എടത്വ ∙ ദ്രാവിഡ പൈതൃക വേദി കുട്ടനാടിന്റെ നേതൃത്വത്തിൽ എടത്വ പമ്പയാറ്റിൽ നടത്തിയ രണ്ടാമത് മകം ജലോത്സവത്തിൽ വെപ്പ് വള്ളങ്ങളുടെ വാശിയേറിയ മത്സരത്തിൽ ജസ്മിക സാറാ ജസ്റ്റസ്, ഇവാൻ വർഗീസ് റിക്‌സൺ എന്നിവർ ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ജേതാവായി. സോണി അഞ്ചിൽ വൈശ്യംഭാഗം ക്യാപ്റ്റനായ പുന്നത്രപുരയ്ക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ ദ്രാവിഡ പൈതൃക വേദി കുട്ടനാടിന്റെ നേതൃത്വത്തിൽ എടത്വ പമ്പയാറ്റിൽ നടത്തിയ രണ്ടാമത് മകം ജലോത്സവത്തിൽ വെപ്പ് വള്ളങ്ങളുടെ വാശിയേറിയ മത്സരത്തിൽ ജസ്മിക സാറാ ജസ്റ്റസ്, ഇവാൻ വർഗീസ് റിക്‌സൺ എന്നിവർ ക്യാപ്റ്റനായ ചിറമേൽ തോട്ടുകടവൻ ജേതാവായി. സോണി അഞ്ചിൽ വൈശ്യംഭാഗം ക്യാപ്റ്റനായ പുന്നത്രപുരയ്ക്കൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 14 തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ വാട്ടർ കിങ്സ് തുഴഞ്ഞ കരീച്ചിറ കേളമംഗലം വള്ളം ഒന്നാമതും മണിക്കുട്ടൻ ക്യാപ്റ്റനായ ചെക്കിടിക്കാട് ബോയ്സ് രണ്ടാമതും 7 തുഴ തടി കെട്ടുവളം മത്സരത്തിൽ ശരത് ക്യാപ്റ്റനായ രാജുമോൻ വള്ളം ഒന്നാമതും ശ്രീരാഗ് ക്യാപ്റ്റനായ ബ്രദേഴ്‌സ് കണ്ടങ്കരി രണ്ടാമതുമെത്തി.

5 തുഴ കെട്ടുവള്ളങ്ങളുടെ മത്സരത്തിൽ ജെറോം കേളമംഗലം കാപ്റ്റനായ ഇടയൻ ഒന്നാമതും വിഷ്ണു ക്യാപ്റ്റനായ ബ്ലസൻ രണ്ടാമതും 5 തുഴ ഫൈബർ വള്ളങ്ങളുടെ മത്സരത്തിൽ വിഷ്ണു ക്യാപ്റ്റനായ തോട്ടിത്തറ ഒന്നാമതും ജോൺ ക്യാപ്റ്റനായ ദാവീദ് രണ്ടാമതും ഫിനിഷ് ചെയ്തു. 3 തുഴ ഫൈബർ വള്ളങ്ങളുടെ മത്സരത്തിൽ മനോജ് ചെക്കിടിക്കാട് ക്യാപ്റ്റനായ ഡോൾഫിൻ ഒന്നാം സ്ഥാനവും ജോർജ് കൊടുപ്പുന്ന ക്യാപ്റ്റനായ പുണ്യാളൻ വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വള്ളംകളിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ദ്രാവിഡ പൈതൃക വേദി പ്രസിഡന്റ് എ.ജെ.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. ആനന്ദൻ നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി. എൻടിബിആർ എക്‌സി. അംഗം തങ്കച്ചൻ പാട്ടത്തിൽ മാസ്ഡ്രിൽ നടത്തി. ടീം അംഗങ്ങൾക്ക് വേണ്ടി ജനറൽ സെക്രട്ടറി ജി. ജയചന്ദ്രൻ പ്രതിജ്ഞയെടുത്തു. 

എടത്വ എസ്എച്ച്ഒ ആനന്ദ ബാബു സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ജയിൻ മാത്യു, ബാബു മണ്ണാംതുരുത്തിൽ, ബിജു മുളപ്പൻഞ്ചേരിൽ, രക്ഷാധികാരികളായ എൻ.വി.ശശീന്ദ്രബാബു, കെ.കെ. രാജു, സെക്രട്ടറി കെ.കെ.സുധീർ, ട്രഷറർ സി.എം.കൃഷ്ണൻ, ജോ സെക്രട്ടറി എൻ.ജെ.സജീവ്, ഗിരീഷ് തായങ്കരി, അജോഷ്, ബാബു പരുത്തിച്ചിറ, വേണു ചങ്ങങ്കരി, സതീഷ്, ഷിബു സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.