ആലപ്പുഴ ∙ സ്കന്ദഷഷ്ഠി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഭക്തരുടെ വൻതിരക്ക്. 5 ദിവസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം ഷഷ്ഠിദിനമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്ര ദർശനം നടത്തി നാമജപത്തിലും പൂജകളിലും ഭക്തർ പങ്കെടുത്തു. മിക്ക ക്ഷേത്രങ്ങളിലും രാവിലെ അഭിഷേകം നടന്നു. പാൽ, പനിനീർ, ഇളനീർ, ഭസ്മം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ സ്കന്ദഷഷ്ഠി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഭക്തരുടെ വൻതിരക്ക്. 5 ദിവസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം ഷഷ്ഠിദിനമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്ര ദർശനം നടത്തി നാമജപത്തിലും പൂജകളിലും ഭക്തർ പങ്കെടുത്തു. മിക്ക ക്ഷേത്രങ്ങളിലും രാവിലെ അഭിഷേകം നടന്നു. പാൽ, പനിനീർ, ഇളനീർ, ഭസ്മം, പഞ്ചാമൃതം തുടങ്ങി വിവിധ അഭിഷേകങ്ങൾക്ക് ശേഷം സുബ്രഹ്മണ്യ പൂജയിലും ഭക്തർ പങ്കെടുത്തു.

പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി പൂജ ദർശനത്തിനെത്തിയ ഭക്തർ.

തെക്കനാര്യാട് തെക്കൻപഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ അഭിഷേകം, സുബ്രഹ്മണ്യ പൂജ എന്നിവ നടന്നു. തുടർന്ന് തങ്കത്തേര് പ്രദക്ഷിണം, കാവടി വഴിപാട് എന്നിവയിലും ഭക്തർ പങ്കെടുത്തു. മുല്ലയ്ക്കൽ ക്ഷേത്രത്തിലെ മുരുകൻ നടയിൽ ബ്രാഹ്മണ സമൂഹം വകയായി ശ്രീരുദ്ര ജപം, പുരുഷ സൂക്തം, ശ്രീ സൂക്തം, ഭാഗ്യ സൂക്തം, ദുർഗാ സൂക്തം മുതലായ വേദമന്ത്രങ്ങളോടെ അഭിഷേകവും തുടർന്ന് വസോർധാരാ ഹോമവും നടത്തി. ഹരി വാധ്യാർ മുഖ്യ കാർമികനായി. നന്ദു വാധ്യാർ, സമൂഹം പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ, സെക്രട്ടറി എച്ച്. നാരായണൻ, ജെ. അനന്തരാമൻ, ആർ. ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT

കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ അഭിഷേകം, സുബ്രഹ്മണ്യപൂജ എന്നിവ നടത്തി. മേൽശാന്തി ശ്രീധര ശർമ കാർമികത്വം വഹിച്ചു. തോണ്ടൻകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ അഭിഷേകത്തിനും പൂജകൾക്കും ഗോവിന്ദൻ നമ്പൂതിരി നേതൃത്വം നൽകി. തിരുവിളക്ക് ശക്തീശ്വരീ ക്ഷേത്രത്തിൽ മേൽശാന്തി കളവങ്കോടം ഷാജി കാർമികത്വം വഹിച്ചു. ആശ്രമം ചെമ്മുകത്ത് സുബ്രഹ്മണ്യ ക്ഷേത്രം, കളപ്പുര ഘണ്ടാകർണ ക്ഷേത്രം, കലവൂർ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ സ്കന്ദഷഷ്ഠി ആചരിച്ചു.

മാണത്താറ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷം

ADVERTISEMENT

എടത്വ ∙തലവടി മാണത്താറ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശൂരപത്മാസുര സംഹാര ചടങ്ങിൽ ഒട്ടേറെ ഭക്തർ പങ്കെടുത്തു. മേൽശാന്തി വിഷ്ണു നമ്പൂതിരി ശാസ്താംകോട്ട മനോജ് ശർമ കൽപകശേരി ഇല്ലം എന്നിവർ മുഖ്യകാർമികരായി. പുലർച്ചെ 4.30 മുതൽ നടന്ന ചടങ്ങുകൾക്കു ശേഷം 6ന് ഗണപതിഹോമം, ഉഷ നിവേദ്യം, പ്രഭാതപൂജ, സ്കന്ദപുരാണ പാരായണം, ഷഷ്ഠിപൂജ, ഉച്ച പൂജ എന്നിവയ്ക്കു ശേഷം ആണ് ശൂരപത്മാസുര സംഹാര ചടങ്ങ് നടന്നത്.

ദീപാരാധനയ്ക്കു ശേഷം ദീപക്കാഴ്ചയും നടന്നു. ശൂരപത്മാസുരന്റെ പ്രതീകാത്മക രൂപം ചാർത്തിയ ഉടയാടകൾ, വാഴക്കച്ചി എന്നിവ കൊണ്ട് നിർമിച്ച് നാലമ്പലത്തിനു വെളിയിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ ഇരുത്തുന്ന ചടങ്ങ് രണ്ടു ദിവസം മുൻപ് നടന്നിരുന്നു. പ്രസിഡന്റ് ബി. രമേശ് കുമാർ, സെക്രട്ടറി ഹരിദാസ് ചക്കുകാരൻ പറമ്പിൽ, മാനേജർ സുഭാഷ് മാലിച്ചിറ, അജിത് പിഷാരത്ത്, സനൽ ചെറുകര, പി.ജി.കുറുപ്പ് എന്നിവർ നേതൃത്വം നൽകി.