‘കോന്നി സുരേന്ദ്ര’നെ കണ്ടെത്തിയ സുരേന്ദ്രന് ഒരിക്കൽക്കൂടി അവനെ കാണാൻ മോഹം
ചാരുംമൂട് ∙ അരിക്കൊമ്പന്റെ കാടുമാറ്റം വാർത്തകളിൽ നിറയുമ്പോൾ അതിനു വനം വകുപ്പിനെ സഹായിച്ച ‘താപ്പാന പ്രമുഖൻ’ കോന്നി സുരേന്ദ്രന്റെ കുട്ടിക്കാലം ഓർത്തെടുക്കുകയാണ് ളാഹ രാജാമ്പാറ ഇലവുങ്കൽവീട്ടിൽ എം.സുരേന്ദ്രൻ . കോന്നി സുരേന്ദ്രന്റെ പേരും എം.സുരേന്ദ്രന്റെ സംഭാവനയാണ്. കാട്ടിലെ പണികൾ ചെയ്ത് രാജാമ്പാറയിൽ

ചാരുംമൂട് ∙ അരിക്കൊമ്പന്റെ കാടുമാറ്റം വാർത്തകളിൽ നിറയുമ്പോൾ അതിനു വനം വകുപ്പിനെ സഹായിച്ച ‘താപ്പാന പ്രമുഖൻ’ കോന്നി സുരേന്ദ്രന്റെ കുട്ടിക്കാലം ഓർത്തെടുക്കുകയാണ് ളാഹ രാജാമ്പാറ ഇലവുങ്കൽവീട്ടിൽ എം.സുരേന്ദ്രൻ . കോന്നി സുരേന്ദ്രന്റെ പേരും എം.സുരേന്ദ്രന്റെ സംഭാവനയാണ്.
കാട്ടിലെ പണികൾ ചെയ്ത് രാജാമ്പാറയിൽ താമസിച്ചുവരുന്ന സുരേന്ദ്രൻ 1999ൽ കാട്ടിലെ പിച്ചിങ് കെട്ടുന്നതിനുള്ള പാറയുമായി ലോറിയിൽ പോവുകയായിരുന്നു. ലോറിയുടെ ക്യാബിന്റെ മുകളിലിരുന്ന സുരേന്ദ്രനും ഒപ്പമുണ്ടായിരുന്ന സോമനും കാട്ടിലേക്ക് നോക്കിയപ്പോൾ രാജാമ്പാറ കാട്ടിൽ ഒരു ആന കിടക്കുന്നതും സമീപം ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയാന ഓടി നടക്കുന്നതും കണ്ടു.
ലോറി നിർത്തി ഇവർ ഇതിനടുത്തേക്ക് എത്തിയപ്പോഴാണ് അമ്മയാന ചരിഞ്ഞെന്നും കുട്ടിക്കൊമ്പൻ പാല് കുടിക്കാൻ വെമ്പൽപൂണ്ട് ചുറ്റിക്കറങ്ങി നടക്കുകയാണെന്നും മനസ്സിലായത്. ഉടൻ തന്നെ സുരേന്ദ്രൻ രാജമ്പാടം വനംവകുപ്പ് ഓഫിസിൽ വിവരം അറിയിച്ചു. അവർ എത്തിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞില്ല. പിറ്റേദിവസം രാവിലെ വരെ തീയുമിട്ട് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ചരിഞ്ഞ ആനയ്ക്കും കുട്ടിയാനയ്ക്കും കാവലിരുന്നു. രാവിലെ കോന്നി, റാന്നി എന്നീ വനംവകുപ്പ് ഓഫിസുകളിൽ നിന്ന് ആളുകൾ എത്തി തുടർ നടപടികൾ സ്വീകരിച്ചു.
ചരിഞ്ഞ ആനയെയും കുട്ടിയെയും കണ്ടെത്തിയ സുരേന്ദ്രനും സോമനുമായി വനംവകുപ്പുകാർ സംസാരിക്കുകയും സുരേന്ദ്രൻ എന്ന പേര് കുട്ടിയാനയ്ക്ക് നൽകുകയുമായിരുന്നു. പിന്നീട് രണ്ട് തവണ കോന്നി സുരേന്ദ്രനെ കാണാൻ സുരേന്ദ്രൻ കോന്നി ആനക്കൂട്ടിൽ പോയിരുന്നു. അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത് കോന്നി സുരേന്ദ്രൻ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അതിനെ ഒന്നുകൂടി കാണണമെന്ന ആഗ്രഹത്തിൽ കഴിയുകയാണ് സുരേന്ദ്രൻ.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നൂറനാട് പുലിമേൽ ചൈത്രം വീട്ടിൽ മകൾ ചീരുവിനൊപ്പമാണ് സുരേന്ദ്രൻ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ സുമന. മൂത്തമകൻ ഭാഗ്യനാഥിന് വനംകുപ്പിലാണ് ജോലി. അജിത്, സുനി എന്നീ രണ്ട് മക്കൾ കൂടിയുണ്ട് സുരേന്ദ്രന്.