ചെങ്ങന്നൂർ ∙ ഇല്ലിമല –മൂഴിക്കൽ തോടിന്റെ (പഴയ ഇല്ലിമലയാർ) തിട്ടയിടിഞ്ഞതോടെ അപകടവരമ്പിലൂടെ യാത്ര ചെയ്യുകയാണ് പാണ്ടനാട് കുമ്പ്രാമണ്ണിൽ ഭാഗത്തെ താമസക്കാർ. തിട്ടയിടിഞ്ഞു തോട് നാൾക്കുനാൾ നികന്നുപോകുമ്പോഴും അധികൃതർക്ക് അനക്കമില്ല. പാണ്ടനാട് മിത്രമഠത്തിനു സമീപം കുമ്പ്രാമണ്ണിൽ ഭാഗത്താണ് വ്യാപകമായി തിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ ഇല്ലിമല –മൂഴിക്കൽ തോടിന്റെ (പഴയ ഇല്ലിമലയാർ) തിട്ടയിടിഞ്ഞതോടെ അപകടവരമ്പിലൂടെ യാത്ര ചെയ്യുകയാണ് പാണ്ടനാട് കുമ്പ്രാമണ്ണിൽ ഭാഗത്തെ താമസക്കാർ. തിട്ടയിടിഞ്ഞു തോട് നാൾക്കുനാൾ നികന്നുപോകുമ്പോഴും അധികൃതർക്ക് അനക്കമില്ല. പാണ്ടനാട് മിത്രമഠത്തിനു സമീപം കുമ്പ്രാമണ്ണിൽ ഭാഗത്താണ് വ്യാപകമായി തിട്ട ഇടിയുന്നത്. പ്ലാമൂട്ടിൽപടി മുതൽ ഉണ്ണിക്കാളേത്ത് പടി വരെ 200 മീറ്റർ നീളുന്ന റോഡിലൂടെ സഞ്ചരിക്കാൻ ഭയപ്പെടുകയാണു നാട്ടുകാർ. പത്തോളം വീട്ടുകാരാണു പ്രദേശത്തുള്ളത്. രോഗികളും കുട്ടികളുമൊക്കെ ഉൾപ്പെടെയുള്ളവർക്ക് മിത്രമഠം– പാലച്ചുവട് റോഡിലേക്കും കുമ്മണ്ണൂർമേട– പുലിയൂർ സെന്റ് മേരീസ് ക്ലിനിക് റോഡിലേക്കും എത്താനുള്ള എളുപ്പവഴിയാണിത്. 

ഇല്ലിമല–മൂഴിക്കൽ തോടിന്റെ നവീകരണത്തോടെയാണ് തിട്ടയിടിയുന്നത് രൂക്ഷമായതെന്നു പ്രദേശവാസികൾ പറയുന്നു. തോടിന് ആഴം കൂട്ടിയതോടെ തിട്ടയിടിയാനും പുറമ്പോക്കിലെ മരങ്ങൾ വീഴാനും തുടങ്ങി. പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. തോടിനു സംരക്ഷണഭിത്തി കെട്ടിയാൽ റോഡ് സംരക്ഷിക്കാൻ കഴിയും. സംരക്ഷണഭിത്തി നിർമിക്കുമ്പോൾ റോഡിനു വീതി കൂടുകയും ആംബുലൻസിനോ ചെറിയ ഫയർബസിനോ എങ്കിലും ഇതുവഴി സഞ്ചരിക്കാനും സാധിക്കും. നിലവിൽ മുച്ചക്രവാഹനങ്ങൾ മാത്രമേ ഇതുവഴി പോകൂ.

ADVERTISEMENT

അനുദിനം തിട്ട ഇടിഞ്ഞ് റോഡ് അപകടത്തിലായതോടെ കുട്ടികളെ ഇതുവഴി അയയ്ക്കാൻ ഭയക്കുകയാണ് പ്രദേശവാസികൾ. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. റെയ്ഗൻ ജേക്കബ്, ആലഞ്ചേരിൽ,  പാണ്ടനാട്.