അമ്പലപ്പുഴ ∙ അപകടങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സിടി സ്കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പണം ഇല്ല എന്ന കാരണത്താൽ റിപ്പോർട്ട് ലഭ്യമാക്കില്ല എന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കരുതെന്നും നിർദേശിച്ചു. മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ അപകടങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സിടി സ്കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പണം ഇല്ല എന്ന കാരണത്താൽ റിപ്പോർട്ട് ലഭ്യമാക്കില്ല എന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കരുതെന്നും നിർദേശിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കുമുള്ള സേവനത്തിനു ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കാനും തീരുമാനിച്ചു. 

ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ആശുപത്രിയ്ക്കായി പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും.ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ കലക്ടർ വി.ആർ. കൃഷ്ണതേജ അധ്യക്ഷനായി.

ADVERTISEMENT

എ. എം. ആരിഫ് എം പി, എച്ച്. സലാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ടി കെ സുമ, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആർഎംഒ ഡോ ഹരികുമാർ വിവിധ വകുപ്പ് മേധാവികൾ, വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അടിയന്തര ചികിത്സ വൈകുന്നതിന് എതിരെ വിമർശനം

ADVERTISEMENT

മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തി‍ൽ രോഗികളുടെ അടിയന്തര ചികിത്സ വൈകുന്നതിനെതിരെ ആശുപത്രി വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ അടക്കം അംഗങ്ങൾ രൂക്ഷ വിമർശനം ഉയർത്തി. ഗുരുതര പരുക്കേറ്റവരെ എത്തിച്ചാൽ പ്രാഥമിക പരിശോധന പോലും കിട്ടാതെ റഫർ ചെയ്യുകയാണെന്നും പരാതിയുണ്ടായി. അത്യാഹിത വിഭാഗത്തിലെ പോരായ്മകൾ പരിഹരിക്കാൻ കോ–ഓർഡിനേഷൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ആശുപത്രി വികസന സമിതിയുടെ വരവു ചെലവു കണക്കുകൾ സുതാര്യമല്ലെന്ന് ആക്ഷേപം ഉയർന്നപ്പോൾ അടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിക്കണമെന്ന് കലക്ടർ വി. ആർ. കൃഷ്ണതേജ നിർദേശിച്ചു.കണക്കുകൾ സംബന്ധിച്ച് ഓ‍‍‍ഡിറ്റ് നടന്നിട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു.