'അവളെ തനിച്ചാക്കി പോകാൻ പേടിയാണ്'; അവർ മടങ്ങി, നിദയുടെ ഓർമകൾ ഉറങ്ങുന്ന വീട്ടിലേക്ക്
ആലപ്പുഴ∙ ‘മകൾ പോയ വേദനയിൽ നിന്ന് ഇപ്പോഴും അവൾ മുക്തയായിട്ടില്ല. അവളെ വീട്ടിൽ തനിച്ചാക്കി പോകാൻ എനിക്ക് പേടിയാണ്. അതാണ് എന്നും രാവിലെ ഞാൻ പണിക്ക് പോകുന്നതിനു മുൻപ് അവളെ കുടുംബവീട്ടിൽ ആക്കി വൈകിട്ട് തിരിച്ചുപോകുമ്പോൾ കൂട്ടികൊണ്ടുപോകുന്നത്’ നാഗ്പുരിൽ മരിച്ച സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ അച്ഛൻ

ആലപ്പുഴ∙ ‘മകൾ പോയ വേദനയിൽ നിന്ന് ഇപ്പോഴും അവൾ മുക്തയായിട്ടില്ല. അവളെ വീട്ടിൽ തനിച്ചാക്കി പോകാൻ എനിക്ക് പേടിയാണ്. അതാണ് എന്നും രാവിലെ ഞാൻ പണിക്ക് പോകുന്നതിനു മുൻപ് അവളെ കുടുംബവീട്ടിൽ ആക്കി വൈകിട്ട് തിരിച്ചുപോകുമ്പോൾ കൂട്ടികൊണ്ടുപോകുന്നത്’ നാഗ്പുരിൽ മരിച്ച സൈക്കിൾ പോളോ താരം ഫാത്തിമ നിദയുടെ അച്ഛൻ ഷിഹാബുദീൻ ഭാര്യ അൻസിലയെ പറ്റി പറഞ്ഞു മുഴുവനാക്കുമ്പോഴേക്കും മകളുടെ ഓർമകൾ മനസ്സിൽ നിറഞ്ഞു.
Also read: മൊബൈൽ യൂണിറ്റ് പാഞ്ഞെത്തി; ജൂലിക്ക് അദ്ഭുത രക്ഷപ്പെടൽ
കാക്കാഴം പടിഞ്ഞാറ് വ്യാസ ജംക്‌ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കു തിങ്കളാഴ്ച ഷിഹാബും അൻസിലയും സഹോദരനും ദുഃഖം തളം കെട്ടിയ മനസ്സുമായാണ് മടങ്ങിയെത്തിയത്. നിദ മരിക്കുന്നതിനു രണ്ട് മാസം മുൻപാണ് കുടുംബം ഈ വീട്ടിൽ താമസമാരംഭിച്ചത്.നിദ മരിച്ചത് മുതൽ കാക്കാഴത്തുള്ള കുടുംബവീട്ടിലായിരുന്നു ഇവരുടെ താമസം. ആ വീടും ബാങ്കിൽ പണയത്തിലാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഷിഹാബ് ഓട്ടോ ഓടിച്ചും മറ്റുമാണ് കുടുംബം പുലർത്തുന്നത്.
പഠനത്തിലും സൈക്കിൾ പോളോയിലും ഒരേ പോലെ മിടുക്കിയായ നിദ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും മരണകാരണം വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. നാഗ്പുരിൽ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ നിദ ഭക്ഷ്യവിഷബാധയെത്തുടർന്നു ഡിസംബർ 22നായിരുന്നു മരിച്ചത്.
ധനസഹായം അനുവദിക്കുമെന്ന് മന്ത്രി
സൈക്കിൾ പോളോ താരം ഫാത്തിമ നിദ (10) നാഗ്പുരിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ധനസഹായം അനുവദിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ. നിയമസഭയിൽ എച്ച് സലാം എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.