചരിത്രം സത്യാന്വേഷണത്തിന്റെ പാത കൂടിയാണെന്നും ബിഷപ് ആനാപറമ്പിൽ പറഞ്ഞു.

തുറമുഖങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലാ വിഭാഗം ആളുകളും സമ്മേളിച്ചിരുന്ന ബഹുസ്വരതയുടെ സംസ്കാരമായിരുന്നു കേരളത്തിലെ കടൽതീരത്തിന്റേതെന്നു മുഖ്യപ്രഭാഷണം നടത്തിയ ജെഎൻയു മുൻ ചരിത്ര വിഭാഗം പ്രഫസറും കോതമംഗലം രൂപത വികാരി ജനറലുമായ ഫാ.ഡോ.പയസ് മലേക്കണ്ടത്തിൽ പറഞ്ഞു. വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ‘ഫാ. ജാക്കൊമോ ഫെനീച്ചോ: ജീവിതവും മിഷനും ആലപ്പുഴ രൂപതയുടെ വളർച്ചയും വികസനവും’ എന്ന വിഷയത്തിൽ മോൺ. പയസ് ആറാട്ടുകുളവും ‘രൂപതാ വൈദിക രൂപീകരണവും ചരിത്രവും’ എന്ന വിഷയത്തിൽ കെ.സി. സേവ്യർകുട്ടിയും സെമിനാർ നയിച്ചു.

ADVERTISEMENT

റവ.ഡോ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.നെൽസൺ തൈപ്പറമ്പിൽ, പി.ആർ.കുഞ്ഞച്ചൻ, സന്തോഷ് കൊടിയനാട്, ജോൺ ബ്രിട്ടോ, ബിജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു. ഷെവലിയർ ഏബ്രഹാം അറയ്ക്കൽ, മുൻ എംഎൽഎ പി.ജെ.ഫ്രാൻസിസ് എന്നിവരെ ഡോ.കെ.എസ്.മനോജ് ആദരിച്ചു.ഇന്ന് രാവിലെ 9 മുതൽ കത്തീഡ്രൽ പാരിഷ് ഹാളിൽ വൈദിക സന്യസ്ത സംഗമം നടക്കും. സ്വാമി സച്ചിദാനന്ദ ഭാരതി പ്രഭാഷണം നടത്തും. തുടർന്ന് 12 ന് ദിവ്യബലി, സ്നേഹവിരുന്ന്, കലാപരിപാടികൾ, സന്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കൽ, 2 മുതൽ കർമ സദൻ പാസ്റ്ററൽ സെന്ററിൽ പ്രവാസി സംഗമം.