വോട്ടർപട്ടിക– ആധാർ ബന്ധിപ്പിക്കൽ: ആലപ്പുഴ ജില്ല ഒന്നാമത്, വയനാട് ജില്ല രണ്ടാമത്
ആലപ്പുഴ∙ ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിലെ വോട്ടർമാരിൽ 67.94% പേരെ ഇതിനകം തന്നെ ആധാറുമായി ബന്ധിപ്പിച്ചു. 17,58,084 വോട്ടർമാരാണ് ജില്ലയിൽ ആകെയുളളത്. അതിൽ 11,94,453 പേർ ഇതിനോടകം ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു

ആലപ്പുഴ∙ ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിലെ വോട്ടർമാരിൽ 67.94% പേരെ ഇതിനകം തന്നെ ആധാറുമായി ബന്ധിപ്പിച്ചു. 17,58,084 വോട്ടർമാരാണ് ജില്ലയിൽ ആകെയുളളത്. അതിൽ 11,94,453 പേർ ഇതിനോടകം ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു വയനാട് ജില്ലയാണ് രണ്ടാമത്. ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ടറൽ റോൾ ഒബ്‌സർവർ കെ.ബിജു പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക് അടിസ്ഥാനത്തിൽ 26, 27, ഡിസംബർ മൂന്ന്, നാല് തീയതികളിലായി സമ്മറി റിവിഷൻ ക്യാംപുകൾ നടത്തും. അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5ന് മുൻപായി പ്രസിദ്ധീകരിക്കണമെന്ന് ഒബ്സർവർ നിർദേശം നൽകി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അപേക്ഷകളും ഡിസംബർ എട്ടിന് മുൻപായി സമർപ്പിക്കണം.
ഡിസംബർ 26നുള്ളിൽ ഇവ തീർപ്പാക്കും. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാം. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക പുതുക്കുന്നതിന് എആർഒമാരും ഇആർഒമാരും ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിനായി സംഘടിപ്പിക്കുന്ന ക്യാംപുകളിൽ വോട്ടർപട്ടിക പരിശോധിക്കുന്നതിനുള്ള അവസരവും ഉണ്ടാവും. ജില്ല കലക്ടർ വി.ആർ.കൃഷ്ണ തേജ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ബി.കവിത, തിരഞ്ഞെടുപ്പ് സൂപ്രണ്ട് ഷിബു സി.ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.